'ഈ ലോകം കള്ളന്മാരുടേതും വഞ്ചകരുടേതുമാണ്'; ജയം രവിയെ പൂർണ്ണ നിസ്സംഗതയോടെ സ്വതന്ത്രനാക്കുന്നുവെന്ന് കെനീഷ

'ഈ ലോകം കള്ളന്മാരുടേതും വഞ്ചകരുടേതുമാണ്'; ജയം രവിയെ പൂർണ്ണ നിസ്സംഗതയോടെ സ്വതന്ത്രനാക്കുന്നുവെന്ന് കെനീഷ
May 16, 2026 01:59 PM | By Anusree vc

( https://moviemax.in/ ) നടൻ ജയം രവിയുമായുള്ള (രവി മോഹൻ) സൗഹൃദം ഉപേക്ഷിച്ചതായി സൂചന നൽകി കെനീഷ ഫ്രാൻസിസ്. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ഇക്കാര്യം കെനീഷ അറിയിച്ചത്. ജയം രവിയുടെ വിവാഹമോചനവുമായി ബന്ധപ്പെടുത്തി കെനീഷയ്ക്കെതിരെ സമൂഹമാധ്യമങ്ങളിൽ അടുത്തിടെ വലിയ രീതിയിലുള്ള വിമർശനങ്ങളും സൈബർ ആക്രമണങ്ങളും നടന്നിരുന്നു.

ഇതിനെതിരെ കഴിഞ്ഞ ദിവസം കെനീഷ ഒരു വീഡിയോ പങ്കുവച്ചിരുന്നു. ചെറുപ്പകാലത്ത് നേരിട്ട ലൈംഗികാതിക്രമം ഉൾപ്പെടെ വലിയ രീതിയിലുള്ള തുറന്നുപറച്ചിലുകളായിരുന്നു കെനീഷ ആ വീഡിയോയിലൂടെ നടത്തിയത്. ഇതിന് പിന്നാലെയാണ് ഇപ്പോൾ രവിയുമായുള്ള സൗഹൃദം ഉപേക്ഷിക്കുകയാണെന്ന തരത്തിലുള്ള കുറിപ്പ് കെനീഷ പങ്കുവച്ചിരിക്കുന്നത്.

ചില ഇടങ്ങൾ ബഹളങ്ങളും ഈഗോയും വിധികല്പിക്കലുകളും കെട്ടുകഥകളും കയ്യടക്കിയിരിക്കുന്നുവെന്നും, അവിടെ നന്മയ്ക്ക് സ്ഥാനമില്ലെന്നും സമാധാനത്തോടെ, സ്‌നേഹത്തോടെ, പൂർണ്ണ നിസ്സംഗതയോടെ താൻ ആ വ്യകിതിയെ സ്വതന്ത്രനാക്കുന്നുവെന്നും കെനീഷ പറയുന്നു. ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് കെനീഷ വിവരം പങ്കുവച്ചത്. നിരവധി പേരാണ് കെനീഷയുടെ പോസ്റ്റിൽ കമന്റുമായി എത്തുന്നത്.

"സ്നേഹത്തോടെയാണ് ഞാൻ ഈ കഥയിലേക്ക് കടന്നുവന്നത്, പുറത്തിറങ്ങുന്നത് നിശബ്ദതയോടെയും. ചില ഇടങ്ങൾ- ബഹളങ്ങൾ, ഈഗോ, വിധികല്പിക്കലുകൾ, കെട്ടുകഥകൾ എന്നിവ കൈയടക്കിയിരിക്കുന്നു. അവിടെ നന്മയ്ക്ക് ഇടവുമില്ല. അങ്ങനെ വരുമ്പോൾ സ്‌നേഹത്തിന് പോലും സ്ഥാനമില്ലാതാവും.

ലോകം ഇതിനകം വിധി തീരുമാനിച്ചുകഴിഞ്ഞ ഒരു മനുഷ്യനെ സംരക്ഷിക്കാൻ ശ്രമിച്ച ഞാൻ അതിനായി എന്നെ സ്വയം നൽകിയിട്ടുണ്ട്. എന്നാൽ, വിസ്മയക്കാഴ്ചകളിൽ അഭിരമിക്കുന്ന ഒരു ലോകത്ത്, കുഴമറിച്ചിലുകൾക്കെതിരേ ദയയ്ക്ക് അപൂർവ്വമായി മാത്രമേ നിലകൊള്ളാൻ സാധിക്കൂ." കെനീഷ പറയുന്നു.

