പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും എന്ന ഉറപ്പ്; വയനാട്ടിൽ നാളെ സ്വകാര്യ ബസുകൾ പണിമുടക്കില്ലെന്ന് ബസുടമകള്‍

 പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും എന്ന ഉറപ്പ്; വയനാട്ടിൽ നാളെ സ്വകാര്യ ബസുകൾ പണിമുടക്കില്ലെന്ന് ബസുടമകള്‍
Jun 30, 2026 06:59 PM | By VIPIN P V
#Latest News #No Strike #Private Buses #Wayanad

കല്‍പ്പറ്റ: ( www.truevisionnews.com ) വയനാട്ടിൽ നാളെ സ്വകാര്യ ബസുകൾ പണിമുടക്കില്ലെന്ന് ബസുടമകള്‍. എഡിഎമ്മുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കും എന്ന ഉറപ്പിലാണ് പണിമുടക്ക് പിൻവലിച്ചത്. മൂന്നാം തിയതി ജില്ലാ കളക്ടർ വിളിച്ച ഉന്നതതല യോഗത്തിനു ശേഷം തുടർ നടപടികൾ തീരുമാനിക്കും.

സ്വകാര്യ ബസ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാണെന്ന് ഉടമകള്‍ പറഞ്ഞിരുന്നു. ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിക്കാനാണ് ബസുടമകളുടെ തീരുമാനം. വരുമാനം കുറഞ്ഞതോടെ പാലക്കാട് സ്വകാര്യ ബസ് തൊഴിലാളികളുടെ വേതനം ​ഗണ്യമായി കുറച്ചു.

ഡ്രൈവർക്കും കണ്ടക്ടർക്കും വേതനം 600 രൂപ മാത്രമാക്കി. ഇതോടെ തൊഴിലാളികൾ പ്രതിഷേധവുമായി രം​ഗത്തെത്തി. ഗൗരവം അറിയാമെന്നും പ്രശ്നം പരിഹരിക്കുമെന്നും ​ഗതാ​ഗത മന്ത്രി സി പി ജോൺ അറിയിച്ചു. സ്വകാര്യ ബസുകൾ പുതിയ വരുമാന സ്രോതസ് നോക്കണമെന്നും കെഎസ്ആർടിസി പരസ്യം ചെയ്യുന്നത് പോലെ അവർക്കും പരസ്യം നൽകാമെന്നും മന്ത്രി വ്യക്തമാക്കി.

ഡ്രൈവർക്ക് 1200 കിട്ടിയിരുന്നിടത്താണ് ഇപ്പോൾ 600 രൂപ നൽകുന്നത്. കണ്ടക്ടർക്കും കിട്ടുന്നത് 600 രൂപ മാത്രം. ബസിലെ കളക്ഷൻ കുറഞ്ഞതോടെയാണ് വേതനം കുറച്ചത്. ബസുടമകളുടെ നടപടിക്കെതിരെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുകയാണ്.

അതേസമയം, സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകൾ ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം തുടങ്ങുകയാണ്. കെഎസ്ആർടിസിയിലെ സൗജന്യ യാത്രയെ തുടർന്ന് സർവീസുകൾ നഷ്ടത്തിലായ സാഹചര്യത്തിലാണ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ സമരത്തിലേക്ക് കടക്കുന്നത്.



Hear.com

Born Before 1974? You're Eligible For Trial Of German Hearing Aid

Recommended by audiologist

Learn more

സ്വകാര്യ ബസ് പ്രതിസന്ധിയുടെ ഗൗരവം അറിയാമെന്ന് മന്ത്രി സി പി ജോണ്‍ വ്യക്തമാക്കി. നികുതി 59 ശതമാനം കുറച്ചെന്നും പ്രശ്നം പരിഹരിക്കുമെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. സമരങ്ങളോട് ചിലർ കാണിച്ചതുപോലെ അലർജി ഇല്ല. വിഷയം ചർച്ച ചെയ്ത് പരിഹരിക്കാം. സ്വകാര്യ ബസുകൾക്ക് ടാക്സ് കുറച്ച് കൊടുത്തത് അവർക്ക് സഹായമാകാനാണ്. സ്വകാര്യ ബസും കെഎസ്ആർടിസി ഓർഡിനറിയും ഒരുമിച്ച് ഓടുന്ന സ്ഥലങ്ങളിലാണ് പ്രശ്നമെന്നും പരസ്പരം മത്സരിക്കാതെ സമയം ക്രമീകരിച്ച് ഓടുന്ന തരത്തിൽ വിഷയം പരിഹരിക്കാമെന്നും സി പി ജോണ്‍ അറിയിച്ചു.

Content Highlight: Bus owners state that private buses in Wayanad will not go on strike tomorrow.

#Latest News #No Strike #Private Buses #Wayanad

Next TV

Related Stories
മരണത്തെ തോൽപിച്ച് കുഞ്ഞുചിരി; തലയോട്ടിയിൽ ദ്വാരവുമായി ജനിച്ച നവജാതശിശുവിന് പുനർജന്മം

Jun 30, 2026 07:46 PM

മരണത്തെ തോൽപിച്ച് കുഞ്ഞുചിരി; തലയോട്ടിയിൽ ദ്വാരവുമായി ജനിച്ച നവജാതശിശുവിന് പുനർജന്മം

തലയോട്ടിയിൽ ദ്വാരവുമായി ജനിച്ച നവജാതശിശുവിന്, ആസ്റ്റർ മിംസ് മദർ ഹോസ്പിറ്റലിലെ വിദഗ്ധ ഡോക്ടർമാർ ഒരു വൈദ്യശാസ്ത്ര അത്ഭുതത്തിലൂടെ പുതുജീവൻ...

Read More >>
ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് മുകളിലേക്ക് മരം വീണു; യുവാവിന് ദാരുണാന്ത്യം

Jun 30, 2026 06:44 PM

ഏലപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ഇരുചക്രവാഹനത്തിന് മുകളിലേക്ക് മരം വീണു; യുവാവിന് ദാരുണാന്ത്യം

സ്കൂട്ടറിൽ പോയിക്കൊണ്ടിരിക്കവേ മരച്ചില്ല ഒടിഞ്ഞുവീണു, ഇടുക്കിയിൽ യുവാവിന് ദാരുണാന്ത്യം...

Read More >>
നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു

Jun 30, 2026 05:35 PM

നാട്ടുകാരെ ഭീതിയിലാഴ്ത്തിയ അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ വെടിവെച്ചുകൊന്നു

കൊല്ലം അക്രമകാരിയായ തെരുവുനായയെ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ...

Read More >>
ലഹരിക്കായി അണലിയെക്കൊണ്ട് കൊത്തിക്കും: 'ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല', പരാമര്‍ശം തിരുത്തി രമേശ് ചെന്നിത്തല

Jun 30, 2026 05:19 PM

ലഹരിക്കായി അണലിയെക്കൊണ്ട് കൊത്തിക്കും: 'ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല', പരാമര്‍ശം തിരുത്തി രമേശ് ചെന്നിത്തല

ലഹരിക്കായി അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് നാവില്‍ കൊത്തിക്കുന്ന രീതിയുണ്ടെന്ന തന്റെ പരാമര്‍ശം പിന്‍വലിച്ച് ആഭ്യന്തര മന്ത്രി രമേശ്...

Read More >>
Top Stories










News Roundup