#Latest News #Legislative Assembly #Uralungal Labour Society #Speaker Thiruvanchoor Radhakrishnan
തിരുവനന്തപുരം : ( www.truevisionnews.com ) നിയമസഭയിലെ ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ കരാറുകൾ റദ്ദാക്കിയ നടപടിയിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സ്പീക്കർ എന്ന നിലയിൽ വിഷയത്തിൽ നിലവിൽ പരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും എല്ലാം നിയമത്തിന്റെ മുറയ്ക്ക് പോകുമെന്നും തിരുവഞ്ചൂർ വ്യക്തമാക്കി.
ക്രമവിരുദ്ധ കരാറുകളുമായി ബന്ധപ്പെട്ട് കുറച്ചുകൂടി തെളിവുകൾ കിട്ടാനുണ്ട്. സ്പീക്കർ എന്ന നിലയിൽ പരസ്യമായി അഭിപ്രായം പറയാനില്ല. അവിടെ സംഭവിച്ച കാര്യങ്ങൾ എല്ലാം നിയമത്തിന്റെ മുറയ്ക്ക് പോകും. സ്പീക്കർ എന്ന നിലയിൽ ചില പരിമിതികൾ ഉണ്ട് ആ പരിമിതിയിൽ നിന്നുകൊണ്ട് കാര്യങ്ങൾ ചെയ്യും. സ്പീക്കർ നിയമസഭയുടെ അവസാന വാക്കാണെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.
നിയമസഭയിലെ ക്രമവിരുദ്ധ കരാറുകള്‍ റദ്ദാക്കിയ കൂട്ടത്തിലാണ് എൽഇഡി വാള്‍ നന്നാക്കാൻ 10 ലക്ഷം ചെലവാക്കാമെന്ന മുൻ സ്പീക്കർ എഎൻ ഷംസീറിന്റെ ഉത്തരവും റദ്ദാക്കിയത്. ഡൈനിങ് നിയമസഭയിലെ ഡൈനിങ് ഹാൾ നവീകരിക്കുന്നതിനായി ഊരാളുങ്കലിന് നൽകിയിരുന്ന 7.5 കോടി രൂപയുടെ കരാറും റദ്ദാക്കിയിട്ടുണ്ട്.
Content Highlight: Speaker responds to the cancellation of Uralungal's contracts in the Legislative Assembly
#Latest News #Legislative Assembly #Uralungal Labour Society #Speaker Thiruvanchoor Radhakrishnan

































