---
title: " 'സൂം ചെയ്ത് നോക്കൂ... ഞാൻ സ്വയം ഉപദ്രവിക്കാൻ തുടങ്ങി, പക്ഷേ അതിന് മുൻപ് അവരുടെ സമാധാനം ഞാൻ അവസാനിപ്പിക്കും'- രവി മോഹൻ"
english_title: "Divorce with Aarti, actor Ravi Mohan, relationship with Kenisha"
publisher: "moviemax.in"
canonical_url: "https://moviemax.in/news/359815/divorce-with-aarti-actor-ravi-mohan-relationship-with-kenisha"
published_at: "2026-05-16T14:38:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a0834427cf61_ravimohan.jpg"
keywords: []
---

#  'സൂം ചെയ്ത് നോക്കൂ... ഞാൻ സ്വയം ഉപദ്രവിക്കാൻ തുടങ്ങി, പക്ഷേ അതിന് മുൻപ് അവരുടെ സമാധാനം ഞാൻ അവസാനിപ്പിക്കും'- രവി മോഹൻ

> **Lead Summary:** ** വി**വാദങ്ങൾക്കിടയിൽ ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാവും വരെ തന്റെ സിനിമകൾ റിലീസാവില്ലെന്ന് വെളിപ്പെടുത്തി നടൻ രവി മോഹൻ.

## Article Content

** വി**വാദങ്ങൾക്കിടയിൽ ആർതിയുമായുള്ള വിവാഹമോചന നടപടികൾ പൂർത്തിയാവും വരെ തന്റെ സിനിമകൾ റിലീസാവില്ലെന്ന് വെളിപ്പെടുത്തി നടൻ രവി മോഹൻ.

തന്റെ മക്കളെ കാണാൻ അനുവദിക്കുന്നില്ലെന്നും താൻ സ്വയം, ഉപദ്രവിക്കാൻ തുടങ്ങിയെന്നും ഒരു ദിവസം താൻ ഈ ലോകത്തോട് വിട പറയുമെന്നും രവി മോഹൻ പറയുന്നു.

ഇന്ന് നടത്തിയ പ്രസ് മീറ്റിനിടെയായിരുന്നു രവി മോഹന്റെ പ്രതികരണം. കെനീഷയുമായുള്ള ബന്ധം വലിയ രീതിയിൽ ചർച്ചയായി ഇരിക്കുമ്പോഴാണ് രവി മോഹന്റെ പ്രതികരണം.

രവി മോഹനും താനും തമ്മിൽ ബ്രേക്ക് അപ്പ് ആയെന്നുള്ള സൂചനകൾ നൽകുന്ന കുറിപ്പ് കെനീഷ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചതിന് പിന്നാലെയായിരുന്നു രവി മോഹന്റെ പ്രതികരണമെന്നതും ശ്രദ്ധേയമാണ്.

കെനീഷയെയും അവർ സൈബർ ആക്രമണം നടത്തി ഇറക്കി വിട്ടുവെന്നും, അവൾ എവിടെയാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കട്ടെഎന്നും പ്രസ്സ് മീറ്റിൽ രവി മോഹൻ പറയുന്നുണ്ട്.

> “വിവാഹമോചന നടപടികൾ പൂർത്തിയാവും വരെ എന്റെ സിനിമകൾ റിലീസ് ആവില്ല. എന്നെ ശല്യം ചെയ്യുന്നതും കളിയാക്കുന്നതും ദയവായി നിർത്തണം. ഞാൻ എന്റെ ഓഫീസിൽ മാത്രമേ ഉണ്ടാവൂ, എന്നോട് സംസാരിക്കാൻ ആഗ്രഹമുള്ളവർക്ക് നേരിട്ട് അവിടെ വരാം.

എന്റെ മക്കളെ കാണാൻ എന്നെ സമ്മതിക്കുന്നില്ല. അവരുടെ സ്കൂളുകളിലേക്ക് ബോഡിഗാർഡുമാരെ അയക്കുന്നു, അവരുമായി ഫോൺ ബന്ധംപോലും വിച്ഛേദിച്ചിരിക്കുകയാണ്. കെനീഷയെയും അവർ സൈബർ ആക്രമണം നടത്തി ഇറക്കി വിട്ടു.” രവി മോഹൻ പറയുന്നു.

> "അവൾ എവിടെയാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും ഇരിക്കട്ടെ എന്നാണ് എന്റെ ആഗ്രഹം.ഞാൻ സ്വയം ഉപദ്രവിക്കാൻ വരെ തുടങ്ങി. സൂം ചെയ്ത് നോക്കൂ ഒരു ദിവസം ഞാൻ ഈ ലോകം വിടും. പക്ഷേ അതിന് മുൻപ് അവരുടെ സമാധാനം ഞാൻ അവസാനിപ്പിക്കും.

> ഇനി ഞാൻ സിനിമ ഇൻഡസ്ട്രിയിൽ ജോലി ചെയ്യില്ല. ആദ്യം എന്റെ വ്യക്തിപരമായ ജീവിതം ശരിയാക്കും, എന്റെ പേര് തിരികെ നേടും, അതിന് ശേഷമേ അഭിനയത്തിലേക്ക് മടങ്ങിവരൂ. അതുവരെ എന്റെ സിനിമകളൊന്നും റിലീസ് ആകില്ല." രവി മോഹൻ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/359815/divorce-with-aarti-actor-ravi-mohan-relationship-with-kenisha)