#Gold prices #Kerala
കൊച്ചി: (https://truevisionnews.com/)ആശ്വാസം... സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 55 രൂപ കുറഞ്ഞ് 14,395 രൂപയിലെത്തി. പവന് 440 രൂപ കുറഞ്ഞ് 1,15,160 രൂപയായി.
മൂന്നു ദിവസം തുടർച്ചയായി കുറഞ്ഞ സ്വർണ വില വെള്ളിയാഴ്ച തിരിച്ചുകയറിയിരുന്നു. പവന് ഒറ്റയടിക്ക് 1160 രൂപയാണ് കൂടിയത്. 18 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് ഗ്രാമിന് 11,830 രൂപയും പവന് 94,640 രൂപയുമാണ് ഇന്നത്തെ വിപണിവില. വെള്ളി വിലയിൽ നേരിയ വർധനയുണ്ടായി. ഒരു ഗ്രാം വെള്ളിക്ക് 285 രൂപയും 10 ഗ്രാം വെള്ളിക്ക് ഇപ്പോൾ 2,850 രൂപയുമാണ് പുതിയ വില.
Content Highlight: Content Highlights: - Gold prices have fallen again in the state

































