#Today's Gold Price #Kerala #Gold #Gold Price
കൊച്ചി: ( https://truevisionnews.com/) കേരളത്തിൽ സ്വർണവില ഉയർന്നു . കഴിഞ്ഞ രണ്ടുദിവസമായി കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്ന് തിരിച്ചുകയറിയത്. ഇന്ന് ഗ്രാമിന് 270 രൂപ കൂടി 13,620 രൂപയും പവന് 2,160 രൂപ കൂടി 1,08,960 രൂപയുമായി.
ബുധൻ, വ്യാഴം ദിവസങ്ങളിലായി പവന് 5520 രൂപ കുറഞ്ഞിരുന്നു. ഇന്നലെ ഗ്രാമിന് 195 രൂപയും പവന് 1560 രൂപയുമാണ് കുറഞ്ഞത്. 1,06,800 രൂപയായിരുന്നു പവൻ വില. ബുധനാഴ്ച രണ്ടു തവണയായി 3960 രൂപയുടെ കുറവാണ് ഒരു പവൻ സ്വർണ വിലയിലുണ്ടായത്. ഈ വർഷം ജനുവരി 29നാണ് സ്വർണത്തിന്‍റെ എക്കാലത്തെയും റെക്കോഡ് വിലയായ 1,31,160 രൂപ രേഖപ്പെടുത്തിയത്.
പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷം ഉടലെടുത്തതോടെയാണ് സ്വർണവിലയിൽ തകർച്ച നേരിടാൻ തുടങ്ങിയത്. ക്രൂഡ് ഓയിൽ വില കുതിക്കുകയും ഡോളർ ശക്തിപ്പെടുകയും ചെയ്തതോടെ സ്വർണ വില താഴേക്ക് വീണു.
എന്നാൽ, ഇന്നലെ രാത്രി യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നടത്തിയ പ്രസ്താവനയിൽ സമാധാനശ്രമങ്ങൾ ഊർജിതമാകുമെന്ന സൂചന ലഭിച്ചതോടെ വിപണി തിരിച്ചു കയറുകയായിരുന്നു. അന്താരാഷ്ട്രവിപണിയിൽ സ്പോട്ട് ഗോൾഡ് ട്രോയ് ഔൺസിന് ഒറ്റയടിക്ക് 94.08 ഡോളർ കൂടി 4,192.1 ഡോളറായി മാറി. 2.30 ശതമാനമാണ് വർധന.
Content Highlight: Today's Gold Price in Kerala
































