ഹെഡ്‌ലൈറ്റ് പോയാലെന്താ മൊബൈൽ ഫ്ലാഷില്ലേ! മൊബൈൽ വെളിച്ചത്തിൽ കെഎസ്ആർടിസി ബസ് ഓടിച്ചു; കർണാടകയിൽ ഡ്രൈവർക്കും മെക്കാനിക്കിനും സസ്പെൻഷൻ

ഹെഡ്‌ലൈറ്റ് പോയാലെന്താ മൊബൈൽ ഫ്ലാഷില്ലേ!  മൊബൈൽ വെളിച്ചത്തിൽ കെഎസ്ആർടിസി ബസ് ഓടിച്ചു; കർണാടകയിൽ ഡ്രൈവർക്കും മെക്കാനിക്കിനും സസ്പെൻഷൻ
Jul 7, 2026 02:21 PM | By Fidha Parvin
#Latest news #Bus driver #Mechanic #Karnataka #Mobile phone light

ബെംഗളൂരു: ( www.truevisionnews.com ) കർണാടകയിൽ ഹെഡ്‌ലൈറ്റ് കേടായതിനെ തുടർന്ന് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ സാഹസികമായി ബസ് ഓടിച്ച ഡ്രൈവർക്കും വീഴ്ച വരുത്തിയ വർക്ക്‌ഷോപ്പ് മെക്കാനിക്കിനും സസ്പെൻഷൻ. കല്യാണ കർണാടക റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (കെഎസ്ആർടിസി) ബസിലാണ് ഈ ഞെട്ടിക്കുന്ന സംഭവമുണ്ടായത്.

കലബുറഗിയിൽ നിന്ന് ചിഞ്ചോളിയിലേക്ക് പോയ ബസിന്റെ ഹെഡ്‌ലൈറ്റുകൾ രാത്രിയിൽ പെട്ടെന്ന് കൺപീടാവുകയായിരുന്നു. തുടർന്ന്, കണ്ടക്ടർ മൊബൈൽ ഫോണിന്റെ ഫ്ലാഷ് ലൈറ്റ് തെളിച്ചു കൊടുക്കുകയും ആ വെളിച്ചത്തിൽ ഡ്രൈവർ ബസ് മുന്നോട്ട് എടുക്കുകയുമായിരുന്നു.

ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തത്. വാഹനം കൃത്യമായി പരിശോധിച്ച് ഇറക്കാതിരുന്നതിനാണ് ഡ്രൈവർക്കെതിരെയും മെക്കാനിക്കിനെതിരെയും നടപടി സ്വീകരിച്ചത്.

സംഭവത്തിന് പിന്നാലെ കോൺഗ്രസ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഭരണകൂടത്തിന്റെ വീഴ്ച മൂലമാണ് ഡ്രൈവർക്ക് യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി വാഹനം ഓടിക്കേണ്ടി വന്നതെന്ന് ജെഡിഎസ് ആരോപിച്ചു.

ആരോഗ്യം, റോഡ്, ബസ് തുടങ്ങിയവയ്ക്കായി കർണാടകയിലെ ജനങ്ങൾ ഉയർന്ന നികുതിയാണ് നൽകുന്നതെന്നും എന്നാൽ പകരം അവർക്ക് ലഭിക്കുന്നത് തകർന്ന റോഡുകളും ഹെഡ്‌ലൈറ്റുകളില്ലാത്ത ബസുകളും അഴിമതിയും മാത്രമാണെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്‌സാദ് പൂനാവാലയും കുറ്റപ്പെടുത്തി.

Content Highlight: Bus driver and mechanic suspended in Karnataka after driver drove bus using mobile phone light due to faulty headlight

#Latest news #Bus driver #Mechanic #Karnataka #Mobile phone light

Next TV

Related Stories
രാവിലെ പാമ്പിൻകുഞ്ഞിനെ തല്ലിക്കൊന്നു, രാത്രി ഉറക്കത്തിൽ 12കാരനെ തേടിയെത്തി ആറടി നീളമുള്ള മൂർഖൻ; ഒടുവിൽ ദാരുണാന്ത്യം

Jul 7, 2026 02:59 PM

രാവിലെ പാമ്പിൻകുഞ്ഞിനെ തല്ലിക്കൊന്നു, രാത്രി ഉറക്കത്തിൽ 12കാരനെ തേടിയെത്തി ആറടി നീളമുള്ള മൂർഖൻ; ഒടുവിൽ ദാരുണാന്ത്യം

രാവിലെ പാമ്പിൻകുഞ്ഞിനെ തല്ലിക്കൊന്ന 12കാരൻ രാത്രി ഉറക്കത്തിൽ പാമ്പ് കടിയേറ്റു...

Read More >>
സെല്‍ഫി എടുക്കാന്‍ ഇറങ്ങി, വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥികളെ സാഹസികമായി രക്ഷപ്പെടുത്തി

Jul 7, 2026 01:01 PM

സെല്‍ഫി എടുക്കാന്‍ ഇറങ്ങി, വെള്ളച്ചാട്ടത്തിൽ കുടുങ്ങിയ എൻജിനീയറിങ് വിദ്യാർത്ഥികളെ സാഹസികമായി രക്ഷപ്പെടുത്തി

സെല്‍ഫി എടുക്കാന്‍ ഇറങ്ങി, വെള്ളച്ചാട്ടത്തില്‍ കുടുങ്ങി വിദ്യാര്‍ത്ഥികള്‍...

Read More >>
Top Stories

News Roundup