'നാട്ടിലെത്തിയത് കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍, തനിക്ക് സ്വര്‍ണകടത്ത് സംഘങ്ങളുമായി ഒരു ബന്ധവുമില്ല' - സ്വര്‍ണം പൊട്ടിക്കല്‍ സംഘം ലക്ഷ്യമിട്ട മുഹമ്മദ് സല്‍മാന്‍

'നാട്ടിലെത്തിയത് കല്യാണ ചടങ്ങില്‍ പങ്കെടുക്കാന്‍, തനിക്ക് സ്വര്‍ണകടത്ത് സംഘങ്ങളുമായി ഒരു ബന്ധവുമില്ല' - സ്വര്‍ണം പൊട്ടിക്കല്‍ സംഘം ലക്ഷ്യമിട്ട മുഹമ്മദ് സല്‍മാന്‍
Jun 10, 2026 10:19 AM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വർണം പൊട്ടിക്കൽ സംഘത്തിന്റെ ലക്ഷ്യം താനായിരുന്നില്ലെന്നും സ്വർണക്കടത്തുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രവാസി യുവാവ് മുഹമ്മദ് സൽമാൻ.

നാട്ടിലെ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ മാത്രമാണ് താൻ എത്തിയതെന്നും അക്രമികൾക്ക് ആളുമാറിയതാകാം എന്നുമാണ് സൽമാന്റെ വിശദീകരണം. എല്ലാം പൊലീസിനോട് പറഞ്ഞിട്ടുണ്ടെന്നും മുഹമ്മദ് സല്‍മാന്‍ പറഞ്ഞു .

സ്വര്‍ണം പൊട്ടിക്കല്‍ സംഘം തന്നിലേക്ക് എത്തിയത് എങ്ങനെയെന്ന് അറിയില്ലെന്ന് സല്‍മാന്‍  പറഞ്ഞു. തനിക്ക് സ്വര്‍ണകടത്ത് സംഘങ്ങളുമായി ഒരു ബന്ധവുമില്ല. സംഘത്തിന് ആളുമാറിയതായിരിക്കും – അദ്ദേഹം പറഞ്ഞു. സല്‍മാനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണം പൊട്ടിക്കലിന് എത്തിയ സംഘത്തില്‍ നിന്നും രക്ഷപ്പെട്ട മൂന്ന് പേര്‍ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. വിമാനതാവളത്തിന് പുറത്ത് കാറില്‍ ഇരിക്കുകയായിരുന്ന ഇവര്‍ കൂടെയുള്ളവര്‍ പിടിയിലായെന്ന് സൂചന ലഭിച്ചതോടെ രക്ഷപ്പെടുകയായിരുന്നു. കണ്ണൂരിലെ സജീവ സിപിഐഎം പ്രവര്‍ത്തകന്‍ ശരത്ത് അടക്കം 13 പേര്‍ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.

Content Highlight: Muhammad Salman says he has nothing to do with Karipur airport, gold blasting

Next TV

Related Stories
വാക്കുപാലിച്ച് സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഇനി ടിക്കറ്റ് വേണ്ട ! ജൂൺ 15 മുതൽ 'പ്രിയദർശിനി'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

Jun 10, 2026 12:15 PM

വാക്കുപാലിച്ച് സർക്കാർ; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് ഇനി ടിക്കറ്റ് വേണ്ട ! ജൂൺ 15 മുതൽ 'പ്രിയദർശിനി'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

കെഎസ്ആര്‍ടിസി ബസിലെ സ്ത്രീകളുടെ സൗജന്യ യാത്ര , പ്രിയദർശിനി , ജൂൺ 15 മുതൽ പ്രാബല്യത്തിൽ , മുഖ്യമന്ത്രി വി ഡി സതീശൻ...

Read More >>
വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിൽ അതൃപ്തി; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി

Jun 10, 2026 11:33 AM

വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിൽ അതൃപ്തി; സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി

വി.ജോയിയെ തിരിച്ചുകൊണ്ടുവരുന്നതിൽ അതൃപ്തി, ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ നിന്ന് വിട്ടുനിന്ന് വി.ശിവൻകുട്ടി,...

Read More >>
 'സ്വർണം പുറത്തെടുത്ത് ഉരുക്കി, വിവരങ്ങൾ മറച്ചുവെച്ചു'; കരിപ്പൂരിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

Jun 10, 2026 10:56 AM

'സ്വർണം പുറത്തെടുത്ത് ഉരുക്കി, വിവരങ്ങൾ മറച്ചുവെച്ചു'; കരിപ്പൂരിലെ മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം, സ്വർണം പിടികൂടുന്നതിൽ വീഴ്ച, മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കാരണം കാണിക്കൽ നോട്ടീസ്...

Read More >>
Top Stories

News Roundup