---
title: "വിജയ്‌യെ വെല്ലുവിളിച്ച് ജൂലി; 'ഡിഎംകെ പ്രതിപക്ഷത്തിരിക്കുന്നത് എത്രത്തോളം അപകടമാണെന്ന് വരും ദിവസങ്ങളിൽ അറിയാം'"
english_title: "Julie challenges Vijay; 'We will know in the coming days how dangerous it is for DMK to be in the opposition'"
publisher: "moviemax.in"
canonical_url: "https://moviemax.in/news/357364/julie-challenges-vijay-we-will-know-in-the-coming-days-how-dangerous-it-is-for-dmk-to-be-in-the-opposition"
published_at: "2026-05-05T09:27:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/69f96b29b0708_qwedqw.jpg"
keywords: []
---

# വിജയ്‌യെ വെല്ലുവിളിച്ച് ജൂലി; 'ഡിഎംകെ പ്രതിപക്ഷത്തിരിക്കുന്നത് എത്രത്തോളം അപകടമാണെന്ന് വരും ദിവസങ്ങളിൽ അറിയാം'

> **Lead Summary:** **[**തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം നേടിയ അട്ടിമറി വിജയത്തിന് പിന്നാലെ, വെല്ലുവിളിയുമായി മുൻ ബിഗ് ബോസ് താരം ജൂലി. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് വിജയ് 107 സീറ്റുകളുമായി അധികാരം പിടിച്ചത്. ഈ സാഹചര്യത്തിലാണ് ഡിഎംകെ അനുകൂലിയായ ജൂലിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

## Article Content

**[**തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ്‌യുടെ തമിഴക വെട്രി കഴകം നേടിയ അട്ടിമറി വിജയത്തിന് പിന്നാലെ, വെല്ലുവിളിയുമായി മുൻ ബിഗ് ബോസ് താരം ജൂലി. സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡിഎംകെയെ രണ്ടാം സ്ഥാനത്തേക്ക് തള്ളിയാണ് വിജയ് 107 സീറ്റുകളുമായി അധികാരം പിടിച്ചത്. ഈ സാഹചര്യത്തിലാണ് ഡിഎംകെ അനുകൂലിയായ ജൂലിയുടെ പ്രതികരണം ശ്രദ്ധേയമാകുന്നത്.

> "കളി ഇനി ഗോദയിൽ കാണാം"; വിജയ്‌യെ വെല്ലുവിളിച്ച് ജൂലി തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയ് നേടിയ വൻ വിജയത്തിന് പിന്നാലെ രാഷ്ട്രീയ പോരാട്ടം മുറുകുന്നു. പ്രതിപക്ഷത്തിരിക്കുന്നത് ഡിഎംകെ ആണെന്ന കാര്യം വിജയ് മറക്കരുതെന്നും വരും ദിവസങ്ങൾ കടുത്ത വെല്ലുവിളിയുടേതാകുമെന്നും ജൂലി പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു ജൂലിയുടെ പ്രതികരണം.

>  "വിജയിക്ക് അഭിനന്ദനങ്ങൾ. പക്ഷേ പ്രതിപക്ഷത്ത് ഡിഎംകെ ഇരിക്കുമ്പോൾ അത് എത്രത്തോളം അപകടകരമാണെന്ന് വരും ദിവസങ്ങളിൽ നിങ്ങൾക്ക് മനസ്സിലാകും. ഇത് ആദ്യമായിട്ടല്ലേ നിങ്ങൾ രാഷ്ട്രീയത്തിൽ വരുന്നത്? ഞങ്ങൾക്ക് ജയിച്ചതിനേക്കാൾ കൂടുതൽ പ്രതിപക്ഷത്തിരുന്നാണ് ശീലം."

>  "അടിയുണ്ടാക്കി ശീലമുള്ളവരാണ് ഞങ്ങൾ. ഇനിയും അതിന് തയ്യാറാണ്. രാഷ്ട്രീയത്തിൽ ആർക്കും സ്ഥിരമായ വിജയമോ പരാജയമോ ഇല്ല. തോറ്റെന്ന് കരുതി ഞങ്ങൾ ഒളിച്ചിരിക്കില്ല." "വാങ്കേ...  കളത്തിൽ വെച്ച് കാണാം. ഇനിമേലാണ് ആട്ടം ചൂടുപിടിക്കാൻ പോകുന്നത്," എന്നും ജൂലി വിജയ്‌യെ വെല്ലുവിളിച്ചുകൊണ്ട് പറഞ്ഞു.

തിരഞ്ഞെടുപ്പിൽ ഡിഎംകെയ്ക്ക് നേരിട്ട അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ വിജയ് മന്ത്രിസഭ രൂപീകരണ ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ്. ഇതിനിടെ ജൂലിയെപ്പോലെയുള്ളവരുടെ പരസ്യമായ വെല്ലുവിളികൾ വരും ദിവസങ്ങളിൽ തമിഴ് രാഷ്ട്രീയം കൂടുതൽ കലുഷിതമാകുമെന്ന സൂചനയാണ് നൽകുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/357364/julie-challenges-vijay-we-will-know-in-the-coming-days-how-dangerous-it-is-for-dmk-to-be-in-the-opposition)