മഴ മുന്നറിയിപ്പിൽ മാറ്റം...! കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം...! കാലവർഷം തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തി, ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
May 16, 2026 02:28 PM | By VIPIN P V

തിരുവനന്തപുരം: ( www.truevisionnews.com ) സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. ഇന്ന് 9 ജില്ലകളിൽ യെല്ലോ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അല‍ർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട്. ലക്ഷദ്വീപിലും യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മധ്യകേരളത്തിലും തെക്കൻ കേരളത്തിലും ഇന്ന് ശക്തമായ വേനൽ മഴയ്ക്ക് സാധ്യതയുണ്ട്.

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലും 18ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലർട്ടാണ്. മഴയ്ക്കൊപ്പം ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്. കാലവർഷം ആദ്യ സ്റ്റോപ്പായ ആൻഡ്മാൻ നിക്കോബാർ, തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു, ഈ മാസം 26ന് കാലവർഷം കേരള തീരത്ത് എത്തിയേക്കുമെന്നാണ് നിഗമനം.

ഇടിമിന്നലോട് കൂടിയ മഴ- പുറപ്പെടുവിച്ച സമയവും തീയതിയും 01.00 PM; 16/05/2026

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Change in rain warning in the state

Next TV

Related Stories
ഓ ബുദ്ധിമാനേ...പറ്റിച്ച് കൊറേ സമ്പാദിച്ചല്ലേ...!!  സൂപ്പര്‍ മാര്‍ക്കറ്റ് ഉടമസ്ഥാവകാശം വാഗ്ദാനം നല്‍കി പണം തട്ടി; യുവാവ് പിടിയില്‍

May 16, 2026 01:39 PM

ഓ ബുദ്ധിമാനേ...പറ്റിച്ച് കൊറേ സമ്പാദിച്ചല്ലേ...!! സൂപ്പര്‍ മാര്‍ക്കറ്റ് ഉടമസ്ഥാവകാശം വാഗ്ദാനം നല്‍കി പണം തട്ടി; യുവാവ് പിടിയില്‍

തട്ടിപ്പ് , സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉടമസ്ഥാവകാശം വാഗ്ദാനം, യുവാവ് പിടിയിൽ...

Read More >>
Top Stories










News Roundup






GCC News