വിവാഹത്തിരക്കിനിടെ മാല പൊട്ടിക്കാൻ ശ്രമം, യുവതിയെ കയ്യോടെ പിടികൂടി വീട്ടമ്മ

വിവാഹത്തിരക്കിനിടെ മാല പൊട്ടിക്കാൻ ശ്രമം, യുവതിയെ കയ്യോടെ പിടികൂടി വീട്ടമ്മ
Apr 20, 2026 01:42 PM | By VIPIN P V

തൃശൂർ : ( www.truevisionnews.com ) ചേറ്റുവയിൽ വിവാഹത്തിരക്കിനിടെ മാല പൊട്ടിക്കാൻ ശ്രമിച്ച യുവതിയെ വീട്ടമ്മ കയ്യോടെ പിടികൂടി പൊലീസിന് കൈമാറി. ഇന്നലെ ഉച്ചയ്ക്ക് 12.30 ഓടെ ദേശീയപാതയോട് ചേർന്ന ഓഡിറ്റോറിയത്തിലായിരുന്നു സംഭവം. നടുവിൽക്കര സ്വദേശികളുടെ വിവാഹമാണ് ചേറ്റുവയിലെ ഹാളിൽ നടന്നത്.

വിവാഹത്തിന് വൻ തിരക്കായിരുന്നു. ഇതിനിടെയാണ് തമിഴ്നാട് സ്വദേശിനിയാണെന്ന് സംശയിക്കുന്ന യുവതി വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ചത്. യുവതി പിന്നിലൂടെ കയ്യിട്ടാണ് മാല പൊട്ടിക്കാൻ തുനിഞ്ഞത്. കഴുത്ത് വലിഞ്ഞതോടെ വീട്ടമ്മയുടെ ശ്രദ്ധയിൽ പെട്ടു. ഇവർ യുവതിയെ കയ്യോടെ പിടികൂടുകയായിരുന്നു.

ബഹളമായതോടെ വിവാഹത്തിനെത്തിയവർ യുവതിയെ കൈകാര്യം ചെയ്ത ശേഷം പൊലീസിനെ വരുത്തി മോഷ്ടാവിനെ കൈമാറുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണവും ചോദ്യം ചെയ്യലും തുടരുകയാണ്.

യുവതിയുടെ കൂടെ മറ്റൊരു സ്ത്രീയും എത്തിയിരുന്നെങ്കിലും ബഹളത്തിനിടെ അവർ രക്ഷപ്പെട്ടു. ചേറ്റുവ ചന്ദനക്കുടം നേർച്ചയും നടന്നു വരികയാണ്. നേർച്ചയിലെ ആൾത്തിരക്കിൽ മാല കവരാനുള്ള ലക്ഷ്യത്തിലാണ് മാല മോഷ്ടാക്കളായ വനിത സംഘം ചേറ്റുവയിൽ എത്തിയതെന്ന് സംശയമുണ്ട്.

Housewife catches young woman red-handed trying to break garland during wedding

Next TV

Related Stories
പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ; അമ്മയുടെ സുഹൃത്ത് പിടിയിൽ, ഒത്താശ ചെയ്ത അമ്മ ഒളിവിൽ

Apr 20, 2026 04:01 PM

പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ; അമ്മയുടെ സുഹൃത്ത് പിടിയിൽ, ഒത്താശ ചെയ്ത അമ്മ ഒളിവിൽ

പതിനഞ്ചുകാരിയെ പീഡിപ്പിച്ചത് അമ്മയുടെ സാന്നിധ്യത്തിൽ; അമ്മയുടെ സുഹൃത്ത്...

Read More >>
മലപ്പുറത്ത് കളിക്കുന്നതിനിടെ കോണിപ്പടിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

Apr 20, 2026 03:55 PM

മലപ്പുറത്ത് കളിക്കുന്നതിനിടെ കോണിപ്പടിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു

മലപ്പുറത്ത് കളിക്കുന്നതിനിടെ കോണിപ്പടിയില്‍ നിന്നും വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിച്ചു...

Read More >>
‘മാപ്പ് പറയണം ....; ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ എം.എൽ.എയായ ആളല്ല കെ.രാജൻ’: വിമർശിച്ച് എഐവൈഎഫ്

Apr 20, 2026 02:44 PM

‘മാപ്പ് പറയണം ....; ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ എം.എൽ.എയായ ആളല്ല കെ.രാജൻ’: വിമർശിച്ച് എഐവൈഎഫ്

ചാണ്ടി ഉമ്മനെ പോലെ ആശ്രിത നിയമനത്തിൽ എം.എൽ.എയായ ആളല്ല കെ.രാജൻ, വിമർശിച്ച്...

Read More >>
Top Stories

News Roundup