എന്നാലും എന്റെ മോനെ...ധൈര്യം അപാരം .....! കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ചു; പ്രതി പിടിയിൽ

എന്നാലും എന്റെ മോനെ...ധൈര്യം അപാരം  .....! കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ചു; പ്രതി പിടിയിൽ
May 9, 2026 12:32 PM | By Susmitha Surendran

കണ്ണൂർ: (https://truevisionnews.com/) കണ്ണൂരിൽ പൊലീസ് ജീപ്പ് മോഷ്ടിച്ചു. ഇന്നലെ അർധരാത്രിയോടെയാണ് സൈബർ സെല്ലിൻ്റെ ജീപ്പ് കവർന്നത്. പ്രതിയെ നാട്ടുകാർ തടഞ്ഞ് വെച്ച് പൊലീസിന് കൈമാറി. ഗുരുവായൂർ സ്വദേശി ഹംസത്തിനെ ടൗൺ പൊലിസ് അറസ്റ്റ് ചെയ്തു

അതേസമയം ഉസ്താദിന്റെ വേഷത്തിൽ പള്ളിയിൽക്കയറി മോഷണം നടത്തി പ്രതി പിടിയിൽ . കോഴിക്കോട് ബേപ്പൂർ അരക്കിനാട് കുപ്പിയിൽ ഷംസുദ്ദീനെ (41) യാണ് അമ്പലവയൽ പോലീസ് പിടികൂടിയത്. മഞ്ഞപ്പാറ ജുമാമസ്ജിദിൽനിന്ന് 1,60,000 രൂപ മോഷ്ടിച്ച സംഭവത്തിലാണ് ഇയാൾ പിടിയിലായത്.

അമ്പലവയൽ-വടുവൻചാൽ പാതയിൽ മഞ്ഞപ്പാറ ടൗണിലുള്ള പള്ളിയിലാണ് ബുധനാഴ്ച പുലർച്ചെ രണ്ടോടെ മോഷണം നടന്നത്. ഓഫീസ് മുറിയുടെ പൂട്ട് അറുത്തുമാറ്റിയാണ് മുറിക്കുള്ളിൽ കയറിയത്. രണ്ടു മേശവലിപ്പിലായി സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. മോഷണത്തിനുശേഷം പുറത്തിറങ്ങി മറ്റൊരു താഴുപയോഗിച്ച് മുറിപൂട്ടി. താക്കോൽ സമീപത്തുതന്നെ വെച്ചശേഷം സ്ഥലംവിട്ടു.

രാവിലെ പള്ളിയിൽ എത്തിയ സെക്രട്ടറി അലവിയാണ് മോഷണം നടന്നത് മനസ്സിലാക്കിയത്. ഉടൻ അമ്പലവയൽ പോലീസിൽ വിവരമറിയിച്ചു. പരിസരത്തെ നിരീക്ഷണക്യാമറകൾ പരിശോധിച്ചപ്പോഴാണ് ഉസ്താദിന്റെ വേഷത്തിലെത്തിയ ഒരാൾ പള്ളിപ്പരിസരത്തേക്കു കയറുന്നത് കണ്ടത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഷംസുദ്ദീനെ പോലീസ് പിടികൂടിയത്.

അമ്പലവയൽ പോലീസ് ഇൻസ്പെക്ടർ ഫായിസ് അലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പള്ളികളിൽ മോഷണം നടത്തുന്നത് ഇയാളുടെ പതിവാണെന്നും മുമ്പും ഇത്തരം കേസുകളിൽ പിടിക്കപ്പെട്ടിട്ടുണ്ടെന്നും ഇൻസ്പെക്ടർ പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Police jeep stolen in Kannur; Suspect arrested

Next TV

Related Stories
കേരളത്തിന് നാണക്കേട്....: മുത്തശ്ശനൊപ്പം ഉറങ്ങിക്കിടന്ന ആറു വയസ്സുകാരിക്ക് നേരെ ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം: കൊല്ലം സ്വദേശി കസ്റ്റഡിയിൽ

May 9, 2026 01:22 PM

കേരളത്തിന് നാണക്കേട്....: മുത്തശ്ശനൊപ്പം ഉറങ്ങിക്കിടന്ന ആറു വയസ്സുകാരിക്ക് നേരെ ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം: കൊല്ലം സ്വദേശി കസ്റ്റഡിയിൽ

കൊടും ക്രൂരത...: ആറു വയസ്സുകാരിക്ക് ട്രെയിനിൽ വെച്ച് ലൈംഗികാതിക്രമം, കൊല്ലം സ്വദേശി പിടിയിൽ...

Read More >>
ഹോമം വേണം....! വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മഹാദേവ ക്ഷേത്രത്തിൽ പൂജ

May 9, 2026 01:22 PM

ഹോമം വേണം....! വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മഹാദേവ ക്ഷേത്രത്തിൽ പൂജ

വി.ഡി. സതീശൻ മുഖ്യമന്ത്രിയാകാൻ ആലുവ മഹാദേവ ക്ഷേത്രത്തിൽ...

Read More >>
തൃശ്ശൂരിൽ യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചുവീഴ്ത്തി; അജ്ഞാതന്റെ അക്രമം ‌ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തി

May 9, 2026 01:19 PM

തൃശ്ശൂരിൽ യുവാവിനെ ചുറ്റിക കൊണ്ട് തലക്കടിച്ചുവീഴ്ത്തി; അജ്ഞാതന്റെ അക്രമം ‌ഹെൽമെറ്റ് ധരിച്ച് മുഖം മറച്ചെത്തി

‌ഹെൽമെറ്റ് ധരിച്ച് മുഖം മറയ്ച്ചെത്തി അക്രമം, ചുറ്റിക കൊണ്ട് യുവാവിന്റെ...

Read More >>
അമിതവേഗത അപകടമായി....!  കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം: കാർ ഡ്രൈവർക്കെതിരെ കേസെടുത്തു

May 9, 2026 12:52 PM

അമിതവേഗത അപകടമായി....! കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം: കാർ ഡ്രൈവർക്കെതിരെ കേസെടുത്തു

കുറ്റ്യാടിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതരമായി പരിക്കേറ്റ സംഭവം: കാർ ഡ്രൈവർക്കെതിരെ...

Read More >>
Top Stories

News Roundup