അമിതവേഗത അപകടമായി....! കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം: കാർ ഡ്രൈവർക്കെതിരെ കേസെടുത്തു

അമിതവേഗത അപകടമായി....!  കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം: കാർ ഡ്രൈവർക്കെതിരെ കേസെടുത്തു
May 9, 2026 12:52 PM | By Susmitha Surendran

കോഴിക്കോട് : (https://truevisionnews.com/) കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തു.

വടയം തെറ്റത്ത് ഹൗസിൽ അനുജിത്തിനാണ് അപകടത്തിൽ പരിക്കേറ്റത്. കഴിഞ്ഞ മാസം 30-ന് രാവിലെ 11.30-ഓടെ നീലേച്ചുകുന്ന് - വടയം റോഡ് ജംഗ്ഷന് സമീപമായിരുന്നു അപകടം.

നീലേച്ചുകുന്ന് ഭാഗത്ത് നിന്നും കുറ്റ്യാടിയിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന അനുജിത്തിനെ എതിർദിശയിൽ നിന്നെത്തിയ കാർ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. അമിതവേഗതയിലെത്തിയ കാറാണ് അപകടമുണ്ടാക്കിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ യുവാവിന്റെ വലതുകാലിന്റെ എല്ല് പൊട്ടി ഗുരുതരമായി പരിക്കേറ്റു. അനുജിത്തിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

A young man was seriously injured in a collision between a car and a scooter in Kuttiadi: A case has been registered against the car driver

Next TV

Related Stories
കേരളത്തിന് നാണക്കേട്....: മുത്തശ്ശനൊപ്പം ഉറങ്ങിക്കിടന്ന ആറു വയസ്സുകാരിക്ക് നേരെ ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം: കൊല്ലം സ്വദേശി കസ്റ്റഡിയിൽ

May 9, 2026 01:22 PM

കേരളത്തിന് നാണക്കേട്....: മുത്തശ്ശനൊപ്പം ഉറങ്ങിക്കിടന്ന ആറു വയസ്സുകാരിക്ക് നേരെ ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം: കൊല്ലം സ്വദേശി കസ്റ്റഡിയിൽ

കൊടും ക്രൂരത...: ആറു വയസ്സുകാരിക്ക് ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം, കൊല്ലം സ്വദേശി പിടിയിൽ...

Read More >>
ഹോമം വേണം....! വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മഹാദേവ ക്ഷേത്രത്തിൽ പൂജ

May 9, 2026 01:22 PM

ഹോമം വേണം....! വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മഹാദേവ ക്ഷേത്രത്തിൽ പൂജ

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മഹാദേവ ക്ഷേത്രത്തിൽ...

Read More >>
തൃശ്ശൂരിൽ യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചുവീഴ്ത്തി; അജ്ഞാതന്റെ അക്രമം ‌ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തി

May 9, 2026 01:19 PM

തൃശ്ശൂരിൽ യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചുവീഴ്ത്തി; അജ്ഞാതന്റെ അക്രമം ‌ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തി

‌ഹെൽമെറ്റ് ധരിച്ച് മുഖം മറയ്ച്ചെത്തി അക്രമം, ചുറ്റിക കൊണ്ട് യുവാവിന്റെ...

Read More >>
Top Stories

News Roundup