സംസാരിക്കുന്നതിനിടെ പ്രകോപിതനായി.... പിന്നലെ മർദ്ദനം; മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ട സംഭവം, മലപ്പുറം സ്വദേശി സഹപാഠി കുറ്റം സമ്മതിച്ചു

സംസാരിക്കുന്നതിനിടെ പ്രകോപിതനായി.... പിന്നലെ മർദ്ദനം; മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ട സംഭവം, മലപ്പുറം സ്വദേശി സഹപാഠി കുറ്റം സമ്മതിച്ചു
Jul 8, 2026 01:14 PM | By VIPIN P V
#Latest News #Saawariya Death #Crime #Malayali Medical Student

ആലപ്പുഴ: ( www.truevisionnews.com ) മലയാളിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ഉസ്‌ബെക്കിസ്താനില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിയായ സഹപാഠി സദറുല്‍ അനം(23) കുറ്റം സമ്മതിച്ചു. ബുഖാര പൊലീസിനോടാണ് പ്രതി കൊലക്കുറ്റം സമ്മതിച്ചത്. സംസാരിച്ചു കൊണ്ടുനിൽക്കുമ്പോൾ പ്രകോപിതനായെന്നും  ക്രൂരമായി മര്‍ദ്ദിച്ച് ലാപ്‌ടോപ്പ് കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നുവെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

മുറിയില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മര്‍ദ്ദനം. ആശുപത്രിയിലെത്തിച്ചതും സദറുല്‍ അനം തന്നെയാണ്. തലച്ചോറിലുണ്ടായ രക്തസ്രാവമാണ് വിദ്യാര്‍ത്ഥിനിയുടെ മരണ കാരണം. അഫ്ഗാനിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

കഴിഞ്ഞ ശനിയാഴ്ച്ച കോളേജ് ഹോസ്റ്റലില്‍വെച്ചായിരുന്നു സംഭവം. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയ(22) ആണ് മരിച്ചത്. ഹരിപ്പാട് പിലാപ്പുഴ പുതുക്കാട്ട് സുപ്രഭ ഭവനത്തില്‍ ബസന്ത്- മിനി സുപ്രഭ ദമ്പതികളുടെ മകളാണ് സാവരിയ. ഒന്നാംവര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ്.

മകളെ ഫോണില്‍ വിളിച്ച് ലഭിക്കാത്തത് മൂലം കുടുംബം അന്വേഷിച്ചപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുമായി വാക്കുതർക്കമുണ്ടാകുകയും പെട്ടെന്നുണ്ടായ പ്രകോപനത്തില്‍ സദറുല്‍ അനം ആക്രമിക്കുകയുമായിരുന്നു. സാവരിയയുടെ മൃതദേഹം ഇന്നലെ ഡല്‍ഹിയിലെത്തിച്ചിരുന്നു. ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും.

Content Highlight: Incident involving the killing of a Malayali medical student in Uzbekistan classmate from Malappuram confesses to the crime

#Latest News #Saawariya Death #Crime #Malayali Medical Student

Next TV

Related Stories
രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്താം പ്രതിക്ക് ഹൈക്കോടതി  ജാമ്യം അനുവദിച്ചു

Jul 8, 2026 02:09 PM

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പത്താം പ്രതിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു

രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; പത്താം പ്രതിക്ക് ജാമ്യം അനുവദിച്ച്...

Read More >>
പത്തനംതിട്ടയില്‍ വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി 75-കാരന് ദാരുണാന്ത്യം

Jul 8, 2026 02:01 PM

പത്തനംതിട്ടയില്‍ വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി 75-കാരന് ദാരുണാന്ത്യം

പത്തനംതിട്ടയില്‍ വീട്ടിലെ ലിഫ്റ്റില്‍ തല കുടുങ്ങി 75കാരന്...

Read More >>
ആശ്വസിക്കാം...! ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശം; കെ. സുധാകരൻ്റെ മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചു

Jul 8, 2026 01:28 PM

ആശ്വസിക്കാം...! ജഡ്ജിക്ക് ബോധമില്ലെന്ന പരാമര്‍ശം; കെ. സുധാകരൻ്റെ മാപ്പപേക്ഷ ഹൈക്കോടതി അംഗീകരിച്ചു

കോടതിയലക്ഷ്യ കേസിൽ മുൻ കെപിസിസി പ്രസിഡൻ്റ് കെ സുധാകരന് ആശ്വാസം, കോടതിയലക്ഷ്യ നടപടി...

Read More >>
ഐ.ടി കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്; യുവതിയിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികളായ സംഘം പിടിയിൽ

Jul 8, 2026 12:51 PM

ഐ.ടി കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്; യുവതിയിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികളായ സംഘം പിടിയിൽ

ഐ.ടി കമ്പനി പ്രതിനിധികളെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ തട്ടിപ്പ്, യുവതിയിൽ നിന്ന് പത്ത് ലക്ഷം തട്ടിയ കോഴിക്കോട് സ്വദേശികളായ സംഘം...

Read More >>
Top Stories

News Roundup