ആരോഗ്യപ്രശ്നങ്ങളെ തുടർന്നുള്ള മനോവിഷമം; എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു

ആരോഗ്യപ്രശ്നങ്ങളെ തുടർന്നുള്ള മനോവിഷമം; എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ മരിച്ചു
Jul 6, 2026 10:44 PM | By VIPIN P V
#Latest News #Suicide Case #Women Death #Kasaragod

കാസർഗോഡ് ; ( www.truevisionnews.com ) എലിവിഷം അകത്തു ചെന്ന് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കൂഡ്‌ലു ചെട്ടുംകുഴി ഇസത്ത് നഗർ എസ്എം മൻസിലിലെ അബ്ദുൽ മനാഫിന്റെ മകൾ ആമിന നുസാണ് (18) മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

ജൂൺ 25നാണ് ആമിന നുസയെ വിഷം അകത്ത് ചെന്ന് അവശനിലയിൽ ചെങ്കള ഇന്ദിരാ നഗറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നില ഗുരുതരമായതോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

കാസർകോട് ടൗൺ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആമിന നുസ നേരത്തെ ചികിത്സയിലായിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ട മനോവിഷമമാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് പ്രാഥമിക സൂചന.

ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

Content Highlight: A girl who attempted suicide by consuming rat poison died while undergoing treatment

#Latest News #Suicide Case #Women Death #Kasaragod

Next TV

Related Stories
നാളെ സ്‌കൂളിന് അവധി; കാഞ്ഞങ്ങാട് സ്‌കൂളിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി, വ്യാപകമായ നാശം

Jul 6, 2026 10:36 PM

നാളെ സ്‌കൂളിന് അവധി; കാഞ്ഞങ്ങാട് സ്‌കൂളിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു പോയി, വ്യാപകമായ നാശം

നാളെ സ്‌കൂളിന് അവധി; കാഞ്ഞങ്ങാട് സ്‌കൂളിൻ്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നു...

Read More >>
ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ്, അന്വേഷിക്കാൻ നിർദ്ദേശം നൽകി മന്ത്രി കെ.മുരളീധരൻ

Jul 6, 2026 10:00 PM

ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ്, അന്വേഷിക്കാൻ നിർദ്ദേശം നൽകി മന്ത്രി കെ.മുരളീധരൻ

ബ്ലീച്ചിംഗ് പൗഡർ പർച്ചേസിലൂടെ 7.32 കോടി രൂപയുടെ അനാവശ്യ ചെലവ്, അന്വേഷിക്കാൻ നിർദ്ദേശം നൽകി മന്ത്രി...

Read More >>
സ്പായിൽ കയറി സ്ത്രീകൾക്ക് നേരെ അതിക്രമം; ഗുണ്ടാനേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ

Jul 6, 2026 07:21 PM

സ്പായിൽ കയറി സ്ത്രീകൾക്ക് നേരെ അതിക്രമം; ഗുണ്ടാനേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ

സ്പായിൽ കയറി സ്ത്രീകൾക്ക് നേരെ അതിക്രമം, ഗുണ്ടാനേതാവ് മരട് അനീഷ് പൊലീസ് കസ്റ്റഡിയിൽ...

Read More >>
പതിനേഴുകാരിയായ സ്കൂൾ വിദ്യാർഥിനിയ്ക്കുനേരെ ബസിൽ ലൈംഗികാതിക്രമം; കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പിഴയും

Jul 6, 2026 07:03 PM

പതിനേഴുകാരിയായ സ്കൂൾ വിദ്യാർഥിനിയ്ക്കുനേരെ ബസിൽ ലൈംഗികാതിക്രമം; കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും പിഴയും

പതിനേഴുകാരിയായ സ്കൂൾ വിദ്യാർഥിനിയ്ക്കുനേരെ ബസിൽ ലൈംഗികാതിക്രമം, കണ്ടക്ടർക്ക് അഞ്ച് വർഷം കഠിനതടവും...

Read More >>
Top Stories

News Roundup