---
title: "'ജാസി ചെയ്യുമ്പോൾ മാത്രം എന്താ പ്രശ്നം, ഞാൻ മരിക്കണോ?'; ഹെലൻ ഓഫ് സ്പാർട്ടയ്ക്ക് മറുപടിയുമായി ജാസി"
english_title: "Content Highlights:-Jassy responds to Helen of Sparta"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360599/Content-Highlights:-jassy-responds-to-helen-of-sparta"
published_at: "2026-05-20T15:05:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d81e2a1525_dfgdfg.jpg"
keywords: ["Social Media", "Influencers", "Jassy responds", "Helen of Sparta"]
---

# 'ജാസി ചെയ്യുമ്പോൾ മാത്രം എന്താ പ്രശ്നം, ഞാൻ മരിക്കണോ?'; ഹെലൻ ഓഫ് സ്പാർട്ടയ്ക്ക് മറുപടിയുമായി ജാസി

> **Lead Summary:** കൊച്ചി: **[**എഐ ചിത്രം പങ്കുവെച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ താരം ജാസി. ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട (ധന്യ) ജാസിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് താൻ ആരുടെയും വികാരം വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ജാസി വീഡിയോ പങ്കുവെച്ചത്.

## Article Content

കൊച്ചി: **[**എഐ ചിത്രം പങ്കുവെച്ചതിനെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണവുമായി സോഷ്യൽ മീഡിയ താരം ജാസി. ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തി എന്ന് ആരോപിച്ച് ഇൻഫ്ലുവൻസർ ഹെലൻ ഓഫ് സ്പാർട്ട (ധന്യ) ജാസിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടിയായാണ് താൻ ആരുടെയും വികാരം വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ജാസി വീഡിയോ പങ്കുവെച്ചത്.

എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ദേവിയുടെ രൂപത്തിൽ സ്വന്തം മുഖം ചേർത്തുവെച്ച ഒരു ചിത്രം ജാസി കഴിഞ്ഞദിവസം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിമർശനവുമായി ധന്യ രംഗത്തെത്തിയത്.

> "എഐ ഉപയോഗിച്ച് ദേവിയുടെ രൂപത്തിൽ എന്റെ മുഖം നൽകി ഒരു ഫോട്ടോ ക്രിയേറ്റ് ചെയ്ത് ഞാൻ പോസ്റ്റ് ചെയ്തിരുന്നു. അതിന് നല്ലതും മോശവുമായ നിരവധി കമന്റുകൾ വന്നു. സുഹൃത്തുക്കൾ വിളിച്ച് പറഞ്ഞപ്പോൾ തന്നെ ഞാൻ ആ ഫോട്ടോ ഡിലീറ്റ് ചെയ്തതുമാണ്. എന്റെ പോസ്റ്റ് ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ മനസ്സ് അറിഞ്ഞ് ക്ഷമ ചോദിക്കുന്നു.

> എല്ലാവരും ഇത്തരം ഫോട്ടോകൾ ചെയ്യുന്നത് കൊണ്ട് മാത്രമാണ് ഞാനും ചെയ്തത്. ജാസി ചെയ്യുമ്പോൾ മാത്രം ഇതെങ്ങനെയാണ് ഇത്ര വലിയ പ്രശ്നമാകുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. ഒരു വിവാദങ്ങളിലും പെടാതെ മാറി നിൽക്കുന്ന എന്നെ ധന്യ എല്ലാ പ്രശ്നങ്ങളിലേക്കും വലിച്ചിടുകയാണ്. എന്നോട് എന്താണ് ഇത്ര ശത്രുതയെന്ന് അറിയില്ല. ഞാൻ ആ പോസ്റ്റ് ഡിലീറ്റ് ചെയ്തു, ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? മരിക്കണോ?"

തന്റെ സ്വത്വം തുറന്നുപറഞ്ഞതിലൂടെയും സോഷ്യൽ മീഡിയ പ്രതികരണങ്ങളിലൂടെയും ശ്രദ്ധേയയായ മലപ്പുറം സ്വദേശിനിയായ ജാസി, മലയാളം ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റുകളിലും ഇടംപിടിച്ച വ്യക്തിയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/360599/Content-Highlights:-jassy-responds-to-helen-of-sparta)