കാറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച് എം എം.ഡി.എം.എ കടത്തി; കുറ്റ്യാടിയിൽ എടച്ചേരി സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ

കാറിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച് എം എം.ഡി.എം.എ കടത്തി; കുറ്റ്യാടിയിൽ എടച്ചേരി സ്വദേശി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ
Jun 27, 2026 04:44 PM | By Susmitha Surendran
#MDMA #kuttiyadi #Police #Arrest

കുറ്റ്യാടി: (കോഴിക്കോട് ) (https://truevisionnews.com/) കാറിൽ കടത്തുകയായിരുന്ന എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കുറ്റ്യാടി പോലീസ് പിടികൂടി. എടച്ചേരി മൊരക്കൊമ്പത്ത് ഹൗസിൽ അദ്‌നാൻ (30), പരച്ചാലിൽ ഹൗസിൽ ജംഷിദ് (28) എന്നിവരാണ് പിടിയിലായത്.

ഇന്നലെ രാത്രി 11 മണിയോടെ കുറ്റ്യാടി പോസ്റ്റ് ഓഫീസിന് സമീപം പോലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് ഇവർ പിടിയിലായത് . പേരാമ്പ്ര ഭാഗത്തുനിന്നും കുറ്റ്യാടി ഭാഗത്തേക്ക് വരികയായിരുന്ന കാർ തടഞ്ഞുനിർത്തി പരിശോധിച്ചപ്പോഴാണ് നിരോധിത മയക്കുമരുന്ന് കണ്ടെത്തിയത്. വാഹനത്തിന്റെ ഡാഷ് ബോർഡിൽ ഒളിപ്പിച്ച നിലയിലായിരുന്നു 0.31 ഗ്രാം എം.ഡി.എം.എ.

മയക്കുമരുന്നും ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായും, കുറ്റകൃത്യത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തിയ ശേഷം ഇവർക്ക് നോട്ടീസ് നൽകി വിട്ടയച്ചതായും കുറ്റ്യാടി പോലീസ് അറിയിച്ചു.

Content Highlight: Kuttiyadi police arrested two youths with MDMA.

#MDMA #kuttiyadi #Police #Arrest

Next TV

Related Stories
കോഴിക്കോട് പതങ്കയം പുഴയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാൾക്കായി തിരച്ചിൽ

Jun 27, 2026 06:09 PM

കോഴിക്കോട് പതങ്കയം പുഴയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു; രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാൾക്കായി തിരച്ചിൽ

കോഴിക്കോട് പതങ്കയം പുഴയിൽ മൂന്ന് പേർ ഒഴുക്കിൽ പെട്ടു, രണ്ട് പേരെ രക്ഷപ്പെടുത്തി, കാണാതായ ഒരാൾക്കായി...

Read More >>
ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന; കൊച്ചിയിൽ ജൂനിയർ ആർട്ടിസ്റ്റ് വൻ മദ്യശേഖരവുമായി പിടിയിൽ

Jun 27, 2026 06:02 PM

ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന; കൊച്ചിയിൽ ജൂനിയർ ആർട്ടിസ്റ്റ് വൻ മദ്യശേഖരവുമായി പിടിയിൽ

എറണാകുളം മഹാരാജാസ് കോളേജ്, ഡ്രൈഡേയിൽ കാറിൽ മദ്യവിൽപ്പന , ജൂനിയർ ആർട്ടിസ്‌റ്റ്‌...

Read More >>
ഇടുക്കിയിൽ സ്കൂൾ മതിൽ തകർത്ത് ജീപ്പ് മുറ്റത്തേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

Jun 27, 2026 06:01 PM

ഇടുക്കിയിൽ സ്കൂൾ മതിൽ തകർത്ത് ജീപ്പ് മുറ്റത്തേക്ക് മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

ഇടുക്കിയിൽ സ്കൂൾ മതിൽ തകർത്ത് ജീപ്പ് മുറ്റത്തേക്ക് മറിഞ്ഞു, അഞ്ചുപേർക്ക്...

Read More >>
ആറ്റുകാലിലെ ആരതിയുടെ  ആത്മഹത്യ; സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു; അതുൽ കസ്റ്റഡിയിൽ

Jun 27, 2026 05:26 PM

ആറ്റുകാലിലെ ആരതിയുടെ ആത്മഹത്യ; സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ കേസെടുത്തു; അതുൽ കസ്റ്റഡിയിൽ

ആറ്റുകാലിലെ യുവതിയുടെ ആത്മഹത്യ, സംസ്ഥാന വനിതാ കമീഷൻ സ്വമേധയാ...

Read More >>
Top Stories

News Roundup

GCC News