കോട്ടക്കൽ സ്ട്രോങ്ങ് റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാതായി: മേലുദ്യോഗസ്ഥനുമായുള്ള തർക്കമെന്ന് സംശയം

കോട്ടക്കൽ സ്ട്രോങ്ങ് റൂമിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാതായി: മേലുദ്യോഗസ്ഥനുമായുള്ള തർക്കമെന്ന് സംശയം
Apr 22, 2026 09:18 AM | By Krishnapriya S R

മലപ്പുറം: (truevisionnews.com) കോട്ടക്കൽ മണ്ഡലത്തിലെ പോസ്റ്റൽ വോട്ടുകൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ്ങ് റൂമിൽ കാവൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ട രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാതായതായി റിപ്പോർട്ട്.

മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നിവരെയാണ് കാണാതായത്. ഡ്യൂട്ടിക്കെത്തിയ ഇവരെ കാണാതായതിനെ തുടർന്ന് ബിഎസ്എഫ് അസിസ്റ്റൻ്റ് കമാൻഡൻ്റ് മലപ്പുറം പൊലീസിൽ പരാതി നൽകുകയായിരുന്നു.

അവധി ലഭിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഇവർ മേലുദ്യോഗസ്ഥനുമായി തർക്കത്തിലേർപ്പെട്ടിരുന്നതായാണ് വിവരം. ഇതേത്തുടർന്നുള്ള മാനസിക വിഷമത്തിലാണോ ഇവർ പോയതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നിലവിൽ ഇവർക്ക് പകരമായി രണ്ട് പുതിയ ജവാന്മാരെ സ്ട്രോങ്ങ് റൂം സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുണ്ട്. കാണാതായ ഉദ്യോഗസ്ഥർക്കായി മലപ്പുറം പോലീസും ബിഎസ്എഫും സംയുക്തമായി തെരച്ചിൽ നടത്തിവരികയാണ്.

Two BSF jawans on duty at Kottakkal strong room go missing

Next TV

Related Stories
 മുണ്ടത്തിക്കോട് സ്‌ഫോടനം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു

Apr 22, 2026 11:04 AM

മുണ്ടത്തിക്കോട് സ്‌ഫോടനം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു

മുണ്ടത്തിക്കോട് സ്‌ഫോടനം; മരിച്ചവരുടെ കുടുംബത്തിന് 14 ലക്ഷംരൂപ ധനസഹായം പ്രഖ്യാപിച്ചു...

Read More >>
തൃശൂരിൽ വീണ്ടും കുട്ടിക്ക് പാമ്പ് കടിയേറ്റു; ശംഖുവരയന്‍ കടിച്ചത് ശുചിമുറിയില്‍ വച്ച്

Apr 22, 2026 10:58 AM

തൃശൂരിൽ വീണ്ടും കുട്ടിക്ക് പാമ്പ് കടിയേറ്റു; ശംഖുവരയന്‍ കടിച്ചത് ശുചിമുറിയില്‍ വച്ച്

തൃശൂരിൽ വീണ്ടും കുട്ടിക്ക് പാമ്പ് കടിയേറ്റു, ശംഖുവരയന്‍ കടിച്ചത് ശുചിമുറിയില്‍...

Read More >>
വാല്‍പ്പാറ വാഹനാപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു; അപകടത്തില്‍ ആകെ 10 മരണം

Apr 22, 2026 10:58 AM

വാല്‍പ്പാറ വാഹനാപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ മരിച്ചു; അപകടത്തില്‍ ആകെ 10 മരണം

വാല്‍പ്പാറ വാഹനാപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍...

Read More >>
എങ്ങോട്ടുപോയി? മലപ്പുറത്ത് സ്‌ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാതായ സംഭവം; അന്വേഷണം ഊർജ്ജിതം

Apr 22, 2026 10:33 AM

എങ്ങോട്ടുപോയി? മലപ്പുറത്ത് സ്‌ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാതായ സംഭവം; അന്വേഷണം ഊർജ്ജിതം

സ്‌ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്എഫ് ജവാന്മാരെ കാണാനില്ലെന്ന്...

Read More >>
Top Stories

News Roundup