#Excise Department #Low-Alcohol Liquor #LDF #Excise Minister M. Liju
തിരുവന്തപുരം: (https://truevisionnews.com/) സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യം വിൽക്കുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് എക്സൈസ് മന്ത്രി എം. ലിജു.
നയപരമായ ഒരു തീരുമാനവും എക്സൈസ് വകുപ്പ് എടുത്തിട്ടില്ലെന്നും, ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയ ശേഷം മാത്രമേ അന്തിമ തീരുമാനമുണ്ടാകൂവെന്നും മന്ത്രി വ്യക്തമാക്കി. എൽഡിഎഫ് നയം അതേ പടി വേണ്ടെന്നാണ് എക്സൈസ് വകുപ്പിന്റെ നിലപാട്.
കൂടാതെ നയം സമൂഹത്തെ എങ്ങനെ ബാധിക്കുമെന്ന് പരിശോധിക്കണമെന്ന് പാർട്ടിയിൽ അഭിപ്രായമുണ്ടെന്നും ലിജു പറഞ്ഞു.പുതുക്കിയ ബജറ്റിൽ മദ്യത്തിന്റെ തീരുവയിൽ അധിക വരുമാനം പ്രതീക്ഷയുണ്ട്. 387 കോടിയാണ് അധികം പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.
അതെ സമയം വീര്യം കുറഞ്ഞ മദ്യത്തിന്റെ വിൽപനയുടെ നിലപാടിൽ ധനവകുപ്പ് ഉറച്ച് നിൽക്കുകയാണ്. സാമ്പത്തിക പ്രതിസന്ധികാലത്ത് വരുമാനത്തിനുള്ള വഴിയെന്നാണ് ധനവകുപ്പിന്റെ വാദം.
വിദേശ മദ്യ ചട്ടങ്ങളിൽ എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടു വന്ന ഭേദഗതിയുടെ അടിസ്ഥാനത്തിലാണ് 0.5 ശതമാനം മുതൽ 20 ശതമാനം വരെ വീര്യമുളള മദ്യത്തിന് മുഖ്യമന്ത്രി വി.ഡി സതീശൻ നികുതി ഘടന പ്രഖ്യാപിച്ചത്.
കാര്‍ഷിക വിളകളിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വീര്യം കുറഞ്ഞ മദ്യത്തിന് നൽകിയ ഇളവിന്‍റെ മറവിൽ മദ്യകമ്പനികളെ സഹായിക്കുന്നുവെന്നാണ് സിപിഎം വിമര്‍ശനം. വീര്യം കുറഞ്ഞ മദ്യ വിൽപനയ്ക്ക് മദ്യ കമ്പനികള്‍ എൽഡിഎഫ് സര്‍ക്കാരിന് സമീപിച്ചെങ്കിലും നികുതി വരുമാനം ഇടിയുമെന്ന് പറഞ്ഞ് ധനവകുപ്പ് തള്ളിയിയിരുന്നു.
Content Highlight: Sale of low-strength liquor: Minister M Liju insists on need for detailed discussion
#Excise Department #Low-Alcohol Liquor #LDF #Excise Minister M. Liju



























