കുട തന്നെ ശരണം ...: ഉയർന്ന താപനില മുന്നറിയിപ്പ്: വെള്ളിയാഴ്ച വരെ ജാഗ്രത; പകൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക

കുട തന്നെ ശരണം ...: ഉയർന്ന താപനില മുന്നറിയിപ്പ്: വെള്ളിയാഴ്ച വരെ ജാഗ്രത; പകൽ പുറത്തിറങ്ങുന്നവർ ശ്രദ്ധിക്കുക
Apr 21, 2026 03:02 PM | By Susmitha Surendran

(https://truevisionnews.com/)  സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ വെള്ളിയാഴ്ച വരെ യെല്ലേ അലേർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ സാധാരണത്തേക്കാൾ 3 മുതൽ 4 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യത.

പാലക്കാട് ജില്ലയിൽ 40 °C വരെയും കൊല്ലം ജില്ലയിൽ 39 °C വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ 37°C വരെയും; തിരുവനന്തപുരം ജില്ലയിൽ 36°C വരെയും താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്.

തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക.

പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, ആൽബനിസം അവസ്ഥയുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

High temperature warning in the state

Next TV

Related Stories
തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

Apr 21, 2026 05:45 PM

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: ചികിത്സയ്ക്ക് സർക്കാർ സംവിധാനങ്ങളെ സജ്ജമാക്കാൻ നിർദ്ദേശിച്ച്...

Read More >>
' വോട്ട് അഭ്യർത്ഥിച്ച് ഒരൊറ്റ മുസ്‌ലിം വീടുകളിലും പോയിട്ടില്ല'; വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ഐസക് വർ​ഗീസ്

Apr 21, 2026 05:35 PM

' വോട്ട് അഭ്യർത്ഥിച്ച് ഒരൊറ്റ മുസ്‌ലിം വീടുകളിലും പോയിട്ടില്ല'; വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ഐസക് വർ​ഗീസ്

'ഒരു മുസ്ലിം വീട്ടിലും വോട്ട് ചോദിച്ച് പോയില്ല'; വിവാദ പരാമർശവുമായി എൻഡിഎ സ്ഥാനാർത്ഥി ഐസക്...

Read More >>
കേരളം തണുക്കാൻ പോകുന്നു:  ഇന്ന് മുതൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

Apr 21, 2026 05:04 PM

കേരളം തണുക്കാൻ പോകുന്നു: ഇന്ന് മുതൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത...

Read More >>
തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; എട്ട് പേരുടെ നില ഗുരുതരം, പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി

Apr 21, 2026 04:55 PM

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; എട്ട് പേരുടെ നില ഗുരുതരം, പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യമന്ത്രി

തൃശൂര്‍ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം; എട്ട് പേരുടെ നില ഗുരുതരം, പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ നിര്‍ദേശം നല്‍കി...

Read More >>
Top Stories

News Roundup