'എന്നെ വെറുതെ വിടാൻ നിങ്ങൾക്ക് ഉദ്ദേശമില്ലേ? തോന്നിവാസം കാണിച്ചിട്ട് വന്ന കാൻസർ വന്നതല്ല'; കുഞ്ഞ് അനാഥനാകുമെന്ന് നിര കണ്ണുകളുമായി രേണു

'എന്നെ വെറുതെ വിടാൻ നിങ്ങൾക്ക് ഉദ്ദേശമില്ലേ?  തോന്നിവാസം കാണിച്ചിട്ട് വന്ന കാൻസർ വന്നതല്ല'; കുഞ്ഞ് അനാഥനാകുമെന്ന് നിര കണ്ണുകളുമായി രേണു
Jun 28, 2026 01:01 PM | By Athira V
#Latest News #Renu Sudhi Cancer #Kollam Sudhi #Social Media Comments

(https://moviemax.in/) തനിക്ക് എതിരെ സോഷ്യൽമീഡിയയിൽ നിറയുന്ന നെ​ഗറ്റീവ് കമന്റുകളിൽ പ്രതികരണവുമായി രേണു സുധി.കാൻസർ പേഷ്യന്റായ തന്നെ ഇങ്ങനെയിട്ട് വേദനിപ്പിക്കാതിരിക്കൂവെന്ന് പുതിയ വീഡിയോയിലൂടെ രേണു അപേക്ഷിച്ചു. എന്നേ കുറിച്ച് വരുന്ന മോശം കമന്റ്സുകൾ ഞാൻ അറിയുന്നുണ്ട്. എന്ത് അറിഞ്ഞിട്ടാണ് മനുഷ്യരെ നിങ്ങൾ ഒരോന്ന് പറയുന്നത്. പതിനഞ്ചാമത്തെ വയസിലാണ് ശരീരത്തിൽ മുഴ വന്നത്. നിങ്ങൾക്കാണോ എന്റെ ശരീരത്തെ കുറിച്ച് അറിയാവുന്നത്.

നിങ്ങൾ പറയുന്നത് അനുസരിച്ച് നോക്കുകയാണെങ്കിൽ സബ്സ്ക്രിപ്ഷൻ ആരംഭിച്ചവർക്കെല്ലാം കാൻസർ വരേണ്ടതല്ലേ?. അസുഖം ബാധിച്ച് ഞാൻ കിടക്കുകയല്ലേ?. എന്നിട്ടും എന്നെ വെറുതെ വിടാൻ നിങ്ങൾക്ക് ഉദ്ദേശമില്ലേ?. എന്റെ സ്തനത്തിൽ വന്ന മുഴയ്ക്ക് മുകളിലായി കറുത്ത പാടുകൾ ഉണ്ടായിരുന്നു. അത് പൊളിഞ്ഞ് പോകുന്നുണ്ടായിരുന്നു.

പക്ഷെ ഞാൻ ​ഗൗരവമായി എടുത്തില്ല. ഇതൊക്കെ വർഷങ്ങൾക്ക് മുമ്പ് വന്നതാണ്. പിന്നെ എന്ത് അറിഞ്ഞിട്ടാണ് നിങ്ങൾ എന്നെ കുറ്റപ്പെടുത്തുന്നത്. അല്ലാതെ തോന്നിവാസം കാണിച്ചിട്ട് വന്ന കാൻസർ വന്നതല്ല. എന്നെ വേട്ടയാടുന്നത് നിർത്തിക്കൂടേ?. ​ഗുണം ചെയ്തില്ലേലും ദോഷം ചെയ്യാതിരുന്നൂടെ?. കാൻസർ രോ​ഗികൾക്ക് മാനസീക ധൈര്യം നൽകി ഒപ്പം നിൽക്കുകയാണ് ചെയ്യേണ്ടത്. സമൂഹത്തിന് ഞാൻ എന്തെങ്കിലും ദോഷം ചെയ്തിട്ടുണ്ടോ?.

കാൻസറാണെന്ന് എനിക്ക് അറിയാമായിരുന്നു. ഒരു കാൻസർ പേഷ്യന്റിനെ ഇങ്ങനെയിട്ട് വേദനിപ്പിക്കാതിരിക്കുക. നിങ്ങളുടെ തലമുറകളോട് ദൈവം ചോദിക്കാതിരിക്കട്ടെ. നിങ്ങളുടെ മനസിലെ ജീർണിച്ച എഴുത്തുകളെക്കാൾ ബേധമാണ് എന്റെ കാൻസർ രോ​ഗം. ഇപ്പോൾ ഞാൻ മനസിലാക്കുന്നു എനിക്കൊപ്പം ആരൊക്കെയുണ്ട് ഇല്ല എന്നത്.

