#Latest News #Thiruvanandapuram #Gold Rate Today
തിരുവനന്തപുരം: (truevisionnews.com) കേരളത്തിൽ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. സംസ്ഥാനത്ത് പവന് 1,05,560 രൂപയും ഗ്രാമിന് 13,195 രൂപയുമാണ് ഇന്നത്തെ നിരക്ക്. രാജ്യാന്തര വിപണിയിൽ സ്വർണവില ഔൺസിന് 4,088 ഡോളർ എന്ന നിലയിൽ തുടരുകയാണ്.
വിപണിയിലെ നിലവിലെ ട്രെൻഡ് കണക്കിലെടുക്കുമ്പോൾ, സ്വർണവില വൈകാതെ തന്നെ പവന് ഒരു ലക്ഷം രൂപയിൽ താഴെ എത്തിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
മറ്റ് നിരക്കുകൾ പരിശോധിച്ചാൽ:
24 കാരറ്റ് സ്വർണം: ഗ്രാമിന് 14,395 രൂപയും പവന് 1,15,160 രൂപയുമാണ്.
18 കാരറ്റ് സ്വർണം: ഗ്രാമിന് 10,796 രൂപയും പവന് 86,368 രൂപയുമാണ്.
വെള്ളി വില: ഗ്രാമിന് 245 രൂപയും ഒരു കിലോഗ്രാമിന് 2,45,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
സ്വർണാഭരണങ്ങളുടെ ഡിസൈനുകൾക്കനുസരിച്ച് പണിക്കൂലിയിൽ വ്യത്യാസമുണ്ടാകും. അതേസമയം, 2026-ൽ യുഎസ് ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് ഉയർത്തിയേക്കുമെന്ന സൂചനകൾ ശക്തമാണ്.
ഡോളറിന്റെ മൂല്യം വർധിക്കുന്നത് സ്വർണവിലയിൽ കൂടുതൽ ഇടിവുണ്ടാകാൻ കാരണമായേക്കുമെന്നും വിപണി നിരീക്ഷകർ വ്യക്തമാക്കുന്നു.
Content Highlight: Today's Gold Price in Kerala

































