'നിന്റെ ചിരിക്ക് ഭംഗിയില്ലെന്ന് കാസ്റ്റിങ് ഡയറക്ടർ പറഞ്ഞു, മിസ് ഇന്ത്യയായിട്ടും എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല'; നേഹ ധൂപിയ

'നിന്റെ ചിരിക്ക് ഭംഗിയില്ലെന്ന് കാസ്റ്റിങ് ഡയറക്ടർ പറഞ്ഞു, മിസ് ഇന്ത്യയായിട്ടും എനിക്ക് ചിരിക്കാൻ കഴിഞ്ഞില്ല'; നേഹ ധൂപിയ
May 30, 2026 09:14 AM | By Anusree vc
#Neha Dhupia #Body Shaming #Miss India 2002 #Bollywood #Double Date Show

(https://moviemax.in/ ) ബോളിവുഡ് പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് നേഹ ധൂപിയ. 2002-ൽ മിസ് ഇന്ത്യ പട്ടം നേടിയ താരം ആ വർഷം തന്നെ മിസ് യൂണിവേഴ്‌സ് മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു. തെലുങ്ക് ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നേഹ പിന്നീട് ബോളിവുഡിലേക്ക് ചുവടുമാറ്റുകയായിരുന്നു.

ഇപ്പോഴിതാ കരിയറിലുടനീളം താൻ നേരിട്ട ബോഡി ഷെയ്‌മിങ്ങിനെ കുറിച്ചും അത് തന്റെ ജീവിതത്തെ എങ്ങനെയാണ് ബാധിച്ചത് എന്നതിനെ കുറിച്ചും നേഹ പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. ഒരു ടിവി ഷോയുടെ ഓഡിഷന് പോയപ്പോൾ കാസ്റ്റിങ് ഡയറക്ടർ തന്റെ ചിരി കാണാൻ ഭംഗിയില്ലെന്ന് പറഞ്ഞുവെന്നും, അതിനുശേഷം മിസ് ഇന്ത്യ പട്ടം നേടിയപ്പോൾ പോലും തനിക്ക് മനസ്സ് തുറന്ന് ചിരിക്കാൻ കഴിഞ്ഞില്ലെന്നും നേഹ പറയുന്നു. ഈ നെഗറ്റീവ് കമന്റ് ഏതാണ്ട് 10 വർഷത്തോളം തന്റെ ആത്മവിശ്വാസത്തെ ബാധിച്ചുവെന്നും താരം കൂട്ടിച്ചേർത്തു. 'ഡബിൾ ഡേറ്റ്' എന്ന ടിവി ഷോയ്ക്കിടെയായിരുന്നു നേഹയുടെ ഈ തുറന്നുപറച്ചിൽ.

"എന്റെ കരിയറിന്റെ തുടക്കം. ഞാന്‍ ഇന്‍ഡസ്ട്രിയില്‍ വളരെ പുതിയതായിരുന്നു. ഒരു ടിവി ഷോയുടെ ഓഡിഷന് പോയി. കാസ്റ്റിങ് ഡയറക്ടറുടെ കൂടെ കാറില്‍ ഇരിക്കുകയായിരുന്നു. അയാള്‍ എന്നെ നോക്കിയപ്പോള്‍ ഞാന്‍ ചിരിച്ചു. നീ ചിരിക്കരുത്, നിന്റെ ചിരി കാണാന്‍ ഭംഗിയില്ലെന്ന് പറഞ്ഞു. ചിരിക്കാത്തപ്പോഴാണ് നിന്റെ മുഖത്തിന് കരുത്ത് കൂടുതലെന്നാണ് പറഞ്ഞത്. പിന്നീട് മിസ് ഇന്ത്യ നേടിയിട്ടും ഞാന്‍ ചിരിച്ചിട്ടില്ല. അന്നത്തെ ഫോട്ടോസ് നോക്കിയാല്‍ കാണാം,ഞാന്‍ ചിരിക്കുന്നില്ല. 8-10 വര്‍ഷത്തേക്ക് എന്നെ ബാധിച്ചു. എല്ലാത്തിനും കാരണം എന്റെ ചിരി ഭംഗിയില്ലെന്ന് അവര്‍ പറഞ്ഞതിനാലാണ്." നേഹ ധൂപിയ പറയുന്നു.

