കനത്ത മഴയിൽ ഭൂമി പിളർന്നു; മൂരാട് കിണറും കുളിമുറിയും ഗർത്തത്തിൽ താഴ്ന്നു, വീടിന് ഭീഷണി

കനത്ത മഴയിൽ ഭൂമി പിളർന്നു; മൂരാട് കിണറും കുളിമുറിയും ഗർത്തത്തിൽ താഴ്ന്നു, വീടിന് ഭീഷണി
2026-07-08T13:02:00 | By Krishnapriya S R
#Latest News #Mooradu #Well and bathroom #sink into a crater

മൂരാട്: (koyilandy.truevisionnews.com) കനത്ത മഴയെത്തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ വീടിനോട് ചേർന്ന കിണറും കുളിമുറിയും ഭൂമിക്കടിയിലേക്ക് താഴ്ന്നു. മൂരാട് ഓയിൽ മില്ലിന് സമീപം കിളരിയിൽ കുഞ്ഞപ്പയുടെ വീട്ടുവളപ്പിലാണ് സംഭവം. ഇന്ന് പുലർച്ചെയുണ്ടായ ഈ വിള്ളൽ നാട്ടുകാരെയും വീട്ടുകാരെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.

ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ ക്ഷേത്രത്തിൽ പോകാനായി എഴുന്നേറ്റ വീട്ടുകാരാണ് കുളിമുറിയും കിണറും കാണാതായ കാര്യം ആദ്യം ശ്രദ്ധിക്കുന്നത്. അവിടുണ്ടായിരുന്ന കുളിമുറിയും കിണറും അപ്രത്യക്ഷമായി അവിടെ വലിയൊരു ഗർത്തം രൂപപ്പെട്ടിരിക്കുകയായിരുന്നു. കുളിമുറിയുടെ കോൺക്രീറ്റ് സ്ലാബിന്റെ ഒരു ഭാഗം മാത്രമാണ് ഗർത്തത്തിനുള്ളിൽ കാണാനായത്.

ഇന്ന് പുലർച്ചെ മൂന്നുമണിയോടെ പ്രദേശത്ത് പെയ്ത ശക്തമായ മഴയാണ് ഈ അത്ഭുതകരമായ അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഭൂമിക്കടിയിലെ മണ്ണ് ഒലിച്ചുപോയതാകാം പെട്ടെന്നുള്ള ഈ മണ്ണിടിച്ചിലിന് വഴിയൊരുക്കിയതെന്ന് കരുതപ്പെടുന്നു.

ഇതോടെ കുടുംബത്തിന്റെ ഏക കുടിവെള്ള സ്രോതസ്സായ കിണർ പൂർണമായും നഷ്ടപ്പെട്ടു. മഴ തുടരുന്ന സാഹചര്യത്തിൽ ഗർത്തം കൂടുതൽ വ്യാപിച്ച് തങ്ങളുടെ വീടിനെ കൂടി വിഴുങ്ങുമോ എന്ന ഭീതിയിലാണ് ഈ കുടുംബം.


Content Highlight: Well and bathroom at Moorad sink into a crater

#Latest News #Mooradu #Well and bathroom #sink into a crater

Next TV

Related Stories
തെരുവ് നായ്ക്കളുടെ വിളയാട്ടം: കൊയിലാണ്ടിയിൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച് യുഡിഎഫ് കൗൺസിലർമാർ

Jul 8, 2026 11:59 AM

തെരുവ് നായ്ക്കളുടെ വിളയാട്ടം: കൊയിലാണ്ടിയിൽ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ച് യുഡിഎഫ് കൗൺസിലർമാർ

കൊയിലാണ്ടിയിൽ തെരുവ് നായ്ക്കളുടെ ശല്യം, സെക്രട്ടറിയെ ഉപരോധിച്ച് യുഡിഎഫ്...

Read More >>
Top Stories