പുനരധിവാസം വേഗത്തിലാക്കും; മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരുടെ ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനം

പുനരധിവാസം വേഗത്തിലാക്കും; മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരുടെ ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനം
May 30, 2026 11:15 PM | By Athira V
#Latest News #Mundakai Churalmala Landslide #T Siddique

വയനാട് : ( www.truevisionnews.com ) മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനം.

മുണ്ടക്കൈ ചൂരൽമല പുനരധിവാസ അവലോകന യോഗത്തിലാണ് തീരുമാനമായത്. ടൗൺഷിപ്പ് നിർമ്മാണം വേഗത്തിലാക്കാനും മന്ത്രി ടി സിദ്ദിഖിന്റെ നേത്യത്വത്തിൽ തീരുമാനമായി.

ആദിവാസികളായ ദുരന്തബാധിതർക്ക് ടൗൺഷിപ്പ് മാതൃകയിൽ അല്ലാതെ അവരുടെ ശൈലിക്ക് അനുസരിച്ചുള്ള വീട് നിർമ്മിച്ചു നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് പറഞ്ഞു.

ടൗൺഷിപ്പ് ഒക്ടോബറിൽ തന്നെ പൂർത്തികരിക്കും എന്ന് തന്നെയാണ് ഊരാളുങ്കൽ ഇപ്പോഴും അറിയിച്ചിരിക്കുന്നത്. മുൻ സർക്കാരിന് വാഗ്ദാനം ചെയ്ത പോലെ 410 വീടുകളും കൈമാറാൻ ആയിട്ടില്ല.ദുരന്തം ഏറ്റുവാങ്ങിയ കൂടുതൽ ആളുകൾക്ക് ടൗൺഷിപ്പിൽ വീട് നൽകുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിഗണനയിലുണ്ട്.

വന്യജീവി ആക്രമണങ്ങളിൽ പരുക്കേറ്റവരുടെ ചികിത്സാസഹായം സർക്കാർ ഏറ്റെടുക്കണമെന്ന ശിപാർശ സർക്കാർ പരിഗണനയിലാണ്. ആക്രമണങ്ങളിൽ മരിക്കുന്നവർക്ക് പത്തുലക്ഷം കൊടുത്ത് കയ്യൊഴിയുന്നത് ശരിയല്ലെന്നും മന്ത്രി ടി സിദ്ദിഖ് വ്യക്തമാക്കി.

Content Highlight: Content Highlights:- Decision to extend livelihood allowance for Mundakai-Churalmala landslide victims for another three months

#Latest News #Mundakai Churalmala Landslide #T Siddique

Next TV

Related Stories
നന്ദി പറയാൻ വന്ന മന്ത്രിക്ക് വീട്ടിൽ വിരുന്നൊരുക്കി; അഷ്ടമിച്ചിറയിൽ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ

May 30, 2026 11:10 PM

നന്ദി പറയാൻ വന്ന മന്ത്രിക്ക് വീട്ടിൽ വിരുന്നൊരുക്കി; അഷ്ടമിച്ചിറയിൽ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ

മന്ത്രി ഒ.ജെ. ജനീഷിന് വിരുന്നൊരുക്കിയതിൻ്റെ പേരിൽ പ്രാദേശിക നേതാവിനെ പുറത്താക്കി...

Read More >>
വെഞ്ഞാറമൂട്ടില്‍ എന്‍ജിനീയറിങ് കോളജില്‍ മദ്യപസംഘത്തിന്റെ ആക്രമണം; ഒരാൾ പിടിയിൽ

May 30, 2026 10:50 PM

വെഞ്ഞാറമൂട്ടില്‍ എന്‍ജിനീയറിങ് കോളജില്‍ മദ്യപസംഘത്തിന്റെ ആക്രമണം; ഒരാൾ പിടിയിൽ

വെഞ്ഞാറമൂട്ടില്‍ എന്‍ജിനീയറിങ് കോളജില്‍ മദ്യപസംഘത്തിന്റെ ആക്രമണം, ഒരാൾ...

Read More >>
'നാണക്കേടല്ലേ? മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ അത് സ്‌കൂളുകാരും നാട്ടുകാരും ഒക്കെ അറിയും'; ആര്‍ത്തവ അവധിക്കെതിരെ ആര്‍. ശ്രീലേഖ

May 30, 2026 09:16 PM

'നാണക്കേടല്ലേ? മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ അത് സ്‌കൂളുകാരും നാട്ടുകാരും ഒക്കെ അറിയും'; ആര്‍ത്തവ അവധിക്കെതിരെ ആര്‍. ശ്രീലേഖ

സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിജെപി നേതാവ്...

Read More >>
വടകരയിലെ ഇബ്രാഹിമിന്റെ ആത്മഹത്യ; സുധീർകുമാർ ഡിസിസി സെക്രട്ടറിയല്ല, ഷാഫി പറമ്പിൽ മത്സരിച്ചപ്പോൾ സജീവമായിരുന്നില്ലെന്ന് കെ. പ്രവീൺകുമാർ

May 30, 2026 08:51 PM

വടകരയിലെ ഇബ്രാഹിമിന്റെ ആത്മഹത്യ; സുധീർകുമാർ ഡിസിസി സെക്രട്ടറിയല്ല, ഷാഫി പറമ്പിൽ മത്സരിച്ചപ്പോൾ സജീവമായിരുന്നില്ലെന്ന് കെ. പ്രവീൺകുമാർ

വടകരയിലെ ഇബ്രാഹിമിന്റെ ആത്മഹത്യ, സുധീർകുമാർ ഇപ്പോൾ ഡിസിസി സെക്രട്ടറിയല്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ....

Read More >>
മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ച കേസ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

May 30, 2026 08:28 PM

മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ച കേസ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്​സ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂൾ പ്രൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശം നൽകി വി.ഡി....

Read More >>
'തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദികൾ ഇവരാണ്, ഇവരെ കാലാകാലം ജയിലിൽ അടക്കണം'; ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്

May 30, 2026 08:18 PM

'തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദികൾ ഇവരാണ്, ഇവരെ കാലാകാലം ജയിലിൽ അടക്കണം'; ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്

സഹകരണ സൊസൈറ്റിയിലെ ക്രമക്കേടിന് ഇരയായി ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്...

Read More >>
Top Stories

News Roundup

GCC News