---
title: "ഫ്രീ യാത്ര കൊണ്ട് സ്ത്രീകൾക്ക് എന്ത് ഉന്നമനം? അവർക്ക് വേണ്ടത് വരുമാനമാണ്'; കോൺഗ്രസ് സർക്കാരിന്റെ പുതിയ നയത്തിനെതിരെ ബിഗ് ബോസ് താരം സിജോ"
english_title: "Content Highlights:-Bigg Boss fame Sijo reacts to Congress government's free KSRTC travel scheme for women"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360653/content-highlights-bigg-boss-fame-sijo-reacts-to-congress-governments-free-ksrtc-travel-scheme-for-women"
published_at: "2026-05-20T17:45:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0da62dcd5f5_grtuyrtu.jpg"
keywords: ["Congress government'", "free KSRTC", "travel", "women", "Bigg Boss", "Sijo"]
---

# ഫ്രീ യാത്ര കൊണ്ട് സ്ത്രീകൾക്ക് എന്ത് ഉന്നമനം? അവർക്ക് വേണ്ടത് വരുമാനമാണ്'; കോൺഗ്രസ് സർക്കാരിന്റെ പുതിയ നയത്തിനെതിരെ ബിഗ് ബോസ് താരം സിജോ

> **Lead Summary:** കേരളത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറാനിരിക്കെ, കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന ചർച്ചകൾ സജീവമാണ്. എന്നാൽ, ഈ സൗജന്യ യാത്രാ പദ്ധതിയോട് തനിക്ക് വ്യക്തിപരമായി താല്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം സിജോ ജോൺ. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിലൂടെ എന്ത് ഉന്നമനമാണ് ലഭിക്കുന്നതെന്ന് സിജോ ചോദിക്കുന്നു.

## Article Content

കേരളത്തിൽ കോൺഗ്രസ് സർക്കാർ അധികാരത്തിലേറാനിരിക്കെ, കെഎസ്ആർടിസി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിക്കുമെന്ന ചർച്ചകൾ സജീവമാണ്. എന്നാൽ, ഈ സൗജന്യ യാത്രാ പദ്ധതിയോട് തനിക്ക് വ്യക്തിപരമായി താല്പര്യമില്ലെന്ന് തുറന്നുപറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ബിഗ് ബോസ് താരം സിജോ ജോൺ. സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്നതിലൂടെ എന്ത് ഉന്നമനമാണ് ലഭിക്കുന്നതെന്ന് സിജോ ചോദിക്കുന്നു.

സൗജന്യമല്ല, വരുമാനമാണ് വേണ്ടത്: സ്ത്രീകളുടെ ഉന്നമനമാണ് ലക്ഷ്യമെങ്കിൽ അവർക്ക് ഫ്രീ സർവീസ് കൊടുക്കേണ്ട ആവശ്യമില്ല. സൗജന്യ യാത്ര കൊണ്ട് അവർക്ക് ഒരു ഗുണവും ഉണ്ടാകാൻ പോകുന്നില്ല. പകരം അവർക്ക് സ്വയം വരുമാനം ഉണ്ടാക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കി നൽകുകയാണ് വേണ്ടത്. എങ്കിൽ മാത്രമേ നാടിനും രാജ്യത്തിനും വികസനമുണ്ടാകൂ.

 സൗജന്യ യാത്ര ആരംഭിക്കുന്നതോടെ നിലവിൽ പ്രൈവറ്റ് ബസുകളിൽ പോകുന്നവർ കെഎസ്ആർടിസിയെ ആശ്രയിക്കാൻ തുടങ്ങും. ഇത് മൂന്നോ നാലോ മാസം കഴിയുമ്പോൾ പ്രൈവറ്റ് ബസ് ഉടമകൾ ടിക്കറ്റ് ചാർജ് വർദ്ധനവ് ആവശ്യപ്പെടാനും സമരത്തിലേക്ക് നീങ്ങാനും കാരണമാകും. ഇത് നാടിനെ മൊത്തത്തിൽ ബാധിക്കും.

ഇപ്പോൾ എൽഡിഎഫ് പ്രതിപക്ഷത്താണ്. കെഎസ്ആർടിസിയിലെ മിക്ക ട്രേഡ് യൂണിയൻ അംഗങ്ങളും ഇടതുപക്ഷ അനുകൂലികളാണ്. പദ്ധതി പാളിയാൽ സമരം ശക്തമാകാനും കേരളത്തിൽ വലിയൊരു പ്രതിസന്ധി രൂപപ്പെടാനും സാധ്യതയുണ്ട്.

ജീവനക്കാർക്ക് ശമ്പളം പോലും കൊടുക്കാൻ പറ്റാതെ കെഎസ്ആർടിസി വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോയതാണ്. നിലവിലും കെഎസ്ആർടിസി നഷ്ടത്തിലാണ്. ഈ സാഹചര്യത്തിൽ പദ്ധതി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്നത് വലിയ ചോദ്യമാണ്.

ഒരു ആറ് മാസം സൗജന്യം നൽകിയിട്ട്, പിന്നീട് കെഎസ്ആർടിസി നഷ്ടത്തിലാണെന്ന് പറഞ്ഞ് അത് നിർത്തലാക്കിയാൽ ഇപ്പോൾ അനുകൂലിക്കുന്നവർ തന്നെ സർക്കാരിന് എതിരെ തിരിയും. ഇപ്പോൾ കാണുമ്പോൾ എല്ലാം പക്കയാണെന്ന് തോന്നുമെങ്കിലും ഭാവിയിൽ ഇത് വലിയ ബുദ്ധിമുട്ടുകൾക്ക് കാരണമാകുമെന്നും സിജോ ഓർമ്മിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://moviemax.in/news/360653/content-highlights-bigg-boss-fame-sijo-reacts-to-congress-governments-free-ksrtc-travel-scheme-for-women)