സിഗരറ്റ് വെച്ച് പൊള്ളിച്ചു, ശരീരത്തിൽ ക്രൂരമർദ്ദനത്തിന്റെ പാടുകൾ; നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ രണ്ടാനച്ഛൻ കസ്റ്റഡിയിൽ

സിഗരറ്റ് വെച്ച് പൊള്ളിച്ചു, ശരീരത്തിൽ ക്രൂരമർദ്ദനത്തിന്റെ പാടുകൾ; നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ രണ്ടാനച്ഛൻ കസ്റ്റഡിയിൽ
May 30, 2026 06:56 PM | By Athira V
#Latest News #Child Death #Nedumangad #Cruel Assault

തിരുവനന്തപുരം: ( www.truevisionnews.com ) നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണത്തില്‍ കുട്ടിയുടെ അമ്മയുടെ പങ്കാളി അഷ്‌കർ പൊലീസ് കസ്റ്റഡിയിൽ. കുട്ടിയുടെ അമ്മ അഖിലയേയും പൊലീസ് ചോദ്യം ചെയ്യും.

കുട്ടി ക്രൂരമർദനത്തിന് ഇരയായിട്ടുണ്ട് എന്നാണ് പൊലീസ് പറയുന്നത്. ഇന്നലെയാണ് കുഞ്ഞ് മരിച്ചത്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചെന്ന് ആയിരുന്നു രണ്ടാനച്ഛന്‍റെ മൊഴി. എന്നാല്‍ ഇന്‍ക്വസ്റ്റില്‍ കുഞ്ഞിന്‍റെ ശരീരത്തിൽ മർദ്ദനത്തിന്‍റെ പാടുകൾ കണ്ടെത്തി.

രണ്ടാനച്ഛൻ അഷ്‌കർ കുഞ്ഞിനെ മർദിക്കാറുണ്ടെന്നു ബന്ധുക്കൾ പൊലീസിന് മൊഴിനൽകി. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയെന്ന നിലയിൽ രണ്ടാനച്ഛൻ അഷ്കറാണ് ഇന്നലെ കുഞ്ഞിനെ എസ് എടി ആശുപത്രിയിൽ എത്തിച്ചത്. പക്ഷെ കുഞ്ഞിന്‍റെ ജീവൻ രക്ഷിക്കാനായില്ല.

ഇൻക്വസ്റ്റ് റിപ്പോർട്ടിൽ കുഞ്ഞിൻറ ശരീരത്തിൽ മർദനമേറ്റതിന്‍റെ പാടുകളുണ്ട്. കുട്ടിയെ രണ്ടാനച്ഛൻ നിരന്തരമായി മർദ്ദിക്കാറുണ്ടെന്ന് അമ്മൂമ്മ അടക്കമുള്ള ബന്ധുക്കൾ പൊലീസിൽ പരാതി നൽകി.

പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം വിശദമായി അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസ്. രണ്ടാനച്ഛനെ ഇന്നലെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

സംഭവത്തില്‍ ദുരൂഹതയെന്ന് കുട്ടിയുടെ മുത്തച്ഛൻ സുനിൽകുമാർ പറയുന്നുണ്ട്. തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയാണ് കുട്ടി മരിച്ചത് എന്നാണ് തങ്ങളെ അറിയിച്ചതെന്നും പക്ഷേ കുട്ടിയുടെ മൃതദേഹത്തിൽ പൊള്ളലേറ്റ പാടുകൾ ഉണ്ടായിരുന്നു, സിഗരറ്റ് വെച്ച് പൊള്ളൽ ഏൽപ്പിച്ചത് പോലെയുള്ള പാടുകൾ ആയിരുന്നു ഉണ്ടായിരുന്നത്.

കുട്ടിയുടെ അമ്മ അഖിലയുടെ പങ്കാളി അഷ്‌കർ കുട്ടിയെ ഉപദ്രവിച്ചിരുന്നതായും മുത്തച്ഛൻ പറയുന്നു. അഖിലയുടെ ആദ്യ ഭർത്താവിന്‍റെ അച്ഛനാണ് സുനിൽകുമാർ.

Content Highlight: Content Highlights:- Ashkar, the child's mother's partner, is in police custody in the death of a one-and-a-half-year-old boy in Nedumangad

#Latest News #Child Death #Nedumangad #Cruel Assault

Next TV

Related Stories
ആംബുലൻസിൽ നിന്നും ഇറക്കിവിട്ടെന്ന് മരുമകന്റെ പരാതി,  വടകര സ്വദേശി  ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ പൊലീസ് സ്റ്റേഷനിൽ തർക്കം

May 30, 2026 05:37 PM

ആംബുലൻസിൽ നിന്നും ഇറക്കിവിട്ടെന്ന് മരുമകന്റെ പരാതി, വടകര സ്വദേശി ഇബ്രാഹിംകുട്ടി ഹാജിയുടെ മൃതദേഹം കൊണ്ടുപോകുന്നതിനിടെ പൊലീസ് സ്റ്റേഷനിൽ തർക്കം

വടകരയിൽ സഹകരണ സൊസൈറ്റി, തീ കൊളുത്തി ജീവനൊടുക്കി, ഇബ്രാഹിം ഹാജി, മൃതദേഹത്തെ ചൊല്ലി തർക്കം, വടകര പൊലീസ് ...

Read More >>
രാത്രിയിൽ ജാഗ്രത....! കേരളത്തിൽ മഴ കനക്കുന്നു; തലസ്ഥാനത്ത് അടുത്ത 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട്

May 30, 2026 05:28 PM

രാത്രിയിൽ ജാഗ്രത....! കേരളത്തിൽ മഴ കനക്കുന്നു; തലസ്ഥാനത്ത് അടുത്ത 3 മണിക്കൂർ നേരത്തേക്ക് ഓറഞ്ച് അലർട്ട്

കേരളത്തിൽ മഴ , തിരുവനന്തപുരം ജില്ലയിൽ 3 മണിക്കൂർ ഓറഞ്ച് അലർട്ട്...

Read More >>
 ആശങ്കയേറുന്നു ....: കൊല്ലം പുനലൂരില്‍ വവ്വാലുകൾ കൂട്ടത്തോടെ ചത്തു

May 30, 2026 05:01 PM

ആശങ്കയേറുന്നു ....: കൊല്ലം പുനലൂരില്‍ വവ്വാലുകൾ കൂട്ടത്തോടെ ചത്തു

പുനലൂരില്‍ വവ്വാലുകൾ കൂട്ടത്തോടെ ചത്തു ...

Read More >>
Top Stories

News Roundup

GCC News