കോഴിക്കോട് നാദാപുരത്ത് കുടുംബവഴക്ക്; മകളുടെ നേതൃത്വത്തിൽ വീട്ടിൽ അക്രമം, അമ്മയ്ക്കും സഹോദരിക്കും മർദ്ദനം

കോഴിക്കോട് നാദാപുരത്ത് കുടുംബവഴക്ക്; മകളുടെ നേതൃത്വത്തിൽ വീട്ടിൽ അക്രമം, അമ്മയ്ക്കും സഹോദരിക്കും മർദ്ദനം
2026-07-09T10:33:00 | By Krishnapriya S R
#Latest News #Kozhikode #Nadapuram #Attack In Home #Led By Daughter

കോഴിക്കോട്: (truevisionnews.com)  നാദാപുരത്ത് കുടുംബവഴക്കിനെത്തുടർന്നുണ്ടായ വിരോധത്തിൽ മകളുടെ നേതൃത്വത്തിൽ വീട്ടിൽ അക്രമമെന്ന് പരാതി. ജൂലൈ നാലിന് രാവിലെ വിഷ്ണുമംഗലം പണിക്കർകണ്ടി വീട്ടിലായിരുന്നു സംഭവം. കല്ലാച്ചി സ്വദേശിനി പണിക്കർകണ്ടി ആരിഫയുടെ പരാതിയിൽ മകൾ ഷമീമക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.

അക്രമത്തിൽ ആരിഫ, മൂന്നാമത്തെ മകൾ ഷംന, കൊച്ചുമകൾ റിഷ ഫാത്തിമ എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റതായി പരാതിയിൽ പറയുന്നു. ഷംനയുടെ തല ഭിത്തിയിലിടിപ്പിക്കുകയും കൈ കടിച്ച് മുറിവേൽപ്പിക്കുകയും ചെയ്തതായാണ് പരാതി. തടയാൻ ശ്രമിച്ച റിഷ ഫാത്തിമയുടെ നാഭിക്ക് ചവിട്ടുകയും കഴുത്തിൽ ഞെരിക്കുകയും  ആരിഫയെ വടികൊണ്ട് മർദ്ദിക്കുകയും കൈക്ക് കടിക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു.

അക്രമത്തിനിടെ വീടിനുള്ളിലെ ടിവി, ജനൽചില്ലുകൾ, മറ്റ് വീട്ടുപകരണങ്ങൾ എന്നിവ ഷമീമ അടിച്ചുതകർത്തു. ഇതിലൂടെ മുപ്പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്കാക്കുന്നത്. പരാതിയുടെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlight: Attack at home led by daughter amidst family dispute in Nadapuram

#Latest News #Kozhikode #Nadapuram #Attack In Home #Led By Daughter

Next TV

Related Stories
ജാഗ്രത... അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

Jul 9, 2026 11:38 AM

ജാഗ്രത... അതിശക്തമായ മഴയ്ക്ക് സാധ്യത; വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട്

അതിശക്തമായ മഴയ്ക്ക് സാധ്യത, വയനാട് കോഴിക്കോട് മലപ്പുറം ജില്ലകളിൽ ഓറഞ്ച്...

Read More >>
കോഴിക്കോട്  റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ് അപകടം,  ഒഴിവായത് വൻ അപകടം

Jul 9, 2026 11:37 AM

കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ് അപകടം, ഒഴിവായത് വൻ അപകടം

കോഴിക്കോട് റെയിൽവേ ട്രാക്കിലേക്ക് കെട്ടിടം തകർന്ന് വീണ്...

Read More >>
വിവസ്ത്രരാക്കി മർദ്ദിച്ചു; പെരുമ്പാവൂരിൽ കഞ്ചാവ് കച്ചവടം ആരോപിച്ച് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു, ആറുപേര്‍ക്കെതിരെ കേസ്

Jul 9, 2026 11:26 AM

വിവസ്ത്രരാക്കി മർദ്ദിച്ചു; പെരുമ്പാവൂരിൽ കഞ്ചാവ് കച്ചവടം ആരോപിച്ച് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു, ആറുപേര്‍ക്കെതിരെ കേസ്

കഞ്ചാവ് കച്ചവടം ആരോപിച്ച് യുവാക്കളെ തടഞ്ഞുനിര്‍ത്തി തല മൊട്ടയടിച്ചു, ആറുപേര്‍ക്കെതിരെ...

Read More >>
​കണ്ണൂരിലെ റൗ​ഡി...? കാപ്പ നിയമനടപടി; പാനൂർ സ്വദേശിയായ യുവാവിന്  ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്

Jul 9, 2026 11:13 AM

​കണ്ണൂരിലെ റൗ​ഡി...? കാപ്പ നിയമനടപടി; പാനൂർ സ്വദേശിയായ യുവാവിന് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക്

കാപ്പ നിയമനടപടി, പാനൂർ സ്വദേശിയായ യുവാവിന് ജില്ലയിൽ പ്രവേശിക്കുന്നതിന്...

Read More >>
ബ്ലാക്ക് മെയിലിങ് ജേർണലിസത്തിനെതിരെയും 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ; പുതിയ ഭാരവാഹികളായി; വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത്- ട്രഷറർ

Jul 9, 2026 10:59 AM

ബ്ലാക്ക് മെയിലിങ് ജേർണലിസത്തിനെതിരെയും 'ഓപ്പറേഷൻ തൂഫാൻ' വേണമെന്ന് കോം ഇന്ത്യ; പുതിയ ഭാരവാഹികളായി; വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത്- ട്രഷറർ

ഓപ്പറേഷൻ തൂഫാൻ, ബ്ലാക്ക് മെയിലിങ് ജേർണലിസം , കോം ഇന്ത്യ, വിൻസെന്റ് നെല്ലിക്കുന്നേൽ- പ്രസിഡന്റ്, സോയിമോൻ മാത്യു- ജനറൽ സെക്രട്ടറി, കെ കെ ശ്രീജിത്ത് -...

Read More >>
Top Stories

News Roundup