'തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദികൾ ഇവരാണ്, ഇവരെ കാലാകാലം ജയിലിൽ അടക്കണം'; ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്

'തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദികൾ ഇവരാണ്, ഇവരെ കാലാകാലം ജയിലിൽ അടക്കണം'; ആത്മഹത്യ ചെയ്ത ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത്
May 30, 2026 08:18 PM | By Athira V
#Latest News #Ibrahim Haji Death #Vatakara Suicide Case

കോഴിക്കോട്: ( www.truevisionnews.com) സഹകരണ സൊസൈറ്റിയിലെ ക്രമക്കേടിന് ഇരയായി ജീവനൊടുക്കിയ ഇബ്രാഹിം ഹാജിയുടെ കൂടുതൽ ശബ്ദ സന്ദേശങ്ങൾ പുറത്ത് വന്നു.

പ്രസിഡന്റ്‌ സുധീർ കുമാർ, ബഷീർ അഹമ്മദ്, സെക്രട്ടറി പ്രീന, വൈസ് പ്രസിഡന്റ്‌ മജീദ് ഹാജി, ഹുസൈൻ കമ്മന, റിനീഷ് എന്നിവരാണ് പ്രതികളെന്ന് ഇബ്രാഹിം ഹാജിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നു.

ഇവരെ കാലാകാലം ജയിലിൽ അടക്കണമെന്നും ഇബ്രാഹിം ഹാജിയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നുണ്ട്. തനിക്ക് എന്ത് സംഭവിച്ചാലും ഉത്തരവാദികൾ ഇവരാണിതെന്ന് ഇബ്രാഹിം ഹാജി പറയുന്നുണ്ട്.

മരണത്തിന് ഉത്തരവാദി കടത്തനാട് ലേബർ കോൺട്രാക്റ്റ് സൊസൈറ്റിയെന്ന് ഇബ്രാഹിം ഹാജി പറയുന്നതിൻ്റെ ശബ്ദസന്ദേശം നേരത്തെ പുറത്തുവന്നിരുന്നു.

സർക്കാർ അംഗീകൃത സ്ഥാപനം എന്ന് പറഞ്ഞ് കബളിപ്പിച്ച് 75 ലക്ഷം രൂപ തട്ടിയെടുത്തു. ഒരു ലക്ഷത്തിന് 1250 രൂപ ലാഭം ഉണ്ടാകുമെന്ന് വിശ്വസിപ്പിച്ചാണ് പണം നിക്ഷേപിച്ചതെന്നും ശബ്ദസന്ദേശത്തിലുണ്ട്.

ഇബ്രാഹിം ഹാജി മരിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് അയച്ച സന്ദേശമാണ് പുറത്ത് വന്നത്. സർക്കാർ അംഗീകൃത സ്ഥാപനം എന്ന് പറഞ്ഞ് കബളിപ്പിച്ചു. സ്വർണവും സ്ഥലവും വിറ്റ പണം മുഴുവൻ സൊസൈറ്റിയിൽ നിക്ഷേപിച്ചു. സഹോദരിമാരുടെ പേരിലും തുക നിക്ഷേപിച്ചിരുന്നു. പണം കിട്ടാതെ വന്നപ്പോൾ പരാതിപ്പെട്ടിരുന്നു എന്നും ഇബ്രാഹിം ഹാജി വെളിപ്പെടുത്തി.

ഇത് ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിയുടെ ഓഫീസിൽ വരെ പരാതി നൽകിയിരുന്നു. ജനുവരി 16നാണ് പരാതി നൽകിയത്. പരാതി നൽകിയതിന് പിന്നാലെ നോട്ടീസ് വരുമെന്ന് സൊസൈറ്റിയിൽ ഉള്ളവരോട് പറഞ്ഞിരുന്നു. അതിന് ശേഷം സൊസൈറ്റിയിലുള്ള ബഷീർ തന്നെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചെന്നും ഇബ്രാഹിംകുട്ടി വ്യക്തമാക്കി.

Content Highlight: Content Highlights:- More voice messages of Ibrahim Haji, who committed suicide due to irregularities in the cooperative society, have been released.

#Latest News #Ibrahim Haji Death #Vatakara Suicide Case

Next TV

Related Stories
'നാണക്കേടല്ലേ? മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ അത് സ്‌കൂളുകാരും നാട്ടുകാരും ഒക്കെ അറിയും'; ആര്‍ത്തവ അവധിക്കെതിരെ ആര്‍. ശ്രീലേഖ

May 30, 2026 09:16 PM

'നാണക്കേടല്ലേ? മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ അത് സ്‌കൂളുകാരും നാട്ടുകാരും ഒക്കെ അറിയും'; ആര്‍ത്തവ അവധിക്കെതിരെ ആര്‍. ശ്രീലേഖ

സ്കൂൾ വിദ്യാർഥിനികൾക്ക് ആർത്തവ അവധി നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ ബിജെപി നേതാവ്...