ശ്രീവിദ്യാമ്മയുടേയും ജിഷ്ണുവിന്റെയും എല്ലാം ഫോട്ടോ പോസ്റ്റ് ചെയ്ത് ഞാൻ നിങ്ങൾക്ക് സൂചന തന്നില്ലേ?. വിശ്രമിക്കാൻ ദൈവം എനിക്ക് തന്ന സമയമായി ഇതിനെ കാണുന്നു. എന്റെ കൂടപിറപ്പ് ഒരുപാട് കഷ്ടപ്പെടുന്നുണ്ട്. വാക്കുകൾ കൊണ്ട് തീരുന്നതല്ല. എന്റെ കുഞ്ഞിനെ നോക്കണമെന്ന് അവരോട് ഞാൻ എപ്പോഴും പറയും. അവനെ ഏറ്റെ‍ടുക്കണമെന്നും ഞാൻ പറയും. എന്റെ കുഞ്ഞ് അനാഥയാകും. അവന് ആരുമില്ല. അതാണ് ഏക സങ്കടം.

കുഞ്ഞിന് അച്ഛനുമില്ല നിറകണ്ണുകളുമായി രേണു പറഞ്ഞു. സുഹൃത്തും മുൻ ബി​ഗ് ബോസ് താരവുമായ സായ് കൃഷ്ണ നൽകിയ സഹായത്തെ കുറിച്ചും രേണു വാചാലയായി. താൻ സമാ​ധാനത്തിൽ ഉറങ്ങുന്നതിന് കാരണക്കാരൻ സായിയും കുടുംബവുമാണെന്നും രേണു പറഞ്ഞു. സത്യം പറഞ്ഞാൽ ആരോടും ഞാൻ പിരിവ് പറഞ്ഞിട്ടില്ല.

പക്ഷെ എന്നെ സ്നേഹിക്കുന്ന ഒരുപാട് ജനങ്ങൾ മരുന്ന് മേടിച്ചോളൂവെന്ന് പറഞ്ഞ് ചെറിയ തുകകൾ തരാറുണ്ട്. അത് എനിക്ക് ഉപകാരമായി. സന്തോഷമായി. അതുപോലെ ഞാൻ സംസാരിക്കാൻ വന്നത് സീക്രട്ട് ഏജന്റ് എന്ന സായ് കൃഷ്ണയെ കുറിച്ചാണ്. അദ്ദേഹവും ഭാര്യയും സിജോയും ഭാര്യയും കൂടി എന്നെ കാണാൻ വന്നിരുന്നു. കീമോ ചെയ്തശേഷം ശരീത്തത്തിന് കഠിനമായ ചൂട് അനുഭവപ്പെടുന്നുണ്ട്. ശരീരത്തിനുള്ളിൽ നിന്ന് ചൂട് പുറത്തേക്ക് വന്നുകൊണ്ടിരിക്കുകയാണ്.

ചൂട് സഹിച്ച് ഞാൻ കിടക്കുന്നത് അവർ കണ്ടിരുന്നു. അവരെ അത് വിഷമിപ്പിച്ചു. അന്ന് ഞാൻ വളരെ ക്ഷീണിതയായിരുന്നു. അതുകൊണ്ട് തന്നെ അന്ന് നടന്ന കാര്യങ്ങളെ കുറിച്ച് നേരിയ ഓർമയേയുള്ളു. ചൂട് മാറാൻ ഒരു എസി വാങ്ങൂവെന്ന് പറഞ്ഞ് നല്ലൊരു തുക എനിക്ക് തന്നു. തുക എത്രയാണെന്ന് ഞാൻ പറയുന്നില്ല.

സായിയും പറഞ്ഞിട്ടില്ലല്ലോ. നല്ലൊരു എസി വാങ്ങി. അതുകൊണ്ട് ഞാൻ സമാധാനത്തിൽ ഉറങ്ങുന്നു എന്നാണ് രേണു പറഞ്ഞത്. രേണുവിന് ചികിത്സ സഹായമായി എന്തെങ്കിലും നൽകാൻ താൻ ആ​ഗ്രഹിക്കുന്നുവെന്ന് നേരത്തെ തന്നെ സായ് കൃഷ്ണ പറഞ്ഞിരുന്നു.

