#Latest News #Dubbing Artist Bhagyalakshmi #AMMA #Ansiba Hassan #Lakshmipriya
( https://moviemax.in/ ) അൻസിബ ഹസ്സനെതിരായ ആരോപണങ്ങളിൽ നടി ലക്ഷ്മിപ്രിയയ്ക്ക് മറുപടിയുമായി നടിയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ലക്ഷ്മിപ്രിയ അൻസിബയെക്കുറിച്ച് കഥകൾ ഇറക്കുകയാണെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
ഒരു പെൺകുട്ടിയെക്കുറിച്ച് പറയാൻ പാടില്ലാത്ത കഥകളാണ് ലക്ഷ്മിപ്രിയ അൻസിബയെക്കുറിച്ച് പറയുന്നതെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. അൻസിബയുടെ സ്വകാര്യകാര്യങ്ങളും 'അമ്മ' സംഘടനയുമായി എന്താണ് ബന്ധമെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. ഒരു പെണ്ണിനെക്കുറിച്ച് മറ്റൊരു പെണ്ണായ ലക്ഷ്മിപ്രിയ പരദൂഷണം പറയുകയാണ്.
അതുവഴി ലക്ഷ്മിപ്രിയ തന്നെ സമൂഹത്തിന് മുമ്പിൽ പരിഹാസ്യയാവുന്നു. അൻസിബയുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് സംസാരിക്കാൻ ലക്ഷ്മിപ്രിയക്ക് അധികാരമില്ലെന്നും ഭാഗ്യലക്ഷ്മി വ്യക്തമാക്കി. സാമൂഹികമാധ്യമങ്ങളിൽ നിരന്തരം ആക്രമിക്കപ്പെടുന്ന ലക്ഷ്മിപ്രിയയ്ക്കുവേണ്ടി എന്ന മുഖവുരയോടെയാണ് ഭാഗ്യലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോ ആരംഭിക്കുന്നത്.
'ഞാൻ ഈ വീഡിയോ ലക്ഷ്മിപ്രിയക്ക് വേണ്ടിയാണ് ഇടുന്നത്. ലക്ഷ്മിപ്രിയാ.., കുറച്ചു നാളുകളായി സോഷ്യൽ മീഡിയ നിങ്ങളെ കടന്നാക്രമിക്കുന്നത് കാണുമ്പോൾ അതുകണ്ട് സഹിക്കാൻ വയ്യാഞ്ഞിട്ടാണ് ഞാൻ സംസാരിക്കുന്നത്. അങ്ങനെ കടന്ന് ആക്രമിക്കാനുള്ള കാരണക്കാരി ആരാണ്? നിങ്ങൾ തന്നെയല്ലേ?
നിങ്ങൾ തന്നെ വടി കൊടുത്തിട്ട് 'എന്നെ അടിക്കൂ', എന്ന് പറയുന്ന മാതിരിയല്ലേ? എന്താണ് പറയുന്നത് എന്ന് നിങ്ങൾക്ക് തന്നെ യാതൊരു ബോധവും ഇല്ലാതെയാണ് സംസാരിക്കുന്നത്', ഭാഗ്യലക്ഷ്മി പറഞ്ഞു.
'നിങ്ങളുടെ സംഘടനയ്ക്കുള്ളിൽ കമ്മിറ്റിയും അൻസിബയും തമ്മിൽ വലിയ പ്രശ്‌നം ഉണ്ടായി, പല പല പ്രശ്‌നങ്ങൾ ഉണ്ടായി. അവർ നിങ്ങളോട് പറഞ്ഞു. നിങ്ങൾ ആരും അത് വേണ്ടത്ര ഗൗരവത്തിൽ എടുത്തില്ല. വളരെ നിസ്സാരമായി അതിനെ തള്ളിക്കളഞ്ഞു. അവർക്ക് പറയാനുള്ളത് പുറംലോകത്തോട് വന്നു പറഞ്ഞു.
രാജിവെച്ച് ഇറങ്ങിയപ്പോൾ നിങ്ങൾ ആരെയെങ്കിലും കുറിച്ച് അവർ മോശമായിട്ട് ഒരു പരാമർശം നടത്തിയോ?. വ്യക്തിഹത്യ നടത്തിയോ? അവർക്ക് പറയാനുള്ളത് തെളിവ് സഹിതം ജനറൽ ബോഡിയുടെ മുമ്പാകെ പറഞ്ഞു. നിങ്ങൾക്ക് എല്ലാവർക്കും ഉത്തരം മുട്ടി.