പൊതുജനങ്ങളോട്, സിനിമാ വ്യവസായത്തോട്, നിരീക്ഷകരോട്, അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവരോടും ഇഷ്ടമില്ലാത്തവരോടും, സംരക്ഷിക്കുന്നവരോട്, പരിഹസിക്കുന്നവരോട്, അയാളുടെ ജീവനുമേൽ അവകാശവാദം ഉന്നയിക്കുന്നവരോട്- അയാൾ ഇപ്പോൾ നിങ്ങളുടേതാണ്.

കൂടുതൽ വിശദീകരണമില്ല. പ്രതിരോധിക്കാനുമില്ല. എന്റേതല്ലാത്ത യുദ്ധങ്ങൾ ഇനി പോരാടാനില്ല. നല്ല മനുഷ്യന്മാർക്ക് ജീവിക്കാൻ ഒരവസരം വേണമെന്നും അതിന് പിന്തുണ നൽകാൻ കഴിയുന്നതാണ് ഏറ്റവും നല്ല കാര്യമെന്നുമുള്ള എന്റെ ചിന്ത മണ്ടത്തരമായിരുന്നു.

എന്നാൽ ഈ ലോകം കള്ളന്മാരുടേതും വഞ്ചിക്കുന്നവരുടേതും ജീവിതം ചൂഷണം ചെയ്യുന്നവരുടേതും മാത്രമാണെന്ന് ഞാൻ മനസിലാക്കുന്നു. അതുകൊണ്ട്, സമാധാനത്തോടെ, സ്‌നേഹത്തോടെ, പൂർണ്ണ നിസ്സംഗതയോടെ ഞാൻ അവനെ സ്വതന്ത്രനാക്കുന്നു. ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്തങ്ങളും ഉപേക്ഷിക്കുന്നു. യഥാർഥ സ്‌നേഹത്തിനും വിശ്വസ്തതയ്ക്കും ആർദ്രതയ്ക്കും എന്ത് ചെയ്യാൻ കഴിയുമായിരുന്നുവെന്ന് കാണിക്കാൻ ലോകം എന്നെ അനുവദിച്ചിരുന്നുവെങ്കിലെന്ന് ഞാൻ ആശിക്കുന്നു." കെനീഷ കുറിച്ചു.

Content Highlight: Kenisha says Jayam is setting Ravi free with complete indifference

Next TV

Related Stories
രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രാഘവ ലോറൻസ്; വിജയ്‌യുടെ ടി.വി.കെയിൽ?

Jun 12, 2026 03:00 PM

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രാഘവ ലോറൻസ്; വിജയ്‌യുടെ ടി.വി.കെയിൽ?

രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ച് രാഘവ ലോറൻസ്...

Read More >>
'രഘുവരൻ എന്റെ കരിയറിനെ പിന്തുണച്ചതേയില്ല, സ്ത്രീകളെ ജോലിക്ക് വിടാത്ത ചുറ്റുപാടായിരുന്നു അദ്ദേഹത്തിന്റേത്'; തുറന്നുപറഞ്ഞ് രോഹിണി

Jun 10, 2026 03:53 PM

'രഘുവരൻ എന്റെ കരിയറിനെ പിന്തുണച്ചതേയില്ല, സ്ത്രീകളെ ജോലിക്ക് വിടാത്ത ചുറ്റുപാടായിരുന്നു അദ്ദേഹത്തിന്റേത്'; തുറന്നുപറഞ്ഞ് രോഹിണി

'രഘുവരൻ എന്റെ കരിയറിനെ പിന്തുണച്ചതേയില്ല, സ്ത്രീകളെ ജോലിക്ക് വിടാത്ത ചുറ്റുപാടായിരുന്നു അദ്ദേഹത്തിന്റേത്'; തുറന്നുപറഞ്ഞ്...

Read More >>
Top Stories










News Roundup