സുഹൃത്തിനെ കണ്ട് മടങ്ങിയ യുവാവിനെ കാണാതായി പരാതി

സുഹൃത്തിനെ കണ്ട് മടങ്ങിയ യുവാവിനെ കാണാതായി പരാതി
May 12, 2026 08:21 PM | By Athira V

പാലക്കാട്: ( www.truevisionnews.com ) തൃശ്ശൂരിൽ യുവാവിനെ കാണാതായതായി പരാതി. തൃശൂർ ഇരിങ്ങാലക്കുട എടക്കുളം സ്വദേശിയായ എടക്കുളം സ്വദേശി തൈവളപ്പിൽ സന്തോഷിന്റെ മകൻ അശ്വന്തിനെയാണ്(25) പാലക്കാട്ട് നിന്നും കാണാതായത്.

പത്താം തീയതിയാണ് അശ്വന്ത് സുഹൃത്ത് സനലിന്റെ കാണാനായി പാലക്കാട് എത്തിയത്. സുഹൃത്തിനെ കണ്ട് അന്ന് വൈകുന്നേരം പാലക്കാട് ഐഎംഎ ജംഗ്ഷനിൽ നിന്നും ഒലവക്കോട് ഭാഗത്തേക്കുള്ള ബസിൽ കയറിയിരുന്നു. എന്നാൽ, ഇതുവരെയും തൃശൂരിലെ വീട്ടിൽ തിരിച്ച് എത്തിയല്ല.

സഹോദരൻ ആഷിൽ നൽകിയ പരാതിയിൽ പാലക്കാട് ടൗൺ സൗത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു . കാണാതാകുമ്പോൾ നീല നിറത്തിലുള്ള ഷർട്ട് ആയിരുന്നു ധരിച്ചിരുന്നത്.

അശ്വന്തിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുകയാണെങ്കിൽ പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിലോ, തൊട്ടടുത്ത പോലീസ് സ്റ്റേഷനിലോ, 8304850124 എന്ന മൊബൈൽ നമ്പറിലോ വിവരം അറിയിക്കണമെന്ന് ബന്ധുക്കൾ ആവശ്യപെട്ടു

A complaint has been filed regarding a missing youth in Thrissur

Next TV

Related Stories
പുനലൂരിൽ കോൺക്രീറ്റ് മതിലും കെട്ടിടവും ഇടിഞ്ഞ് വീണ് അപകടം ; വാഹനത്തിനുള്ളിൽ കുടുങ്ങിയ ആൾ മരിച്ചു

May 12, 2026 09:57 PM

പുനലൂരിൽ കോൺക്രീറ്റ് മതിലും കെട്ടിടവും ഇടിഞ്ഞ് വീണ് അപകടം ; വാഹനത്തിനുള്ളിൽ കുടുങ്ങിയ ആൾ മരിച്ചു

പുനലൂരിൽ കോൺക്രീറ്റ് മതിലും കെട്ടിടവും ഇടിഞ്ഞ് വീണ് അപകടം, വാഹനത്തിനുള്ളിൽ കുടുങ്ങിയ ആൾ...

Read More >>
ജാഗ്രത ....! അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

May 12, 2026 08:50 PM

ജാഗ്രത ....! അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ മഴ മുന്നറിയിപ്പ്

വേനൽ മഴ, ശക്തമായ മഴയ്ക്ക് സാധ്യത, അടുത്ത മൂന്ന് മണിക്കൂറിൽ ഏഴ് ജില്ലകളിൽ മുന്നറിയിപ്പ്...

Read More >>
Top Stories










News Roundup