വെഞ്ഞാറമൂട്ടില്‍ എന്‍ജിനീയറിങ് കോളജില്‍ മദ്യപസംഘത്തിന്റെ ആക്രമണം; ഒരാൾ പിടിയിൽ

വെഞ്ഞാറമൂട്ടില്‍ എന്‍ജിനീയറിങ് കോളജില്‍ മദ്യപസംഘത്തിന്റെ ആക്രമണം; ഒരാൾ പിടിയിൽ
May 30, 2026 10:50 PM | By Athira V
#Latest News #Engineering College Attack #Arrest #Thiruvananthapuram

തിരുവനന്തപുരം : ( www.truevisionnews.com ) വെഞ്ഞാറമൂട്ടില്‍ എന്‍ജിനീയറിങ് കോളജില്‍ ആനുവല്‍ ഡേ ആഘോഷത്തിനിടെ മദ്യപസംഘത്തിന്റെ ആക്രമണത്തില്‍ വിദ്യാര്‍ഥിയുടെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട സംഭവത്തിൽ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍.

മറ്റ് ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ആലുന്തറ ആലുവിള വീട്ടില്‍ വിഷ്ണുവിനെയാണ്(24) പൊലീസ് കസ്റ്റഡിയിലെടുത്തത്. ശ്രീകാര്യം ചെങ്കോട്ടുകോണം സ്വദേശിയും കോളജിലെ രണ്ടാം വര്‍ഷ കംപ്യൂട്ടർ സയന്‍സ് വിദ്യാർഥിയുമായ അല്‍ അമീനാണ്(21) ഇടതുകണ്ണിന്റെ കോര്‍ണിയയും റെറ്റിനയും തകര്‍ന്ന് കാഴ്ച നഷ്ടപ്പെട്ടത്.

ഇക്കഴിഞ്ഞ 24നായിരുന്നു സംഭവം. കോളജില്‍ നടന്ന ഫെസ്റ്റില്‍ പങ്കെടുക്കുന്നതിനായി പുറത്തുനിന്നടക്കം ആളുകള്‍ എത്തിയിരുന്നു. ഇവര്‍ ബഹളം ഉണ്ടാക്കിയതോടെ അമീന്‍ ഇടപെടുകയും കേസില്‍ പ്രതികളായവര്‍ സംഘം ചേര്‍ന്ന് അമീനെ ഇടിവള കൊണ്ട് കണ്ണലിടിക്കുകയും ഒരു കണ്ണ് തകര്‍ന്ന് കാഴ്ച നഷ്ടപ്പെടുകയുമായിരുന്നു.

തുടര്‍ന്ന് വിദ്യാർഥിയും കോളജ് അധികൃതരും വെഞ്ഞാറമൂട് പൊലീസില്‍ കണ്ടാലറിയാവുന്ന 7 പേര്‍ക്കെതിരെ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തില്‍ കേസെടുത്ത പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണു പ്രതികളെ തിരിച്ചറിഞ്ഞത്. മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Content Highlight: Content Highlights:- Venjaramoodu Engineering College attacked by drunken gang, one arrested

#Latest News #Engineering College Attack #Arrest #Thiruvananthapuram

Next TV

Related Stories
പുനരധിവാസം വേഗത്തിലാക്കും; മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരുടെ ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനം

May 30, 2026 11:15 PM

പുനരധിവാസം വേഗത്തിലാക്കും; മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതരുടെ ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ തീരുമാനം

മുണ്ടക്കൈ -ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തബാധിതരുടെ ഉപജീവന ബത്ത മൂന്ന് മാസത്തേക്ക് കൂടി നീട്ടി നൽകാൻ...

Read More >>
നന്ദി പറയാൻ വന്ന മന്ത്രിക്ക് വീട്ടിൽ വിരുന്നൊരുക്കി; അഷ്ടമിച്ചിറയിൽ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ

May 30, 2026 11:10 PM

നന്ദി പറയാൻ വന്ന മന്ത്രിക്ക് വീട്ടിൽ വിരുന്നൊരുക്കി; അഷ്ടമിച്ചിറയിൽ പ്രവർത്തകനെ പാർട്ടിയിൽ നിന്ന് പുറത്താക്കി സിപിഐ

മന്ത്രി ഒ.ജെ. ജനീഷിന് വിരുന്നൊരുക്കിയതിൻ്റെ പേരിൽ പ്രാദേശിക നേതാവിനെ പുറത്താക്കി...

Read More >>
'നാണക്കേടല്ലേ? മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ അത് സ്‌കൂളുകാരും നാട്ടുകാരും ഒക്കെ അറിയും'; ആര്‍ത്തവ അവധിക്കെതിരെ ആര്‍. ശ്രീലേഖ

May 30, 2026 09:16 PM

'നാണക്കേടല്ലേ? മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ അത് സ്‌കൂളുകാരും നാട്ടുകാരും ഒക്കെ അറിയും'; ആര്‍ത്തവ അവധിക്കെതിരെ ആര്‍. ശ്രീലേഖ

സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിജെപി നേതാവ്...

Read More >>
വടകരയിലെ ഇബ്രാഹിമിന്റെ ആത്മഹത്യ; സുധീർകുമാർ ഡിസിസി സെക്രട്ടറിയല്ല, ഷാഫി പറമ്പിൽ മത്സരിച്ചപ്പോൾ സജീവമായിരുന്നില്ലെന്ന് കെ. പ്രവീൺകുമാർ

May 30, 2026 08:51 PM

വടകരയിലെ ഇബ്രാഹിമിന്റെ ആത്മഹത്യ; സുധീർകുമാർ ഡിസിസി സെക്രട്ടറിയല്ല, ഷാഫി പറമ്പിൽ മത്സരിച്ചപ്പോൾ സജീവമായിരുന്നില്ലെന്ന് കെ. പ്രവീൺകുമാർ

വടകരയിലെ ഇബ്രാഹിമിന്റെ ആത്മഹത്യ, സുധീർകുമാർ ഇപ്പോൾ ഡിസിസി സെക്രട്ടറിയല്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ....

Read More >>
മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ച കേസ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

May 30, 2026 08:28 PM

മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ച കേസ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്​സ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂൾ പ്രൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശം നൽകി വി.ഡി....

Read More >>
'തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദികൾ ഇവരാണ്, ഇവരെ കാലാകാലം ജയിലിൽ അടക്കണം'; ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്

May 30, 2026 08:18 PM

'തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദികൾ ഇവരാണ്, ഇവരെ കാലാകാലം ജയിലിൽ അടക്കണം'; ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്

സഹകരണ സൊസൈറ്റിയിലെ ക്രമക്കേടിന് ഇരയായി ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്...

Read More >>
Top Stories

News Roundup

GCC News