തെങ്ങ് മറിച്ചിട്ടു....! കൂടൽമാണിക്യം ക്ഷേത്രത്തിൽ വീണ്ടും ആന ഇടഞ്ഞു

തെങ്ങ് മറിച്ചിട്ടു....! കൂടൽമാണിക്യം ക്ഷേത്രത്തിൽ വീണ്ടും ആന ഇടഞ്ഞു
May 5, 2026 01:47 PM | By Susmitha Surendran

തൃശൂർ: (https://truevisionnews.com/)  ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ ഉത്സവത്തിന് എത്തിച്ച ആന ഇടഞ്ഞു. മച്ചാട് ഗോപാലൻ എന്ന ആനയാണ് ഇടഞ്ഞത്. വിളക്ക് എഴുന്നള്ളിപ്പിന് ശേഷം ദേവസ്വത്തിൻ്റെ തന്നെ സ്ഥലമായ മഹാത്മ ലൈബ്രറിയ്ക്ക് സമീപമുള്ള പറമ്പിൽ തളച്ചിരുന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പറമ്പിലെ തെങ്ങിൽ തളച്ചിരുന്ന ആന തെങ്ങ് മറിച്ചിട്ടു. എലഫൻ്റ് സ്ക്വാഡ് അംഗങ്ങളും പാപ്പാൻമാരും ചേർന്ന് ഏറെ നേരത്തെ പരിശ്രമ ഫലമായി ആനയെ തളയ്ക്കുകയായിരുന്നു.

തലകുലുക്കി വേഗത്തിൽ നടക്കുന്ന ആന റീൽസുകളിലൂടെ അടുത്ത കാലത്തായി ഏറെ പ്രസിദ്ധി നേടിയിരുന്നു. ആനയെ ഉടൻ തന്നെ ഇവിടെ നിന്നും മാറ്റുമെന്ന് അധികൃതർ അറിയിച്ചു. ഇത്തവണത്തെ ഉത്സവത്തിനിടെ ഇത് മൂന്നാം തവണയാണ് ആന ഇടയുന്നത്.

വെള്ളിയാഴ്ച്ച വാഴ്‌വാടി കാശിനാഥൻ എന്ന ആന ഇടഞ്ഞ് പാപ്പാനെ ചവിട്ടി കൊലപ്പെടുത്തിയിരുന്നു. അതിന് തൊട്ടടുത്ത ദിവസം ഗുരുവായൂർ ദേവദാസ് എന്ന ആന ഇടഞ്ഞ് പാപ്പാനെ ഓടിച്ചതോടെ ഉത്സവത്തിൽ പങ്കെടുക്കാതെ തിരിച്ച് അയച്ചു. തുടർന്നാണ് ഇന്ന് മച്ചാട് ഗോപാലനും ഇടഞ്ഞത്.

The elephant brought to the Koodalamanikyam temple for the festival has died.

Next TV

Related Stories
 'പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ';25 കോടിയുടെ സൈബർ തട്ടിപ്പ്  ഐടി കമ്പനി ഉടമയുൾപ്പെടെ രണ്ട് പേർ ഹൈദരാബാദിൽ പിടിയിൽ

May 5, 2026 02:54 PM

'പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ';25 കോടിയുടെ സൈബർ തട്ടിപ്പ് ഐടി കമ്പനി ഉടമയുൾപ്പെടെ രണ്ട് പേർ ഹൈദരാബാദിൽ പിടിയിൽ

25 കോടിയുടെ സൈബർ തട്ടിപ്പ്: ഐടി കമ്പനി ഉടമയുൾപ്പെടെ രണ്ട് പേർ ഹൈദരാബാദിൽ...

Read More >>
ഗണേഷ് കുമാറിന്റെ പരാജയം പായസം വെച്ച് ആഘോഷിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകൾ

May 5, 2026 02:41 PM

ഗണേഷ് കുമാറിന്റെ പരാജയം പായസം വെച്ച് ആഘോഷിച്ച് ഡ്രൈവിങ് സ്കൂൾ ഉടമകൾ

ഗണേഷ് കുമാറിന്റെ പരാജയം പായസം വെച്ച് ആഘോഷിച്ച് ഡ്രൈവിങ് സ്കൂൾ...

Read More >>
'വെളളാപ്പളളിയെപ്പോലുളളവരെ കരുതിയിരിക്കണം, വെളളാപ്പളളിയുമായുളള ബന്ധമാണ് പിണറായിക്ക് തിരിച്ചടിയായത് ' - വി.എം. സുധീരൻ

May 5, 2026 02:36 PM

'വെളളാപ്പളളിയെപ്പോലുളളവരെ കരുതിയിരിക്കണം, വെളളാപ്പളളിയുമായുളള ബന്ധമാണ് പിണറായിക്ക് തിരിച്ചടിയായത് ' - വി.എം. സുധീരൻ

'വെളളാപ്പളളിയെപ്പോലുളളവരെ കരുതിയിരിക്കണം; അധികാരത്തിലെത്തുമ്പോൾ സ്ഥാപിത താൽപര്യക്കാർ സ്വാധീനിക്കാൻ...

Read More >>
കുറ്റ്യാടി മരുതോങ്ങരയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ  തൂങ്ങിമരിച്ച നിലയിൽ

May 5, 2026 02:32 PM

കുറ്റ്യാടി മരുതോങ്ങരയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ തൂങ്ങിമരിച്ച നിലയിൽ

കുറ്റ്യാടി മരുതോങ്ങരയിൽ വീട്ടുപറമ്പിലെ മരത്തിൽ വയോധികൻ തൂങ്ങിമരിച്ച...

Read More >>
'സംസ്ഥാനത്ത് വർഗീയത ശക്തിപ്പെട്ടതിന്റെ പ്രതിഫലനമാണ് ഈ ജനവിധി' - എ. വിജയരാഘവൻ

May 5, 2026 01:52 PM

'സംസ്ഥാനത്ത് വർഗീയത ശക്തിപ്പെട്ടതിന്റെ പ്രതിഫലനമാണ് ഈ ജനവിധി' - എ. വിജയരാഘവൻ

'സംസ്ഥാനത്ത് വർഗീയത ശക്തിപ്പെട്ടതിന്റെ പ്രതിഫലനമാണ് ഈ ജനവിധി' - എ....

Read More >>
Top Stories

News Roundup