---
title: "'ഫ്രീസറിന് ചുറ്റും മൊബൈലുമായി കൂടി, മുഖ്യമന്ത്രി പറഞ്ഞിട്ടും മാറിയില്ല, മരണവീടുകളിലെ ഈ അതിക്രമം നിർത്തണം' - രമേഷ് പിഷാരടി"
english_title: "Ramesh Pisharody, Salim Kumar's funeral, media violence"
publisher: "moviemax.in"
canonical_url: "https://moviemax.in/news/364903/ramesh-pisharody-salim-kumars-funeral-media-violence"
published_at: "2026-06-09T14:25:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a27d55b7725a_RAMSH.jpg"
keywords: []
---

# 'ഫ്രീസറിന് ചുറ്റും മൊബൈലുമായി കൂടി, മുഖ്യമന്ത്രി പറഞ്ഞിട്ടും മാറിയില്ല, മരണവീടുകളിലെ ഈ അതിക്രമം നിർത്തണം' - രമേഷ് പിഷാരടി

> **Lead Summary:** **(https://moviemax.in/**) അന്തരിച്ച നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടെ ചില ഓൺലൈൻ മാധ്യമങ്ങൾ സൃഷ്ടിച്ച അനാവശ്യമായ തിക്കും തിരക്കും വലിയ രീതിയിൽ വിമർശിക്കപ്പെടുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി നടനും എം.എൽ.എയുമായ രമേഷ് പിഷാരടി. ക്ലിക്ക് ബൈറ്റുകൾക്ക് വേണ്ടി ബന്ധുക്കൾക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്കെതിരെ സലിം കുമാറിന്റെ മകൻ ചന്തു പരസ്യമായി പ്രതിഷേധിച്ചിരുന്നു.

## Article Content

**(https://moviemax.in/**) അന്തരിച്ച നടൻ സലിം കുമാറിന്റെ സംസ്കാര ചടങ്ങിനിടെ ചില ഓൺലൈൻ മാധ്യമങ്ങൾ സൃഷ്ടിച്ച അനാവശ്യമായ തിക്കും തിരക്കും വലിയ രീതിയിൽ വിമർശിക്കപ്പെടുന്ന പശ്ചാത്തലത്തിൽ പ്രതികരണവുമായി നടനും എം.എൽ.എയുമായ രമേഷ് പിഷാരടി. ക്ലിക്ക് ബൈറ്റുകൾക്ക് വേണ്ടി ബന്ധുക്കൾക്ക് പോലും ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ മൊബൈൽ ദൃശ്യങ്ങൾ പകർത്തിയ മാധ്യമപ്രവർത്തകർക്കെതിരെ സലിം കുമാറിന്റെ മകൻ ചന്തു പരസ്യമായി പ്രതിഷേധിച്ചിരുന്നു.

സലിം കുമാറിന്‍റെ സംസ്കാര ചടങ്ങിനെത്തിയ ഓണ്‍ലൈന്‍ മീഡിയക്കാരുടെ പെരുമാറ്റം എല്ലാ സീമകളും ലംഘിക്കുന്നതായിരുന്നുവെന്ന് രമേഷ് പിഷാരടി വാര്‍ത്താ സമ്മേളനത്തില്‍ വിമര്‍ശിച്ചു. സലിം കുമാറിന്‍റെ മകന്‍ ചന്തു ദേഷ്യത്തോടെ പെരുമാറിയതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

> * “ഒരു പറ്റം മൊബൈൽ മാധ്യമ പ്രവർത്തകർ സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ അനാവശ്യമായി തിരക്കുണ്ടാക്കി. ഫ്രീസറിന് ചുറ്റും പോലും ഓൺലൈൻ മാധ്യമപ്രവര്‍ത്തകര്‍ മൊബൈല്‍ ചിത്രീകരണത്തിനായി കൂടി. പലവട്ടം അഭ്യർത്ഥിച്ചിട്ടും മാറാൻ അവർ തയ്യാറായില്ല. മുഖ്യമന്ത്രിയും സലിം കുമാറിൻ്റെ മകനുൾപ്പെടെ ആവശ്യപ്പെട്ടിട്ടും പലരും തിക്കും തിരക്കും കൂട്ടി”, രമേഷ് പിഷാരടി പറയുന്നു.*

> *സ്വകാര്യതിലേക്കുള്ള കടന്നുകയറ്റത്തിൻ്റെ വലിയ ഉദാഹരണമാണ് സലിം കുമാറിൻ്റെ സംസ്കാര ചടങ്ങിൽ കണ്ടതെന്നും രമേഷ് പിഷാരടി പറയുന്നു. “സ്വകാര്യമായ സന്ദർഭങ്ങളിൽ പോലും ഇവർ അതിക്രമിച്ചു കയറുകയാണ്. എന്നിട്ട് ആ വീഡിയോകള്‍ അനാവശ്യ ക്യാപ്ഷൻ ഇട്ട് നൽകുന്നു. അതിനെതിരെ ജനകീയ പ്രക്ഷോഭം ഉണ്ടായാൽ പോലും തെറ്റില്ല”. യൂട്യൂബ് ചാനലുകൾക്ക് ലൈസൻസിംഗ് കൊണ്ടുവരുന്നത് നല്ലതാണെന്നും രമേഷ് പിഷാരടി പറഞ്ഞു. എന്നാല്‍ പൊതുപരിപാടിയിൽ പങ്കെടുക്കുമ്പോൾ ചിത്രീകരിക്കുന്നത് തെറ്റല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.*

### Related Links & Sources
- [Original Story Source](https://moviemax.in/news/364903/ramesh-pisharody-salim-kumars-funeral-media-violence)