Jun 29, 2026 06:02 AM

#Latest News #Kerala Legislative Assembly #Budget #Alcohol Liquor Tax #PM Shri Scheme

തിരുവനന്തപുരം: ( www.truevisionnews.com )സംസ്ഥാന ബജറ്റിന് പിന്നാലെ വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകൾ ഇന്ന് നിയമസഭയിൽ പരിഗണിക്കും. ഇതിന്റെ ഭാഗമായി എക്സൈസ് വകുപ്പിന്റെ ധനാഭ്യർഥനയും സഭയുടെ പരിഗണനയ്ക്കെത്തും.

വീര്യം കുറഞ്ഞ മദ്യത്തിന് സർക്കാർ പ്രഖ്യാപിച്ച നികുതി ഇളവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും ഇന്നത്തെ സഭാ നടപടികളിൽ പ്രധാന ചർച്ചാവിഷയമാകുമെന്നാണ് വിലയിരുത്തൽ. മുഖ്യമന്ത്രിക്കും സംസ്ഥാന സർക്കാരിനുമെതിരെ ഈ വിഷയത്തിൽ പ്രതിപക്ഷം ശക്തമായ ആരോപണങ്ങളാണ് ഉയർത്തുന്നത്. നികുതി ഇളവ് സംബന്ധിച്ച സർക്കാർ തീരുമാനങ്ങൾ പൊതുതാൽപര്യത്തിന് വിരുദ്ധമാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.

അതേസമയം, വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിച്ച സർക്കാർ തീരുമാനത്തിനെതിരെ ഭരണപക്ഷത്തിനുള്ളിലും ഭിന്നാഭിപ്രായം ഉയർന്നിട്ടുണ്ട്. എന്നാൽ ബജറ്റിൽ പ്രഖ്യാപിച്ച നികുതി വ്യവസ്ഥകൾ മറ്റന്നാൾ സഭയിൽ അവതരിപ്പിക്കുന്ന ധനബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചോദ്യോത്തര വേളയിലും നിരവധി മറ്റു പ്രധാന വിഷയങ്ങഴും സഭയിൽ ഉയർന്നുവരും. ഊരാളുങ്കൽ സൊസൈറ്റിക്ക് സർക്കാർ നൽകിയ പൊതുമരാമത്ത് പ്രവൃത്തികൾ, പി.എം. ശ്രീ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട ചോദ്യങ്ങളും ചർച്ചകളും ഇന്നത്തെ സഭാ നടപടികൾക്ക് കൂടുതൽ രാഷ്ട്രീയ ചൂടേകുമെന്നാണ് പ്രതീക്ഷ.

Content Highlight: budget grant demands in assembly today low alcohol liquor tax and pm shri scheme to be discussed

#Latest News #Kerala Legislative Assembly #Budget #Alcohol Liquor Tax #PM Shri Scheme

Next TV

Top Stories










News Roundup