---
title: "സേതുമാധവൻ വീണ്ടുമെത്തുന്നു; 36 വർഷങ്ങൾക്ക് ശേഷം 'കിരീടം' 4K ദൃശ്യഭംഗിയിൽ തിയേറ്ററുകളിലേക്ക്!"
english_title: "After 36 years, 'Kireedam' hits theaters in 4K visuals"
publisher: "moviemax.in"
canonical_url: "https://moviemax.in/news/360646/after-36-years-kireedam-hits-theaters-in-4k-visuals"
published_at: "2026-05-20T17:15:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0d9f3ab83ce_Mohanlal.jpg"
keywords: ["Mohanlal", "Kireedam Re Release Date", "Mohanlal Kireedam 4K Dolby Atmos"]
---

# സേതുമാധവൻ വീണ്ടുമെത്തുന്നു; 36 വർഷങ്ങൾക്ക് ശേഷം 'കിരീടം' 4K ദൃശ്യഭംഗിയിൽ തിയേറ്ററുകളിലേക്ക്!

> **Lead Summary:** **[** മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിൽ ഒന്നായ 'കിരീടം' ബിഗ് സ്ക്രീനിൽ വീണ്ടും വിസ്മയം തീർക്കാൻ ഒരുങ്ങുന്നു. സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന്, മോഹൻലാൽ തകർത്തഭിനയിച്ച ഈ ചിത്രം അത്യാധുനിക 4K ദൃശ്യഭംഗിയിലും ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനത്തിലുമാണ് റീ-റിലീസിന് തയ്യാറെടുക്കുന്നത്.

## Article Content

**[** മലയാള സിനിമയിലെ എക്കാലത്തെയും വലിയ ക്ലാസിക്കുകളിൽ ഒന്നായ 'കിരീടം' ബിഗ് സ്ക്രീനിൽ വീണ്ടും വിസ്മയം തീർക്കാൻ ഒരുങ്ങുന്നു. സിബി മലയിൽ-ലോഹിതദാസ് കൂട്ടുകെട്ടിൽ പിറന്ന്, മോഹൻലാൽ തകർത്തഭിനയിച്ച ഈ ചിത്രം അത്യാധുനിക 4K ദൃശ്യഭംഗിയിലും ഡോൾബി അറ്റ്മോസ് ശബ്ദസംവിധാനത്തിലുമാണ് റീ-റിലീസിന് തയ്യാറെടുക്കുന്നത്.

1989-ൽ തിയേറ്ററുകളിലെത്തി പ്രേക്ഷകരെ കണ്ണീരണിയിച്ച സേതുമാധവന്റെ കഥ വർഷങ്ങൾക്ക് ശേഷവും വലിയ ആവേശത്തോടെയാണ് സിനിമാപ്രേമികൾ കാത്തിരിക്കുന്നത്. മോഹൻലാലിന്റെ ജന്മദിനത്തോടനുബന്ധിച്ച് താരത്തിന് ആശംസകൾ നേർന്നുകൊണ്ട് ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുതിയ റീ-റിലീസ് പോസ്റ്ററും ഔദ്യോഗികമായി പുറത്തുവിട്ടിട്ടുണ്ട്.

36 വർഷങ്ങൾക്ക് ശേഷമാണ് സിനിമ വീണ്ടും പ്രേക്ഷകരിലേക്കെത്തുന്നത്. കൃപാ ഫിലിംസിന്‍റെ ബാനറിൽ എൻ.കൃഷ്ണകുമാറും ദിനേശ് പണിക്കരും ചേർന്നാണ് കിരീടം നിർമ്മിച്ചത്. മോഹന്‍ലാലനിനെ കൂടാതെ, തിലകൻ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, മുരളി, കൊച്ചിന്‍ ഹനീഫ, തിക്കുറിശ്ശി, കവിയൂർ പൊന്നമ്മ, ഫിലോമിന, ശ്രീനാഥ്, മോഹൻരാജ് ജഗതി ശ്രീകുമാർ, ജഗദീഷ്, പാർവതി, മണിയൻപിള്ള രാജു, തുടങ്ങി വലിയ താരനിര തന്നെ സിനിമയിലണിനിരന്നിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/360646/after-36-years-kireedam-hits-theaters-in-4k-visuals)