Content Highlight: Renu Sudhi responds to negative comments against her on social media

#Latest News #Renu Sudhi Cancer #Kollam Sudhi #Social Media Comments

Next TV

Related Stories
നസ്ലൻ ചിത്രം ‘മോളിവുഡ് ടൈംസ്’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

Jun 27, 2026 05:00 PM

നസ്ലൻ ചിത്രം ‘മോളിവുഡ് ടൈംസ്’ ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

നസ്‌ലന്റെ ‘മോളിവുഡ് ടൈംസ്’ ഇനി ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി...

Read More >>
രേണുവിന് സാമ്പത്തിക സഹായം നൽകിയതിനെച്ചൊല്ലി തർക്കം; സായ് കൃഷ്ണയ്‌ക്കെതിരെ പേരെടുത്ത് പറയാതെ ലക്ഷ്മി നക്ഷത്ര

Jun 27, 2026 04:51 PM

രേണുവിന് സാമ്പത്തിക സഹായം നൽകിയതിനെച്ചൊല്ലി തർക്കം; സായ് കൃഷ്ണയ്‌ക്കെതിരെ പേരെടുത്ത് പറയാതെ ലക്ഷ്മി നക്ഷത്ര

രേണുവിന് സാമ്പത്തിക സഹായം നൽകിയതിനെച്ചൊല്ലി തർക്കം സായ് കൃഷ്ണയ്‌ക്കെതിരെ ലക്ഷ്മി...

Read More >>
'മിസ്റ്റർ രാഹുൽ മാങ്കൂട്ടത്തിൽ, തനിക്കായി കോൺഗ്രസ് അണികൾ കയ്യടിച്ചേക്കാം, കൊടിമടക്കി തലയിണക്കീഴിൽ ഭദ്രമായി വെച്ചോ? '; നാദിറ മെഹ്റിൻ

Jun 26, 2026 02:49 PM

'മിസ്റ്റർ രാഹുൽ മാങ്കൂട്ടത്തിൽ, തനിക്കായി കോൺഗ്രസ് അണികൾ കയ്യടിച്ചേക്കാം, കൊടിമടക്കി തലയിണക്കീഴിൽ ഭദ്രമായി വെച്ചോ? '; നാദിറ മെഹ്റിൻ

ജലപീരങ്കിയിൽ മലിന ജലം ഉപയോ​ഗിച്ചെന്ന് ചൂണ്ടിക്കാട്ടിയ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ പരിഹസിച്ച രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ ബി​ഗ് ബോസ് താരം...

Read More >>
'തൊണ്ട പൊട്ടി  ഉറങ്ങാൻ പോലും പറ്റുന്നില്ല, ഛർദ്ദിയും ശരീരമാകെ വേദനയും'; കീമോതെറാപ്പി അനുഭവം പറഞ്ഞ് രേണു സുധി

Jun 26, 2026 01:12 PM

'തൊണ്ട പൊട്ടി ഉറങ്ങാൻ പോലും പറ്റുന്നില്ല, ഛർദ്ദിയും ശരീരമാകെ വേദനയും'; കീമോതെറാപ്പി അനുഭവം പറഞ്ഞ് രേണു സുധി

'ഉറങ്ങാൻ പോലും പറ്റുന്നില്ല, ഛർദ്ദിയും ശരീരമാകെ വേദനയും'; കീമോതെറാപ്പി അനുഭവം പറഞ്ഞ് രേണു...

Read More >>
'അടിവയറ്റിൽ ചവിട്ടി, രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് നഷ്ടമായി!'; 17 വർഷം മുൻപത്തെ ഗാർഹിക പീഡനവും റസൂൽ പൂക്കുട്ടിയുടെ ക്വട്ടേഷനും തുറന്നുപറഞ്ഞ് ദിയ സന

Jun 26, 2026 12:00 PM

'അടിവയറ്റിൽ ചവിട്ടി, രണ്ടാമത്തെ കുഞ്ഞിനെ എനിക്ക് നഷ്ടമായി!'; 17 വർഷം മുൻപത്തെ ഗാർഹിക പീഡനവും റസൂൽ പൂക്കുട്ടിയുടെ ക്വട്ടേഷനും തുറന്നുപറഞ്ഞ് ദിയ സന

റസൂൽ പൂക്കുറ്റിയും സജ്‌ന നൂറും തമ്മിലുള്ള ബന്ധം, ദിയ സനയെകുറിച്ച് സജ്‌നപറഞ്ഞത്, ലഹരി ഇടപാടുകൾ , ഗാർഹികപീഡനം...

Read More >>
Top Stories










News Roundup