സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; പത്താം തീയതി വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ആറ് ജില്ലകളിൽ യെലോ അലർട്ട്

സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു; പത്താം തീയതി വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ആറ് ജില്ലകളിൽ യെലോ അലർട്ട്
Jul 6, 2026 03:07 PM | By Krishnapriya S R
#Latest News #Thiruvanandapuram #Yellow Alert In Six Districts

തിരുവനന്തപുരം: (truevisionnews.com) സംസ്ഥാനത്ത് മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ആറ് ജില്ലകളിൽ ഇന്ന് യെലോ അലർട്ടും ഏർപ്പെടുത്തിയിട്ടുണ്ട്.

നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലും യെലോ അലർട്ട് തുടരും. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ നീളുന്ന ന്യൂനമർദ പാത്തിയുടെ സ്വാധീനമാണ് സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് കാരണം.

ഒപ്പം, തെക്കൻ ജാർഖണ്ഡിനും ഒഡീഷയ്ക്കും മുകളിലായി രൂപപ്പെട്ട തീവ്ര ന്യൂനമർദം വടക്ക്-പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു. ജൂലൈ പത്താം തീയതി വരെ കേരളത്തിലും മാഹിയിലും ഇടവിട്ടുള്ള മഴ തുടരുമെന്നാണ് പ്രവചനം.

Content Highlight: Yellow alert in six districts of the state.

#Latest News #Thiruvanandapuram #Yellow Alert In Six Districts

Next TV

Related Stories
വിദ്യാർഥികൾക്ക് തിരിച്ചടി...! വയനാട്ടിൽ കൺസെഷൻ ചാർജ് വർധിപ്പിച്ച് സ്വകാര്യ ബസ് ഉടമകൾ, മിനിമം ചാർജ് മൂന്ന് രൂപയായി

Jul 6, 2026 04:07 PM

വിദ്യാർഥികൾക്ക് തിരിച്ചടി...! വയനാട്ടിൽ കൺസെഷൻ ചാർജ് വർധിപ്പിച്ച് സ്വകാര്യ ബസ് ഉടമകൾ, മിനിമം ചാർജ് മൂന്ന് രൂപയായി

വയനാട്ടിൽ കൺസെഷൻ ചാർജ് വർധിപ്പിച്ച് സ്വകാര്യ ബസ് ഉടമകൾ, മിനിമം ചാർജ് മൂന്ന്...

Read More >>
എന്തിന് ആ കുരുന്നുകളോട്?  തൃശ്ശൂരിൽ മക്കൾക്ക് എലിവിഷം നൽകി പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

Jul 6, 2026 03:50 PM

എന്തിന് ആ കുരുന്നുകളോട്? തൃശ്ശൂരിൽ മക്കൾക്ക് എലിവിഷം നൽകി പിതാവ് ജീവനൊടുക്കാൻ ശ്രമിച്ചു

തൃശ്ശൂരിൽ മക്കൾക്ക് എലിവിഷം നൽകി പിതാവ് ജീവനൊടുക്കാൻ...

Read More >>
കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം;  നിരവധി യാത്രക്കാർക്ക് പരിക്ക്

Jul 6, 2026 03:39 PM

കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി യാത്രക്കാർക്ക് പരിക്ക്

കോഴിക്കോട് കൊയിലാണ്ടിയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി യാത്രക്കാർക്ക്...

Read More >>
Top Stories

News Roundup