Read More >>
വടകരയിലെ ഇബ്രാഹിമിന്റെ ആത്മഹത്യ; സുധീർകുമാർ ഡിസിസി സെക്രട്ടറിയല്ല, ഷാഫി പറമ്പിൽ മത്സരിച്ചപ്പോൾ സജീവമായിരുന്നില്ലെന്ന് കെ. പ്രവീൺകുമാർ

May 30, 2026 08:51 PM

വടകരയിലെ ഇബ്രാഹിമിന്റെ ആത്മഹത്യ; സുധീർകുമാർ ഡിസിസി സെക്രട്ടറിയല്ല, ഷാഫി പറമ്പിൽ മത്സരിച്ചപ്പോൾ സജീവമായിരുന്നില്ലെന്ന് കെ. പ്രവീൺകുമാർ

വടകരയിലെ ഇബ്രാഹിമിന്റെ ആത്മഹത്യ, സുധീർകുമാർ ഇപ്പോൾ ഡിസിസി സെക്രട്ടറിയല്ലെന്ന് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ....

Read More >>
മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ച കേസ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

May 30, 2026 08:28 PM

മുഖ്യമന്ത്രിയെ ഫെയ്‌സ്ബുക്കിലൂടെ അപമാനിച്ച കേസ്; പ്രിൻസിപ്പലിന്റെ സസ്പെൻഷൻ പിൻവലിക്കാൻ മുഖ്യമന്ത്രിയുടെ ഉത്തരവ്

മുഖ്യമന്ത്രിയെ അപമാനിച്ച് ഫെയ്​സ്ബുക്കിൽ പോസ്റ്റിട്ട സ്‌കൂൾ പ്രൻസിപ്പലിനെ സസ്പെൻഡ് ചെയ്ത നടപടി പിൻവലിക്കാൻ നിർദ്ദേശം നൽകി വി.ഡി....

Read More >>
സിഗരറ്റ് വെച്ച് പൊള്ളിച്ചു, ശരീരത്തിൽ ക്രൂരമർദ്ദനത്തിന്റെ പാടുകൾ; നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ രണ്ടാനച്ഛൻ കസ്റ്റഡിയിൽ

May 30, 2026 06:56 PM

സിഗരറ്റ് വെച്ച് പൊള്ളിച്ചു, ശരീരത്തിൽ ക്രൂരമർദ്ദനത്തിന്റെ പാടുകൾ; നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ രണ്ടാനച്ഛൻ കസ്റ്റഡിയിൽ

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ കുട്ടിയുടെ അമ്മയുടെ പങ്കാളി അഷ്‌കർ പൊലീസ്...

Read More >>
ആംബുലൻസിൽ നിന്നും ഇറക്കിവിട്ടെന്ന് മരുമകന്റെ പരാതി,  വടകര സ്വദേശി  ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ പൊലീസ് സ്റ്റേഷനിൽ തർക്കം

May 30, 2026 05:37 PM

ആംബുലൻസിൽ നിന്നും ഇറക്കിവിട്ടെന്ന് മരുമകന്റെ പരാതി, വടകര സ്വദേശി ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ പൊലീസ് സ്റ്റേഷനിൽ തർക്കം

വടകരയിൽ സഹകരണ സൊസൈറ്റി, തീ കൊളുത്തി ജീവനൊടുക്കി, ഇബ്രാഹിം ഹാജി, മൃതദേഹത്തെ ചൊല്ലി തർക്കം, വടകര പൊലീസ് ...

Read More >>
രാത്രിയിൽ ജാഗ്രത....! കേരളത്തിൽ മഴ കനക്കുന്നു; തലസ്ഥാനത്ത് അടുത്ത 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട്

May 30, 2026 05:28 PM

രാത്രിയിൽ ജാഗ്രത....! കേരളത്തിൽ മഴ കനക്കുന്നു; തലസ്ഥാനത്ത് അടുത്ത 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട്

കേരളത്തിൽ മഴ , തിരുവനന്തപുരം ജില്ലയിൽ 3 മണിക്കൂർ ഓറഞ്ച് അലർട്ട്...

Read More >>
Top Stories

News Roundup

GCC News