‘സിഎമ്മേ എന്തെങ്കിലും പറയാനുണ്ടോ ? ’; മറുപടി നൽകാതെ പിണറായി, തിരുവനന്തപുരത്തേക്ക് തിരിച്ചു

‘സിഎമ്മേ എന്തെങ്കിലും പറയാനുണ്ടോ ? ’; മറുപടി നൽകാതെ പിണറായി, തിരുവനന്തപുരത്തേക്ക് തിരിച്ചു
May 5, 2026 10:17 AM | By Athira V

തിരുവനന്തപുരം: ( www.truevisionnews.com ) നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് നേരിട്ട കനത്ത പരാജയത്തിനു ശേഷം പിണറായി വിജയൻ തിരുവനന്തപുരത്തേക്ക്. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അദ്ദേഹം തിരുവനന്തപുരത്തേക്ക് തിരിച്ചു.

‘എന്തെങ്കിലും പറയാനുണ്ടോ സിഎമ്മേ’ എന്ന് മാധ്യമപ്രവർത്തകർ ചോദിച്ചെങ്കിലും അദ്ദേഹം മിണ്ടിയില്ല.

അതേസമയം, പരാജയത്തിൽ പിണറായിയുടെ പ്രതികരണം ഇന്നും ഉണ്ടായേക്കില്ലെന്നാണ് സൂചന. പാർട്ടി സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം നാളെ നടക്കും. ഇതിനുശേഷമായിരിക്കും മുഖ്യമന്ത്രിയുടെ പ്രതികരണമുണ്ടാവുകയെന്നാണ് വിവരം.

ഇന്നലെ ധർമ്മടത്ത് ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞതിനു ശേഷം പിണറായിയിലെ വീട്ടിൽ തന്നെ തുടർന്ന അദ്ദേഹം വാർത്താ സമ്മേളനം ഒഴിവാക്കിയിരുന്നു.

മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുള്ള കത്ത് ദൂതൻ വഴിയാണ് രാജ്ഭവനിൽ എത്തിച്ചത്. ഗവർണറുടെ ആവശ്യപ്രകാരം അടുത്ത മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുന്നതു വരെ പിണറായി കാവൽ മുഖ്യമന്ത്രിയായി തുടരും.

Pinarayi Vijayan returns to Thiruvananthapuram

Next TV

Related Stories
'കുഞ്ഞൂഞ്ഞിന് ശേഷം കെ.സി'; ഇന്ദിരാഭവന് മുന്നിലും ഡൽഹിയിലും കെ.സി. വേണുഗോപാലിനായി ഫ്ലക്സ് ബോർഡുകൾ

May 5, 2026 10:26 AM

'കുഞ്ഞൂഞ്ഞിന് ശേഷം കെ.സി'; ഇന്ദിരാഭവന് മുന്നിലും ഡൽഹിയിലും കെ.സി. വേണുഗോപാലിനായി ഫ്ലക്സ് ബോർഡുകൾ

ഇന്ദിരാഭവന് മുന്നിലും ഡൽഹിയിലും കെ.സി. വേണുഗോപാലിനായി ഫ്ലക്സ്...

Read More >>
'പന്തയം തോറ്റു, മീശയും പോയി'; കഴക്കൂട്ടത്തെ തോൽവിക്ക് പിന്നാലെ പകുതി മീശ വടിച്ച് കോൺഗ്രസ് പ്രവർത്തകൻ

May 5, 2026 10:10 AM

'പന്തയം തോറ്റു, മീശയും പോയി'; കഴക്കൂട്ടത്തെ തോൽവിക്ക് പിന്നാലെ പകുതി മീശ വടിച്ച് കോൺഗ്രസ് പ്രവർത്തകൻ

നിയമസഭാ തെരഞ്ഞടുപ്പില്‍ കഴക്കൂട്ടത്ത് തോല്‍വി, പകുതി മീശ വടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍...

Read More >>
കോഴിക്കോട് നരിക്കുനിയിൽ സിപിഐഎം പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം; നാല് പേർക്ക് പരിക്ക്

May 5, 2026 10:02 AM

കോഴിക്കോട് നരിക്കുനിയിൽ സിപിഐഎം പ്രവർത്തകർക്ക് നേരെ യൂത്ത് കോൺഗ്രസ് ആക്രമണം; നാല് പേർക്ക് പരിക്ക്

നരിക്കുനിയിൽ യൂത്ത് കോൺഗ്രസ് ആക്രമണം, സിപിഐഎം പ്രവർത്തകർക്ക്...

Read More >>
Top Stories

News Roundup