---
title: "'അക്കാര്യത്തിൽ ഒട്ടും പശ്ചാത്താപമില്ല, വേണ്ടെന്നുവെച്ചത് പല വമ്പൻ സിനിമകളാണ്; ഇനി മക്കൾക്കുവേണ്ടി തിരിച്ചുവരും'; തുറന്നുപറഞ്ഞ് ശിൽപ്പ ഷെട്ടി"
english_title: "'I have no regrets about that, I gave up many big films; I will come back for my children'; Shilpa Shetty openly admits"
publisher: "moviemax.in"
canonical_url: "https://moviemax.in/news/364911/i-have-no-regrets-about-that-i-gave-up-many-big-films-i-will-come-back-for-my-children-shilpa-shetty-openly-admits"
published_at: "2026-06-09T14:46:00+05:30"
category: "Bollywood"
language: "ml"
image: "https://moviemax.in/image-uploads/6a27dab5cd078_Shilpa_Shetty.jpg"
keywords: ["Shilpa Shetty", "Bollywood", "Shilpa Shetty Kids"]
---

# 'അക്കാര്യത്തിൽ ഒട്ടും പശ്ചാത്താപമില്ല, വേണ്ടെന്നുവെച്ചത് പല വമ്പൻ സിനിമകളാണ്; ഇനി മക്കൾക്കുവേണ്ടി തിരിച്ചുവരും'; തുറന്നുപറഞ്ഞ് ശിൽപ്പ ഷെട്ടി

> **Lead Summary:** താൻ വെള്ളിത്തിരയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് താരം ശിൽപ്പ ഷെട്ടി. തന്റെ മക്കൾക്ക് വേണ്ടിയാണ് ഈ മടങ്ങിവരവ് ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി. മക്കൾ ഇതുവരെ തന്റെ സിനിമകൾ ബിഗ് സ്ക്രീനിൽ കണ്ടിട്ടില്ലെന്നും, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ മാത്രമാണ് കണ്ടിട്ടുള്ളതെന്നും ശിൽപ്പ ഷെട്ടി പറഞ്ഞു. 'ഹിന്ദുസ്ഥാൻ ടൈംസിന്' നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

## Article Content

താൻ വെള്ളിത്തിരയിലേക്ക് മടങ്ങിവരാൻ ആഗ്രഹിക്കുന്നുവെന്ന് ബോളിവുഡ് താരം ശിൽപ്പ ഷെട്ടി. തന്റെ മക്കൾക്ക് വേണ്ടിയാണ് ഈ മടങ്ങിവരവ് ആഗ്രഹിക്കുന്നതെന്നും താരം വ്യക്തമാക്കി. മക്കൾ ഇതുവരെ തന്റെ സിനിമകൾ ബിഗ് സ്ക്രീനിൽ കണ്ടിട്ടില്ലെന്നും, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ മാത്രമാണ് കണ്ടിട്ടുള്ളതെന്നും ശിൽപ്പ ഷെട്ടി പറഞ്ഞു. 'ഹിന്ദുസ്ഥാൻ ടൈംസിന്' നൽകിയ അഭിമുഖത്തിലാണ് താരം മനസുതുറന്നത്.

'എന്റെ മക്കള്‍ എന്നെ ഇതുവരെ വലിയ സ്‌ക്രീനില്‍ കണ്ടിട്ടില്ല. തീയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ ആഗ്രഹിക്കാന്‍ താല്പര്യമുണ്ട്്. തന്റെ സിനിമകള്‍ മക്കളായ സമിഷയും വിയാനും തഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളില്‍ മാത്രമേ കണ്ടിട്ടുള്ളൂ. ബിഗ് സ്‌ക്രീനില്‍ ഇതുവരെ കണ്ടിട്ടില്ല. അതുകൊണ്ട് വീണ്ടും സിനിമയില്‍ അഭിനയിക്കാന്‍ താല്പര്യമുണ്ട്, ബിഗ് സ്‌ക്രീനില്‍ വരാന്‍ താല്പര്യമുണ്ട്. പണ്ട് ചെയ്ത പോലുള്ള സിനിമ ചെയ്യാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. സുഖീ എന്ന ചിത്രം 2023-ല്‍ എന്റെ മകന്‍ വലിയ സ്‌ക്രീനില്‍ കണ്ടിട്ടുണ്ട്. എന്നാല്‍ അതൊരു പ്രിവ്യൂ തിയേറ്ററില്‍ ആയിരുന്നു.

പല സിനിമകളും ചെയ്യാനുള്ള അവസരങ്ങള്‍ വന്നിരുന്നു. ചില സിനിമകളോട് താന്‍ 'നോ' പറഞ്ഞിട്ടുണ്ട് 'ഞാന്‍ 'നോ' പറഞ്ഞ പല സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. അതിന്റെ കാരണങ്ങള്‍ തീര്‍ത്തും ന്യായമായിരുന്നു. അക്കൂട്ടത്തില്‍ ചില വമ്പന്‍ ചിത്രങ്ങള്‍ പോലുമുണ്ടായിരുന്നു. ആ സിനിമകള്‍ പോലും ഞാന്‍ വേണ്ടാ എന്നു വച്ചു, കാരണങ്ങള്‍ പലതാണ്'-ശില്‍പ്പ ഷെട്ടി പറഞ്ഞു. തന്റെ തീരുമാനങ്ങളില്‍ പശ്ചാത്താപമില്ലെന്നും താരം കൂട്ടി ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/364911/i-have-no-regrets-about-that-i-gave-up-many-big-films-i-will-come-back-for-my-children-shilpa-shetty-openly-admits)