'കുഞ്ഞൂഞ്ഞിന് ശേഷം കെ.സി'; ഇന്ദിരാഭവന് മുന്നിലും ഡൽഹിയിലും കെ.സി. വേണുഗോപാലിനായി ഫ്ലക്സ് ബോർഡുകൾ

'കുഞ്ഞൂഞ്ഞിന് ശേഷം കെ.സി'; ഇന്ദിരാഭവന് മുന്നിലും ഡൽഹിയിലും കെ.സി. വേണുഗോപാലിനായി ഫ്ലക്സ് ബോർഡുകൾ
May 5, 2026 10:26 AM | By Athira V

ന്യൂഡൽഹി: ( www.truevisionnews.com) കേരളത്തിലെ യുഡിഎഫിന്റെ വൻ വിജയത്തിന് പിന്നാലെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ അനുകൂലിച്ച് ഡൽഹിയിലും തിരുവനന്തപുരത്തും വ്യാപകമായി ഫ്ലക്സ് ബോർഡുകൾ.

ഡൽഹിയിലെ കേരള ഹൗസിന് മുന്നിലും തിരുവനന്തപുരം കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവന് മുന്നിലുമാണ് കെ.സിയെ പുകഴ്ത്തിക്കൊണ്ടുള്ള ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്.

ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, എൻജിഒ അസോസിയേഷൻ എന്നിവരുടെ പേരിലാണ് ഈ ഫ്ലക്സുകൾ. "നയിച്ചവൻ നായകൻ, The Real Leader" എന്നാണ് ബോർഡുകളിലെ പ്രധാന വാചകം.

ഇന്ദിരാഭവന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള കൂറ്റൻ ബോർഡിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ചിത്രത്തിനൊപ്പം കെ.സി. വേണുഗോപാലിന്റെ ചിത്രം ചേർത്ത് "കുഞ്ഞൂഞ്ഞിന് ശേഷം കെ.സി" എന്നും കുറിച്ചിട്ടുണ്ട്.

രാഹുൽ ഗാന്ധിയുടെയും കെ.സിയുടെയും ചിത്രങ്ങളുള്ള മറ്റൊരു ഫ്ലക്സിൽ "Keralam With Congress" എന്ന ആഹ്വാനവുമുണ്ട്.

നിയമസഭാ തെരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ കോൺഗ്രസിൽ മുഖ്യമന്ത്രി ചർച്ചകൾ സജീവമാവുകയാണ്. ഹൈക്കമാൻഡ് നരീക്ഷകർ ഉടൻ കേരളത്തിലെത്തി എംഎൽഎമാരുടെ അഭിപ്രായം തേടും.

രണ്ട് ദിവസത്തിനകം പാർലമെന്ററി പാർട്ടി യോഗം ചേരും. മുഖ്യമന്ത്രി പദത്തിലേക്ക് കെസി, വിഡി, ചെന്നിത്തല പക്ഷക്കാർ അവകാശവാദമുന്നയിക്കുകയാണ്. ഇതിൽ ഘടകകക്ഷികളുടെ നിലപാട് നിർണായകമാണ്.

Flex boards for K.C. Venugopal in front of Indira Bhavan and in Delhi

Next TV

Related Stories
സഹിക്കുന്നില്ലേ? ആറാട്ടുപുഴയിൽ വി ഡി സതീശന് അഭിവാദ്യങ്ങൾ നേർന്ന് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ

May 5, 2026 12:06 PM

സഹിക്കുന്നില്ലേ? ആറാട്ടുപുഴയിൽ വി ഡി സതീശന് അഭിവാദ്യങ്ങൾ നേർന്ന് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച നിലയിൽ

വി ഡി സതീശന് അഭിവാദ്യങ്ങൾ നേർന്ന് സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ച...

Read More >>
Top Stories










News Roundup