#Mohanlal 66th Birthday #Mammootty Wish Mohanlal Birthday #Mammootty #Mohanlal
( https://moviemax.in/ ) മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് ഇന്ന് 66-ാം ജന്മദിനം. അഭ്രപാളികളിൽ മികവുറ്റ കഥാപാത്രങ്ങൾ സമ്മാനിച്ച് മലയാള സിനിമയെ വാനോളമുയർത്തിയ മഹാനടന് സിനിമാ ലോകവും ആരാധകരും ജന്മദിനാശംസകൾ നേരുകയാണ്. സമൂഹമാധ്യമങ്ങളിൽ നിരവധി പേരാണ് താരത്തിന് ആശംസകളുമായി കുറിപ്പുകളും ചിത്രങ്ങളും പങ്കുവയ്ക്കുന്നത്.
എല്ലാ വർഷത്തെയും പോലെ ഇത്തവണയും മോഹൻലാലിന് മുടങ്ങാതെ ആശംസയുമായി മമ്മൂട്ടി എത്തിയിട്ടുണ്ട്. ഇന്നലെ രാത്രി തന്നെ മമ്മൂട്ടി തന്റെ ആശംസ പങ്കുവച്ചു. "പ്രിയപ്പെട്ട ലാലിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ" എന്ന കുറിപ്പോടെ ഇരുവരും ഒരുമിച്ചുള്ള ചിത്രമാണ് മമ്മൂട്ടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റിന് താഴെ നിരവധി ആരാധകരാണ് ആശംസകളുമായി കമന്റ് ചെയ്യുന്നത്.
അതേസമയം നീണ്ട പതിനെട്ട് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച ചിത്രമായിരുന്നു മഹേഷ് നാരായണൻ ഒരുക്കിയ പേട്രിയറ്റ്. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ പ്രദർശനം തുടരുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. മമ്മൂട്ടിയെയും മോഹൻലാലിനെയും കൂടാതെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, ദർശന രാജേന്ദ്രൻ, രേവതി, ഗ്രേസ് ആന്റണി, ഷെറിൻ ശിഹാബ് തുടങ്ങീ മികച്ച താരങ്ങളാണ് ചിത്രത്തിലുള്ളത്.
മോഹൻലാൽ- ജീത്തു ജോസഫ് കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 3 ഇന്ന് തിയേറ്ററുകളിൽ എത്തുകയാണ്. ആദ്യ രണ്ട ഭാഗത്തിന്റെയും മികച്ച വിജയത്തിന്റെ തുടർച്ച മൂന്നാം ഭാഗത്തിനും ഉണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. മീന, എസ്തർ അനിൽ, അൻസിബ ഹസ്സൻ, സിദ്ധിഖ്, ആശ ശരത്, മുരളി ഗോപി, കലാഭവൻ ഷാജോൺ തുടങ്ങീ മികച്ച താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
Content Highlights:- Mammootty wishes Mohanlal a happy birthday
#Mohanlal 66th Birthday #Mammootty Wish Mohanlal Birthday #Mammootty #Mohanlal






























.jpeg)