Content Highlight: 'The casting director said your smile is not beautiful, I couldn't smile even after becoming Miss India'; Neha Dhupia

#Neha Dhupia #Body Shaming #Miss India 2002 #Bollywood #Double Date Show

Next TV

Related Stories
'മറ്റൊരാളെ കിട്ടിയപ്പോൾ എന്നെ ഉപേക്ഷിച്ചു'; അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ശിൽപ്പ ഷെട്ടി

Jun 13, 2026 09:11 AM

'മറ്റൊരാളെ കിട്ടിയപ്പോൾ എന്നെ ഉപേക്ഷിച്ചു'; അക്ഷയ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി ശിൽപ്പ ഷെട്ടി

അക്ഷയ് കുമാറുമായുള്ള പ്രണയതകർച്ച, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശിൽപ്പ...

Read More >>
കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജിയിൽ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി; കാരണം ഇതാണ്!

Jun 12, 2026 12:02 PM

കള്ളപ്പണം വെളുപ്പിക്കൽ കേസ്; ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജിയിൽ നിന്ന് സുപ്രീം കോടതി ജഡ്ജി പിന്മാറി; കാരണം ഇതാണ്!

കള്ളപ്പണം വെളുപ്പിക്കൽ കേസ്, ജാക്വിലിൻ ഫെർണാണ്ടസിന്റെ ഹർജിയിൽ നിന്ന് സുപ്രീം കോടതി ജഡ്ജി...

Read More >>
'ലൈംഗിക അടിമയാക്കി വീട്ടുതടങ്കലിൽ പാർപ്പിച്ചു'; മുൻ കാമുകിയുടെ ഗുരുതര ആരോപണം നിഷേധിച്ച് ക്രിസ്പിൻ ഗ്ലോവർ

Jun 11, 2026 02:47 PM

'ലൈംഗിക അടിമയാക്കി വീട്ടുതടങ്കലിൽ പാർപ്പിച്ചു'; മുൻ കാമുകിയുടെ ഗുരുതര ആരോപണം നിഷേധിച്ച് ക്രിസ്പിൻ ഗ്ലോവർ

'ലൈംഗിക അടിമയാക്കി വീട്ടുതടങ്കലിൽ പാർപ്പിച്ചു'; മുൻ കാമുകിയുടെ ഗുരുതര ആരോപണം നിഷേധിച്ച് ക്രിസ്പിൻ...

Read More >>
'ഉറങ്ങിക്കിടന്ന അവനെ  ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്ന് ചാക്കിൽകെട്ടി തള്ളി'; ഹൗസിങ് സൊസൈറ്റിയിലെ ക്രൂരത തുറന്നുപറഞ്ഞ് ബോളിവുഡ് താരം മഞ്ജരി

Jun 10, 2026 04:03 PM

'ഉറങ്ങിക്കിടന്ന അവനെ ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്ന് ചാക്കിൽകെട്ടി തള്ളി'; ഹൗസിങ് സൊസൈറ്റിയിലെ ക്രൂരത തുറന്നുപറഞ്ഞ് ബോളിവുഡ് താരം മഞ്ജരി

'ഉറങ്ങിക്കിടന്ന അവനെ ഇരുമ്പുവടികൊണ്ട് അടിച്ചു കൊന്ന് ചാക്കിൽകെട്ടി തള്ളി'; ഹൗസിങ് സൊസൈറ്റിയിലെ ക്രൂരത തുറന്നുപറഞ്ഞ് ബോളിവുഡ് താരം...

Read More >>
Top Stories

News Roundup