'ഇതൊരു ആത്മഹത്യയല്ല, കൊലതകമാണ്, പണം തിരിച്ചുകിട്ടില്ലെന്ന് വന്നപ്പോഴാണ് കടുകൈ ചെയ്തത്' - വടകരയിലെ മധ്യവയസ്സന്റെ ആത്മഹത്യയിൽ പ്രതികരണവുമായി എംവി ഗോവിന്ദൻ

'ഇതൊരു ആത്മഹത്യയല്ല, കൊലതകമാണ്, പണം തിരിച്ചുകിട്ടില്ലെന്ന് വന്നപ്പോഴാണ് കടുകൈ ചെയ്തത്' - വടകരയിലെ മധ്യവയസ്സന്റെ ആത്മഹത്യയിൽ പ്രതികരണവുമായി എംവി ഗോവിന്ദൻ
May 30, 2026 11:56 AM | By Susmitha Surendran
#MV Govindan #Suicidecase #Vadakara #Investment fraud #Congressleader

കോഴിക്കോട് : (https://truevisionnews.com/) വടകരയിൽ നിക്ഷേപത്തുക ലഭിക്കാത്തതിൽ വായോധികൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതികരണവുമായി സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

പണം തിരിച്ചുകിട്ടില്ലെന്ന് വന്നപ്പോഴാണ് ഇബ്രാഹിം കുട്ടി ഹാജി ഏറ്റവും അവസാനം കടുകൈ ചെയ്തതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു . സാധാരണ രീതിയിൽ ഒരു മനുഷ്യനും ഈ രീതിയിലുള്ള കാര്യം ചെയ്യില്ല . പണം കിട്ടുന്നില്ലെന്ന അവസ്ഥ വന്നപ്പോൾ സ്വന്തം കൈയ്യാൽ തന്നെ പെട്രോളൊഴിച്ച് മരണത്തിലേക്ക് നീങ്ങുന്ന സാഹചര്യമാണ് ഉണ്ടായത്.

സത്യപറഞ്ഞാൽ ഇതൊരു ആത്മഹത്യയല്ല, ശരിയായി പറഞ്ഞാൽ ഇതൊരു കൊലതകമാണ് . ഞാൻ മരിക്കും , ആത്മഹത്യ ചെയ്യേണ്ടി വരും എന്ന് പറഞ്ഞിട്ടും 25 ലക്ഷം രൂപയുടെ ഒരു ഭാഗം പോലും തിരിച്ചു കൊടുക്കാൻ തയ്യാറായില്ല എന്നതാണ് ഇതിൽ ഏറ്റവും ഗൗരവമേറിയ പ്രശനം .

ലോബർ കോൺട്രാക്ടിന്റെ പേര് ഉപയോഗിച്ച് വലിയ തട്ടിപ്പാണ് നടന്നിട്ടുള്ളത് . ലീഗിന്റെ ഉന്നത നേതാക്കൾ ഉൾപ്പെടെയാണ് നിക്ഷേപ സമാഹരണത്തിന്റെ ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്തത് . ഏറ്റവും പ്രമുഖരായ ആളുകളെ അണിനിരത്തി ജനങ്ങളുടെ വിശ്വാസം മുതലെടുത്ത് വലിയ കൊള്ളയാണ് നടന്നിട്ടുള്ളത് . ഈ ഒരു കൊലതകം നടന്നത് കൊണ്ടാണ് ഈ വാർത്ത ഇപ്പോൾ പുറത്ത് വന്നത് . ലക്ഷക്കണക്കിന് ആളുകൾക്കാണ് ഇതുപോലെ ലക്ഷക്കണക്കത്തിന് രൂപ കൊടുക്കാനുള്ളത് .

കോഴിക്കോട് വടകര തിരുവള്ളൂർ സ്വദേശിയായ ഇബ്രാഹിം കുട്ടിയാണ് ചികിത്സയിലിരിക്കെ അന്തരിച്ചത്. കോൺഗ്രസ് നേതാവും കടത്തനാട് ലേബർ സർവീസ് സൊസൈറ്റി ഡയറക്ടറുമായ സുധീറിന്റെ വീട്ടിലെത്തിയായിരുന്നു ഇബ്രാഹിം കുട്ടി ആത്മഹത്യാശ്രമം നടത്തിയത്.

സൊസൈറ്റിയിൽ നിക്ഷേപിച്ച തുക ആവശ്യപ്പെട്ടിട്ടും തിരികെ നൽകാത്തതിലുള്ള കടുത്ത മാനസിക വിഷമത്തെ തുടർന്നാണ് ഇയാൾ പെട്രോളുമായി നേതാവിന്റെ വീട്ടിലെത്തിയത്. അവിടെ വെച്ച് ശരീരത്തിലേക്ക് പെട്രോളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇബ്രാഹിം കുട്ടിയെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Content Highlight: Content Highlights:-MV Govindan reacts to the suicide of a middle-aged man in Vadakara

#MV Govindan #Suicidecase #Vadakara #Investment fraud #Congressleader

Next TV

Related Stories
'പിന്നെന്തിനാ ഞാന്‍ ഇവിടെ ഇരിക്കുന്നത്, മെഡിക്കല്‍ കോളേജുകളില്‍ നിലത്ത് കിടക്കുന്ന ഏര്‍പ്പാട് അവസാനിക്കണം' -  കെ മുരളീധരന്‍

May 30, 2026 01:26 PM

'പിന്നെന്തിനാ ഞാന്‍ ഇവിടെ ഇരിക്കുന്നത്, മെഡിക്കല്‍ കോളേജുകളില്‍ നിലത്ത് കിടക്കുന്ന ഏര്‍പ്പാട് അവസാനിക്കണം' - കെ മുരളീധരന്‍

ആരോഗ്യമന്ത്രി കെ മുരളീധരന്‍ , സര്‍ക്കാര്‍ ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ...

Read More >>
വടകരയിൽ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികന്‍ തീ കൊളുത്തി മരിച്ച സംഭവം; വീഴ്ച്ച സമ്മതിച്ച് ലേബര്‍ സൊസൈറ്റി

May 30, 2026 12:54 PM

വടകരയിൽ കോണ്‍ഗ്രസ് നേതാവിന്റെ വീട്ടിലെത്തി വയോധികന്‍ തീ കൊളുത്തി മരിച്ച സംഭവം; വീഴ്ച്ച സമ്മതിച്ച് ലേബര്‍ സൊസൈറ്റി

വടകരയില്‍ ഡിസിസി സെക്രട്ടറിയുടെ വീട്ടിലെത്തി തീ കൊളുത്തിയ വയോധികന്‍ മരിച്ച സംഭവത്തില്‍ വീഴ്ച്ച സമ്മതിച്ച് സമ്മതിച്ച് ലേബര്‍...

Read More >>
കൊച്ചി കുമ്പളങ്ങിയിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു,സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

May 30, 2026 12:47 PM

കൊച്ചി കുമ്പളങ്ങിയിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു,സംഭവത്തിൽ രണ്ട് പേർ കസ്റ്റഡിയിൽ

കൊച്ചി കുമ്പളങ്ങിയിൽ മധ്യവയസ്കൻ വെട്ടേറ്റ് മരിച്ചു,സംഭവത്തിൽ രണ്ട് പേർ...

Read More >>
വടകര ഓർക്കാട്ടേരിയിൽ വയോധികയെ  ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

May 30, 2026 12:44 PM

വടകര ഓർക്കാട്ടേരിയിൽ വയോധികയെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

വടകര ഓർക്കാട്ടേരിയിൽ വയോധികയെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ...

Read More >>
Top Stories

News Roundup

GCC News