#Latest News #DR. K J Reeana #Administrative Tribunal #Health Department
തിരുവനന്തപുരം : ( www.truevisionnews.com ) ആരോഗ്യവകുപ്പില്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റ അനുകൂല വിധി നേടിയ ഡോ കെ ജെ റീന രണ്ടാംദിനവും ഡിഎച്ച്എസ് ഓഫീസിലെത്തി. തനിക്ക് ജോലി ചെയ്യാന്‍ പ്രത്യേക സീറ്റ് വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ഡോ. റീന പറഞ്ഞു.
ആരോഗ്യവകുപ്പിനെ സംബന്ധിച്ചിടത്തോളം നിലവില്‍ പ്രധാനപ്പെട്ടൊരു ഘട്ടമാണ് നിലവിലെന്നും ആ സമയത്ത് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും റീന പറഞ്ഞു. ഒരു കല്ലുകടിയായി ഇടയില്‍ കയറി കുത്തി തിരുകാന്‍ താനില്ലെന്നും അവര്‍ വ്യക്തമാക്കി.
ഇനിക്ക് ഒരുപാട് പെന്റിംഗ് വര്‍ക്കുകള്‍ ഉണ്ട്. അതൊക്കെ പൂര്‍ത്തിയാക്കുക എന്നുള്ളതാണ്. ആരോഗ്യ വകുപ്പ് എന്നത് നീണ്ട് പരന്നു കിടക്കുന്ന ഒരു വകുപ്പാണ്. ഏതൊരു ജീവനക്കാരനും ചെയ്യുന്ന ചെറിയ ജോലിയും അവിടെ പ്രധാനപ്പെട്ടതാണ് – അവര്‍ പറഞ്ഞു. നിപ ഫല താന്‍ അറിഞ്ഞ ഉടന്‍ മന്ത്രിയെ അറിയിച്ചുവെന്നും ഡോ കെ ജെ റീന പറഞ്ഞു.
6.24നാണ് ഞാന്‍ അറിയുന്നത്. ഇപ്പോഴാണ് അറിയുന്നത് എന്ന് പറഞ്ഞാണ് അദ്ദേഹത്തോട് വിവരം പറഞ്ഞത്. സിസ്റ്റത്തില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ്പ് ഉണ്ടായിട്ടുണ്ട്.
മിനിസ്റ്ററുടെ ഓഫീസ് ഉള്‍പ്പടെയുള്ള 20ഓളം ഉദ്യോഗസ്ഥര്‍ക്ക് ഒരേ നിമിഷമാണ് റിപ്പോര്‍ട്ട് വരുന്നത്. ആരോഗ്യ വകുപ്പിന് പ്രധാനമായിട്ടുള്ളതാണ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ്.
അതേസമയം, ഭരണകാര്യങ്ങളുമായി മുന്നോട്ട് പോകുന്ന താത്കാലിക ഡയറക്ടര്‍ ഡോ. വി മീനാക്ഷി ലോങ്ങ് ലീവിന് നിയന്ത്രണമേര്‍പ്പെടുത്തി ഉത്തരവിറക്കി. അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഉത്തരവില്‍ അഡ്വക്കേറ്റ് ജനറലിനോട് നിയമോപദേശം തേടുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ അറിയിച്ചു. വകുപ്പില്‍ ഭരണ സ്തംഭനം ഇല്ലെന്നും അദ്ദേഹം പ്രതികരിച്ചു.
Content Highlight: Dr. K. J. Reena, who won a favorable ruling from the Administrative Tribunal in the Department of Health, visited the DHS office for the second day
#Latest News #DR. K J Reeana #Administrative Tribunal #Health Department

































