സൈക്കളില്‍ നിന്ന് വീണു മരിച്ച അതിഥി തൊഴിലാളിയുടെ ഭാര്യയുടെ മൃതദേഹം ജന്മനാട്ടിൽ സംസ്ക്കരിച്ചു

സൈക്കളില്‍ നിന്ന് വീണു മരിച്ച അതിഥി തൊഴിലാളിയുടെ ഭാര്യയുടെ മൃതദേഹം ജന്മനാട്ടിൽ സംസ്ക്കരിച്ചു
May 3, 2026 05:35 PM | By Susmitha Surendran

ആലപ്പുഴ: (https://truevisionnews.com/) ആലപ്പുഴയില്‍ സൈക്കിളില്‍ നിന്ന് വീണുമരിച്ച അതിഥി തൊഴിലാളിയുടെ ഭാര്യയുടെ മൃതദേഹം ബിഹാറിൽ സംസ്കരിച്ചു. അതിഥി തൊഴിലാളി ലഡുവിനും മുന്നു മക്കളോടൊപ്പം ഭാര്യയുടെ മൃതദ്ദേഹവും വിമാനത്തില്‍ ബിഹാറിലെത്തിക്കാനുള്ള ചെലവ് കെസി വേണുഗോപാൽ ഏറ്റെടുത്തിരുന്നു.

സ്വകാര്യ ജലവിതരണ ലോറിയിലെ ഡ്രൈവറും ബിഹാര്‍ സ്വദേശിയുമായ ലഡുവിന്റെ ഭാര്യ സൈറ ഹാത്തൂരാണ് ആലപ്പുഴ മാന്നാറില്‍ വെച്ചു നടന്ന അപകടത്തില്‍ മരിച്ചത്. പണമില്ലാത്തതിനാല്‍ കുട്ടികള്‍ക്ക് ഭക്ഷണം പോലും വാങ്ങിക്കൊടുക്കാന്‍ പറ്റാത്ത സ്ഥിതിയിലായിരുന്നു ലഡു. മാന്നാറിലെ ചെന്നിത്തലയില്‍ വാടകയ്ക്കാണ് കുടുംബവുമായി താമസിച്ചിരുന്നത്.

കമ്പനിയിലെ ഉടമയെ സഹായത്തിനായി വിളിച്ചെങ്കിലും നിരാശയായിരുന്നു ഫലം. ഭാര്യയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് ലഡുവിന്റെ ആഗ്രഹം. എന്നാൽ അതെങ്ങനെ സാധ്യമാകുമെന്ന് കരുതി വിഷമിച്ചിരിക്കുന്ന സമയത്താണ് ഇവരുടെ ദുരവസ്ഥ പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ശ്രദ്ധയില്‍പ്പെടുത്തിയത്.

തുടർന്ന് ആലപ്പുഴ എംപികൂടിയാ കെ.സി വേണു​ഗോപാൽ വിഷയത്തിൽ ഇടപെടുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ എംബാം ചെയ്ത ശേഷം കൊച്ചി വിമാനത്താവളത്തിൽ എത്തിച്ചു.

മെയ് ഒന്നിന് രാവിലെ 7ന് കൊച്ചി വിമാനത്താവളത്തിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ ഹൈദരാബാദിലേക്ക് അവിടെനിന്ന് പറ്റ്നയിലേക്കും എത്തിക്കുകയായിരുന്നു. മൃതദേഹം ബിഹാറിൽ എത്തിയതിന് ശേഷവും വേണ്ട സജ്ജീകരണങ്ങൾ കെ.സി വേണു​ഗോപാൽ നടത്തിയിരുന്നു.

Body of guest worker's wife who died after falling from bicycle cremated in hometown

Next TV

Related Stories
മലപ്പുറത്ത് ക്വാറിയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

May 3, 2026 07:14 PM

മലപ്പുറത്ത് ക്വാറിയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു

മലപ്പുറത്ത് ക്വാറിയിൽ കുളിക്കുന്നതിനിടെ യുവാവ്...

Read More >>
പേരാമ്പ്രയിൽ അതിരുവിട്ട കല്യാണ ആഘോഷം; വരന്റെ സുഹൃത്തുക്കൾക്ക് 'എട്ടിന്റെ പണി' നൽകി മോട്ടോർ വാഹന വകുപ്പ്

May 3, 2026 04:49 PM

പേരാമ്പ്രയിൽ അതിരുവിട്ട കല്യാണ ആഘോഷം; വരന്റെ സുഹൃത്തുക്കൾക്ക് 'എട്ടിന്റെ പണി' നൽകി മോട്ടോർ വാഹന വകുപ്പ്

വിവാഹ ദിവസം വരന്റെ സുഹൃത്തുക്കള്‍ ആഡംബര കാറുകളില്‍ നടത്തിയ അപകട...

Read More >>
യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി കസേരയ്ക്ക് പകരം ബെഞ്ചിടേണ്ടിവരും - ഗണേഷ് കുമാർ

May 3, 2026 04:47 PM

യുഡിഎഫ് അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രി കസേരയ്ക്ക് പകരം ബെഞ്ചിടേണ്ടിവരും - ഗണേഷ് കുമാർ

യുഡിഎഫിലെ മുഖ്യമന്ത്രി ചർച്ചയിൽ പരിഹാസവുമായി കെ.ബി ഗണേഷ്...

Read More >>
കണ്ണമംഗലത്ത് രോഗഭീതി; രണ്ട് പേർക്ക് ജപ്പാൻ മസ്തിഷ്കജ്വരം ബാധിച്ചു, ജാഗ്രതാ നിർദ്ദേശം

May 3, 2026 04:41 PM

കണ്ണമംഗലത്ത് രോഗഭീതി; രണ്ട് പേർക്ക് ജപ്പാൻ മസ്തിഷ്കജ്വരം ബാധിച്ചു, ജാഗ്രതാ നിർദ്ദേശം

ജപ്പാന്‍ മസ്തിഷ്‌കജ്വരം, കണ്ണമംഗലം പഞ്ചായത്തില്‍ രണ്ടു പേര്‍ക്ക് അസുഖം...

Read More >>
Top Stories

News Roundup