---
title: "നിക്കര്‍ വിധവ, എന്നെ കണ്ടിട്ട് നിങ്ങള്‍ക്ക് ഓന്തിനെപ്പോലെ തോന്നുന്നുണ്ടോ? പേരുകളൊക്കെ കേട്ടാല്‍ ചിരി വരുമെന്ന് രേണു സുധി"
english_title: "Content Highlights:- renusudhi reply about her nicknames in socialmedia i never bother it"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360682/content-highlights-renusudhi-reply-about-her-nicknames-in-socialmedia-i-never-bother-it"
published_at: "2026-05-20T21:36:00+05:30"
category: "TV"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0ddc95023b5_renu.jpg"
keywords: ["Latest News", "Kollam Sudhi", "Renu Sudhi", "FilmNews", "SocialMedia"]
---

# നിക്കര്‍ വിധവ, എന്നെ കണ്ടിട്ട് നിങ്ങള്‍ക്ക് ഓന്തിനെപ്പോലെ തോന്നുന്നുണ്ടോ? പേരുകളൊക്കെ കേട്ടാല്‍ ചിരി വരുമെന്ന് രേണു സുധി

> **Lead Summary:** ** കൊ**ല്ലം സുധിയുടെ വിയോഗ ശേഷമായി അഭിനയ മേഖലയിലേക്ക് കാലെടുത്ത് വെക്കുകയായിരുന്നു രേണു സുധി. മക്കളെ വളര്‍ത്തണം, മാതാപിതാക്കളെ നോക്കണം. അതിനൊക്കെയായി നല്ലൊരു ജോലി കൂടിയേ തീരൂ. അഭിനയമല്ലാതെ മറ്റൊരു ജോലിയും അറിയില്ല.

## Article Content

** കൊ**ല്ലം സുധിയുടെ വിയോഗ ശേഷമായി അഭിനയ മേഖലയിലേക്ക് കാലെടുത്ത് വെക്കുകയായിരുന്നു രേണു സുധി. മക്കളെ വളര്‍ത്തണം, മാതാപിതാക്കളെ നോക്കണം. അതിനൊക്കെയായി നല്ലൊരു ജോലി കൂടിയേ തീരൂ. അഭിനയമല്ലാതെ മറ്റൊരു ജോലിയും അറിയില്ല.

ജോലി വാഗ്ദാനങ്ങള്‍ വന്നിരുന്നു. പക്ഷേ, അതൊന്നും സ്വീകരിച്ചില്ല. സുധിച്ചേട്ടനുണ്ടായിരുന്ന കാലത്ത് തന്നെ അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നിരുന്നു. ടിക് ടോക് ചെയ്തിരുന്നുവെങ്കിലും അന്നെന്തോ അഭിനയിക്കാന്‍ തോന്നിയില്ല.

മേക്കപ്പിടാനും ഒരുങ്ങി നടക്കാനുമൊക്കെ അന്നേ താല്‍പര്യമുണ്ടായിരുന്നു. ഇപ്പോള്‍ ജീവിതം വഴിമുട്ടി നിന്ന സമയത്ത് അഭിനയ മേഖലയിലേക്ക് വരാനായി തീരുമാനിക്കുകയായിരുന്നു രേണു. ഇന്‍ഡസ്ട്രിയിലേക്ക് വന്നതിന് പിന്നാലെയായാണ് ഉദ്ഘാടനങ്ങള്‍ക്കും വിളിച്ച് തുടങ്ങിയത്.

പാട്ടും ഡാന്‍സുമായി കാണികളെ കൈയ്യിലെടുക്കാന്‍ രേണുവിന് കഴിയാറുമുണ്ട്. ഓന്തെന്ന് തുടക്കം മുതലേ പറയാറുള്ളതാണ്. നിക്കര്‍ വിധവ എന്ന പേരുമുണ്ട്. എനിക്ക് അതൊന്നും പ്രശ്‌നമേയല്ല. എന്തൊക്കെയാണെങ്കിലും ഹാപ്പിയാണ്.

എനിക്കിഷ്ടമാണ് അതൊക്കെ കേള്‍ക്കുന്നത്. ഞാന്‍ ഹാപ്പിയാണ്. എന്നെ കണ്ടിട്ട് നിങ്ങള്‍ക്ക് ഓന്തിനെപ്പോലെ തോന്നുന്നുണ്ടോ, ഇല്ലല്ലോ. എന്തൊക്കെ കമന്റുകളാണ് വരുന്നതെന്ന് നിങ്ങള്‍ കാണുന്നതല്ലേ എന്നുമായിരുന്നു രേണു പറഞ്ഞത്.

തുടക്കകാലം മുതലേ തന്നെ രേണുവിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നത്. അഭിനയിക്കാനറിയില്ല, ലുക്കില്ല, ഇവരെയൊക്കെ എങ്ങനെയാണ് അഭിനയിപ്പിക്കുന്നതെന്നായിരുന്നു ചോദ്യങ്ങളെല്ലാം. വസ്ത്രധാരണത്തെയും, രേണുവിന്റെ പാട്ടിനെയും ഡാന്‍സിനെയും വരെ മോശം പറഞ്ഞവരുണ്ടായിരുന്നു. സബ്‌സ്‌ക്രിപ്ഷന്‍ കൂടി തുടങ്ങിയതോടെയായിരുന്നു വിമര്‍ശനങ്ങള്‍ കടുത്തത്.

വളരെ മോശമായ വീഡിയോകളാണ് സബ്‌സ്‌ക്രിപ്ഷനിലൂടെ പുറത്തുവിടുന്നതെന്നായിരുന്നു ഒരുവിഭാഗം ആളുകള്‍ പറഞ്ഞത്. എല്ലാവരും ചെയ്യുന്ന കാര്യങ്ങളേ ഞാനും ചെയ്തുള്ളൂ, എന്നാലും എനിക്ക് മോശം അനുഭവമാണ്. തുടക്കത്തില്‍ 45 രൂപയായിരുന്നുവെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ അത് അഞ്ഞൂറിലേക്കെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/360682/content-highlights-renusudhi-reply-about-her-nicknames-in-socialmedia-i-never-bother-it)