നിങ്ങൾ രാജിവെച്ച് പുറത്തുവന്നു. അതിന് ശേഷം ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കാണിക്കുന്നതുപോല നിങ്ങൾ അൻസിബയെ കുറിച്ച് കുറേ പുതിയ കഥകൾ ഇറക്കുന്നു. അതും വളരെ മോശമായ കഥകൾ. ഒരു പെൺകുട്ടിയെക്കുറിച്ച് പറയാൻ പാടില്ലാത്ത കഥകൾ. അവൾ മദ്യപിക്കും, അവൾക്ക് ഞാൻ മദ്യം ഒഴിച്ചു കൊടുത്തിട്ടുണ്ട്, അവൾക്ക് മറ്റൊരു പയ്യനുമായി...
ഇതൊക്കെ ഉണ്ടെങ്കിൽ തന്നെ എന്താണ് പ്രശ്‌നം? അൻസിബ മദ്യപിക്കും, അല്ലെങ്കിൽ ഒരു അടുപ്പം ഉണ്ടെങ്കിൽ അത് അൻസിബയുടെ സ്വകാര്യ കാര്യം. അതും നിങ്ങളുടെ എ.എം.എം.എ. എന്ന സംഘടനയുമായി എന്താണ് ബന്ധം? അതാണോ നിങ്ങളുടെ പ്രശ്‌നം? അൻസിബ മദ്യപിക്കുന്നതോ അൻസിബക്ക് ഒരു പുരുഷ സുഹൃത്ത് ഉള്ളതോ ആണോ നിങ്ങളുടെ പ്രശ്‌നം?
എന്തിനാണ് ഒരു പെണ്ണിനെക്കുറിച്ച് മറ്റൊരു പെണ്ണായ നിങ്ങൾ ഇങ്ങനെ പരദൂഷണം പറയുന്നത്? അതുകൊണ്ടല്ലേ, ലക്ഷ്മിപ്രിയ നിങ്ങൾ സമൂഹത്തിനു മുമ്പിൽ പരിഹാസ്യയാകുന്നത്', ഭാഗ്യലക്ഷ്മി വ്യക്തമാക്കി.
'ദയവുചെയ്ത് ഇനിയെങ്കിലും ഇതൊന്ന് നിർത്തൂ. നിങ്ങൾക്ക് അൻസിബയോട് എതിരഭിപ്രായം പറയണം എന്നുണ്ടെങ്കിൽ നിങ്ങൾ കോടതി മുഖാന്തരം സംസാരിക്കൂ. തെളിവെല്ലാം കൈയിൽ ഉണ്ടെങ്കിൽ കോടതി വഴി സംസാരിക്കൂ. അതല്ലാതെ സോഷ്യൽ മീഡിയയിൽ വന്നിരുന്ന് ഒരു പെൺകുട്ടിയെ കുറിച്ച് ഒരോ കഥകൾ ഇറക്കി വിടരുത്.
ഉള്ളതോ ഇല്ലാത്തതോ, എന്തുമായിക്കോട്ടെ, സ്വകാര്യ ജീവിതത്തെകുറിച്ച് ഇത്തരം പരാമർശം നടത്തുമ്പോൾ ഈ 2026-ൽ ആരും ആ പെൺകുട്ടിയെ തെറ്റിദ്ധരിക്കില്ല. ആ കാലമൊക്കെ കടന്നുപോയി. അത്തരം കുലസ്ത്രീ പരിവേഷം ഒക്കെ എന്നേ കടന്ന് സ്ത്രീകൾ ഒരുപാട് മുമ്പോട്ടുവന്നു. ലക്ഷ്മിപ്രിയ ദയവുചെയ്ത് അത് മനസ്സിലാക്കൂ', അവർ ആവശ്യപ്പെട്ടു.
'അതുകൊണ്ട് അൻസിബയോട് സംസാരിക്കണമെങ്കിൽ നിങ്ങളുടെ സംഘടനാപരമായ കാര്യങ്ങൾ അഭിമുഖത്തിലൂടെയോ, സോഷ്യൽ മീഡിയയിൽ കൂടെയോ നിങ്ങൾ സംസാരിക്കൂ.
അല്ലാതെ അൻസിബയുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് നിങ്ങൾ സംസാരിക്കരുത്. അതിന് അധികാരം നിങ്ങൾക്കില്ല. നിങ്ങളത് സംസാരിക്കുന്തോറും സമൂഹത്തിനു മുമ്പിൽ നിങ്ങൾ പരിഹാസ്യയാകും. സമൂഹം നിങ്ങളെ ആക്രമിച്ചുകൊണ്ടേയിരിക്കും', ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.
Content Highlight: Actress and dubbing artist Bhagyalakshmi responds to actress Lakshmipriya regarding the allegations against Ansiba Hassan
#Latest News #Dubbing Artist Bhagyalakshmi #AMMA #Ansiba Hassan #Lakshmipriya

























.jpeg)



