---
title: "ബള്‍ബ് മാറ്റുന്നതിനിടെ കാല്‍തെറ്റി  പ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു"
english_title: "Content Highlights:- Malayalam cinematographer Saji Nair passes away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360623/content-highlights-malayalam-cinematographer-saji-nair-passes-away"
published_at: "2026-05-20T16:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d8f11f07b1_cxdzv.jpg"
keywords: ["Malayalam cinematographer", "Saji Nair", "passes away"]
---

# ബള്‍ബ് മാറ്റുന്നതിനിടെ കാല്‍തെറ്റി  പ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു

> **Lead Summary:** **[** പ്രശസ്ത ഛായാഗ്രാഹകന്‍ സജി നായര്‍ അന്തരിച്ചു. ഫ്‌ലാറ്റില്‍ വെച്ച് ബള്‍ബ് മാറ്റുന്നതിനിടെ കാല്‍തെറ്റി ഉണ്ടായ വീഴ്ചയാണ് മരണകാരണമായത്. ഇന്നലെ തിരുവനന്തപുരത്തെ ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

## Article Content

**[** പ്രശസ്ത ഛായാഗ്രാഹകന്‍ സജി നായര്‍ അന്തരിച്ചു. ഫ്‌ലാറ്റില്‍ വെച്ച് ബള്‍ബ് മാറ്റുന്നതിനിടെ കാല്‍തെറ്റി ഉണ്ടായ വീഴ്ചയാണ് മരണകാരണമായത്. ഇന്നലെ തിരുവനന്തപുരത്തെ ശാന്തികവാടത്തില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

മുംബൈയിലും ദുബൈയിലും പരസ്യ ചിത്ര രംഗത്ത് പ്രവര്‍ത്തിച്ചുവന്ന സജി നായര്‍ വിഖ്യാത സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ സ്വപാനം എന്ന ചിത്രത്തിന്റെ ഛായാഗ്രാഹകനായിട്ടാണ് മലയാളി പ്രേക്ഷകര്‍ക്ക് പരിചിതനാകുന്നത്.

ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിധുവിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ , ഗോപികുറ്റിക്കോല്‍ സംവിധാനം ചെയ്ത അരയാക്കടവില്‍, ബീരന്‍ , ആശാ ആച്ചി ജോസഫ് സംവിധാനം ചെയ്ത ഒരേ ഉടല്‍ ( ഷോര്‍ട്ട് ഫിലിം ), അന്യര്‍ ( പനോരമ സെലക്ഷന്‍ ലഭിച്ച ഡോക്യൂമെന്ററി ) തുടങ്ങി ഒട്ടേറെ മികച്ച സൃഷ്ടികള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയനും അനുശോചനം രേഖപ്പെടുത്തി.

### Related Links & Sources
- [Original Story Source](https://moviemax.in/news/360623/content-highlights-malayalam-cinematographer-saji-nair-passes-away)