'തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല; ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യം അല്ല'; തിരുവമ്പാടി ദേവസ്വം സെക്രട്ടറി

'തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ല; ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യം അല്ല'; തിരുവമ്പാടി ദേവസ്വം സെക്രട്ടറി
Apr 22, 2026 08:44 AM | By VIPIN P V

തൃശ്ശൂർ: ( www.truevisionnews.com ) തിരുവമ്പാടി ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ ഗിരീഷ് കുമാർ. സർക്കാരും ജനങ്ങളും എന്തുപറയുന്നോ അതനുസരിക്കുമെന്നും ​ഗിരീഷ് കുമാർ പറഞ്ഞു. ആഘോഷപൂർവ്വം പൂരം നടത്താനുള്ള ഒരു സാഹചര്യം അല്ല. ഇപ്പോൾ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബാംഗങ്ങളെ ചേർത്തുനിർത്താനുള്ള കാര്യങ്ങളിലാണ് ദേവസ്വത്തിന്റെ ശ്രദ്ധയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവമ്പാടി ദേവസ്വത്തിലെ ആഘോഷ കമ്മിറ്റി ഭാരവാഹികളായ അഞ്ചുപേരും അപകടത്തിൽപ്പെട്ടിട്ടുണ്ട്. ഏത് അന്വേഷണത്തെയും ദേവസ്വം സ്വാഗതം ചെയ്യുന്നു. നിരോധിത വെടിമരുന്ന് ഉൽപ്പന്നങ്ങൾ അവിടെ ഉപയോഗിച്ചിട്ടില്ല എന്നാണ് ദേവസ്വം കരുതുന്നത്. മുണ്ടത്തിക്കോട് സതീശന് ദേവസ്വം കരാർ നൽകിയിരിക്കുകയാണ്.

അദ്ദേഹം മറ്റ് ഉത്സവങ്ങളുടെയും പെരുന്നാളുകളുടെയും ജോലികൾ കൂടി എടുത്തിരിക്കാമെന്നും ​ഗിരീഷ് കുമാർ പറഞ്ഞു. അപകടത്തിൽ അട്ടിമറിയില്ലെന്നും ദേവസ്വം സെക്രട്ടറി കൂട്ടിച്ചേർത്തു.

പൂരം നടത്തിപ്പ് സംബന്ധിച്ച് ജില്ലാഭരണകൂടവുമായി ആലോചിച്ച് തീരുമാനം എടുക്കുമെന്ന് പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി സുരേഷ്. പൊതുജനവികാരവും ആചാരവും കണക്കിലെടുത്ത് ബാലന്‍സായ സമീപനം സ്വീകരിക്കും. ഇന്നലെ മുഴുവന്‍ തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അധികൃതരുടെ കൂടെയായിരുന്നു. പൂരം നടത്തിപ്പ് സംബന്ധിച്ച് യോഗം ചേര്‍ന്നിട്ടില്ലെന്നും ജി സുരേഷ് പറഞ്ഞു.

'വലിയ ദുഃഖത്തിലാണ്. എല്ലാ തയ്യാറെടുപ്പും കഴിഞ്ഞു. ദേശക്കാരും നാട്ടുകാരും കേരളക്കാരും ദുഃഖത്തിലാണ്. സര്‍ക്കാരെടുക്കുന്ന തീരുമാനത്തിന്റെ കൂടെ നില്‍ക്കും. നടക്കാന്‍ പാടില്ലാത്ത അപകടമാണ് നടന്നത്', എന്നും ജി സുരേഷ് വ്യക്തമാക്കി.


thiruvambadi wiil not have fireworks says devaswam secretary

Next TV

Related Stories
പെരുമ്പാവൂരിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്സിങ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ട് മരിച്ചു

Apr 28, 2026 01:54 PM

പെരുമ്പാവൂരിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്സിങ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ട് മരിച്ചു

പെരുമ്പാവൂരിൽ കുളിക്കാനിറങ്ങിയ രണ്ട് നഴ്സിങ് വിദ്യാർഥികൾ ഒഴുക്കിൽ പെട്ട്...

Read More >>
 അതിദാരുണം ...: പനങ്ങാട്  ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു

Apr 28, 2026 01:35 PM

അതിദാരുണം ...: പനങ്ങാട് ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രക്കാരൻ മരിച്ചു

ലോറിക്കടിയിൽപെട്ട് ബൈക്ക് യാത്രിക്കാരൻ മരിച്ചു...

Read More >>
വീണുകിട്ടിയ അവധി ദുരന്തമായി...! അശമന്നൂരിൽ കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒഴുക്കിൽപെട്ട മൂന്നാമൻ ആശുപത്രിയിൽ

Apr 28, 2026 01:17 PM

വീണുകിട്ടിയ അവധി ദുരന്തമായി...! അശമന്നൂരിൽ കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒഴുക്കിൽപെട്ട മൂന്നാമൻ ആശുപത്രിയിൽ

അശമന്നൂരിൽ കനാലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു, ഒരാളെ ആശുപത്രിയിലേക്ക്...

Read More >>
Top Stories










News Roundup