ബൈക്ക് പെട്രോൾ തീർന്ന് വഴിയിൽ നിന്നു; പരിശോധിക്കുന്നതിനിടെ പിന്നാലെ വന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം

ബൈക്ക് പെട്രോൾ തീർന്ന് വഴിയിൽ നിന്നു; പരിശോധിക്കുന്നതിനിടെ പിന്നാലെ വന്ന പിക്കപ്പ് വാനിടിച്ച് യുവാവിന് ദാരുണാന്ത്യം
Apr 21, 2026 04:38 PM | By Anusree vc

ആലപ്പുഴ: (vatakara.truevisionnews.com/) ബൈക്കിൽ പിക്കപ്പ് വാനിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. താമരക്കുളം കിഴക്കേമുറി പച്ചക്കാട് വിദ്യാഭവനത്തിൽ രാധാകൃഷ്ണൻ - സുജാത ദമ്പതികളുടെ മകൻ ഹരിനാരായണൻ (20) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് ആദിത്യന് (20) അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു. ഇദ്ദേഹം ആശുപത്രിയിൽ ചികിത്സയിലാണ്.

ഞായറാഴ്ച രാത്രി 9 മണിയോടെ കണ്ണനാകുഴി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം നടന്നത്. ഹരിനാരായണനും ആദിത്യനും സഞ്ചരിച്ചിരുന്ന ബൈക്ക് പെട്രോൾ തീർന്ന് വഴിയിൽ നിന്നുപോയിരുന്നു. തുടർന്ന് മറ്റൊരു സുഹൃത്തായ അക്ഷയുമായി ചേർന്ന് വാഹനം പരിശോധിച്ചു നിൽക്കുന്നതിനിടെ, കോഴിയുമായി വന്ന പിക്കപ്പ് വാൻ ഇവർക്കിടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

ഹരിനാരായണൻ അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ആദിത്യനെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അക്ഷയുടെ പരിക്ക് സാരമുള്ളതല്ല. കോതമംഗലം നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജ് ഓഫ് ആർട്ട്സ് ആന്‍റ് സയൻസിലെ ഒന്നാം വർഷ ബിബിഎ വിദ്യാർത്ഥിയായ ഹരിനാരായണൻ മൃദംഗ കലാകാരൻ കൂടിയാണ്. സഹോദരി വിദ്യ ജർമ്മനിയിൽ നിന്നും ചൊവ്വാഴ്ച നാട്ടിലെത്തും. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ നടക്കും.

Bike runs out of petrol and stops on the road; while checking, a pickup truck coming from behind hits the young man, resulting in a tragic end

Next TV

Related Stories
തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

Apr 21, 2026 05:45 PM

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദ്ദേശിച്ച്...

Read More >>
' വോട്ട് അഭ്യർത്ഥിച്ച് ഒരൊറ്റ മുസ്‌ലിം വീടുകളിലും പോയിട്ടില്ല'; വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ഐസക് വർ​ഗീസ്

Apr 21, 2026 05:35 PM

' വോട്ട് അഭ്യർത്ഥിച്ച് ഒരൊറ്റ മുസ്‌ലിം വീടുകളിലും പോയിട്ടില്ല'; വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ഐസക് വർ​ഗീസ്

'ഒരു മുസ്ലിം വീട്ടിലും വോട്ട് ചോദിച്ച് പോയില്ല'; വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ഐസക്...

Read More >>
കേരളം തണുക്കാൻ പോകുന്നു:  ഇന്ന് മുതൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Apr 21, 2026 05:04 PM

കേരളം തണുക്കാൻ പോകുന്നു: ഇന്ന് മുതൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...

Read More >>
Top Stories

News Roundup