#Latest News #Koyilandy #Fire Breaks On Electric Post
കൊയിലാണ്ടി: (koyilandy.truevisionnews.com) നഗരമധ്യത്തിൽ ഇലക്ട്രിക് പോസ്റ്റ് കത്തിനശിച്ചത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച വൈകുന്നേരത്തോടെ പഴയ മാർക്കറ്റ് റോഡിലെ ജിയോ ഓഫീസിന് സമീപമുള്ള ഇലക്ട്രിക് പോസ്റ്റിലാണ് തീപിടിച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ നാട്ടുകാർ അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേന ഉടൻ സ്ഥലത്തെത്തി തീയണച്ചു. കെ.എസ്.ഇ.ബി അധികൃതരും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികൾ പരിശോധിച്ചു. ഭാഗ്യം കൊണ്ട് വലിയ അപകടങ്ങൾ ഒന്നും തന്നെ സംഭവിച്ചില്ല.
Content Highlight: Fire breaks out on an electric pole in Koyilandy.
































