#Newborn Baby #Nedumangad #Death
തിരുവനന്തപുരം: (https://truevisionnews.com/) നെടുമങ്ങാട് നവജാത ശിശു മരിച്ചു. നെടുമങ്ങാട് -പറണ്ടോട് സ്വദേശിനി ബിന്ദുവിന്റെ മകൾ ശ്രയയാണ് മരിച്ചത്. 22 ദിവസം പ്രായമായ പെൺ കുഞ്ഞിനെ മരിച്ച നിലയിലാണ് ആശുപത്രിയിൽ എത്തിച്ചത്.
പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ കുഞ്ഞിന്റെ മരണത്തിൽ ദുരൂഹത ഉണ്ടോ എന്ന കാര്യത്തിൽ സ്ഥിരീകരണം വരികയുള്ളൂ. നിലവിൽ കുഞ്ഞിന്റെ മൃതദേഹം നെടുമങ്ങാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ ദേഹം മുഴുവൻ മഞ്ഞ നിറത്തിലാണ് കാണപ്പെട്ടത്. നിലവിൽ മരണത്തിൽ ദുരൂഹത ഇല്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്.
Content Highlight: 22-day-old newborn baby dies in Nedumangad

































